കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളിപ്പറമ്പിലെ ക്‌ളോറിന്‍ വാതക ചോര്‍ച്ച പരിഹരിച്ചു, വാതകം നിര്‍വീര്യമാക്കി

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: കരിമ്പം ഫാറൂക്ക് നഗറിലുള്ള വാട്ടര്‍ അതോറിറ്റിയുടെ പൂട്ടിക്കിടന്ന് ശുദ്ധജലവിതരണ കേന്ദ്രത്തില്‍ നിന്നുണ്ടായ ക്ലോറിന്‍ വാതക ചോര്‍ച്ച പരിഹരിച്ചു.ഒരു രാത്രി മുഴുവന്‍ പ്രദേശത്തെ ഭീതിയിലാക്കിയ ക്‌ളോറിന്‍ ചോര്‍ച്ച അഗ്നിശമന പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.തുടര്‍ന്ന് ജെസിബി കൊണ്ട് സിലിണ്ടര്‍ മൂടുകയായിരുന്നു.വാതക ചോര്‍ച്ചയെ തുടര്‍ന്ന് ശ്വാസതടസമനുഭവപ്പെട്ട് 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

<strong>മാവോയിസ്റ്റുകളുടെ സ്ഥിരം താവളമായി വയനാട്: കേസുകള്‍ നിരവധി; ഒരാളെ പോലും പിടികൂടാനാവാതെ സേന; രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ ഐ എ</strong>മാവോയിസ്റ്റുകളുടെ സ്ഥിരം താവളമായി വയനാട്: കേസുകള്‍ നിരവധി; ഒരാളെ പോലും പിടികൂടാനാവാതെ സേന; രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ ഐ എ

ഇന്നലെ കൊച്ചി ട്രാവന്‍കൂര്‍ കെമിക്കല്‍സില്‍ നിന്നെത്തിയ സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അഗ്നിശമനസേനയുടെ സഹായത്തോടെ സിലിണ്ടര്‍ പുറത്തെടുത്ത് കുമ്മായം കലക്കിയ വെള്ളത്തിലേക്ക് ക്ലൊറിന്‍ കത്തി വിട്ടാണ് നിര്‍വീര്യമാക്കിയത്.സിലിണ്ടറിന് 100 കിലോ ഭാരമുണ്ടായിരുന്നു.രാവിലെ ആരംഭിച്ച ശ്രമങ്ങള്‍ ഉച്ചയോടെ ആണ് പൂര്‍ത്തിയാക്കിയത്.

Kannur-map

മരണംവരെ സംഭവിക്കാനുതകുന്ന വിധത്തില്‍ ക്ലോറിന്‍ ചോര്‍ച്ചയുണ്ടായതെന്ന് അദികൃതര്‍ പറയുന്നു.കഴിഞ്ഞ ആറ് വര്‍ഷമായി ഉപയോഗിക്കാതിരിക്കുന്ന വാട്ടര്‍ അതോറിറ്റി ഓഫീസ് കോംപൗണ്ടിലാണ് സിലിണ്ടര്‍ ഉണ്ടായിരുന്നത്,തുരുമ്പെടുത്തതിനാല്‍ വാല്‍വ് തുറക്കാന്‍ കഴിയാത്ത നിലയിലാണ് സിലിണ്ടര്‍.ജലശുദ്ധീകരണ പ്ലാന്റുകള്‍ ഒഴിവാക്കുമ്പോള്‍ രാസവസ്തുക്കശും നീക്കം ചെയ്യണമന്നാണ് നിയമം.വലിയ അപകടമാണ് ഒഴിവായത്.

English summary
Chlorine leakage in in Thaliparamba water authority office cleared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X