Get Updates
Get notified of breaking news, exclusive insights, and must-see stories!

ചികിത്സാപിഴവില്‍ കോണ്‍ഗ്രസ് നേതാവ് മരിച്ച സംഭവം: പരിയാരം ഗവ.കോളേജ് അന്വേഷണകമ്മിഷനെ നിയോഗിച്ചു

കണ്ണൂര്‍: തളിപ്പറമ്പിലെ കോണ്‍ഗ്രസ് നേതാവ് കെ എംപ്രകാശന്റെ മരണത്തക്കുറിച്ച് അന്വേഷിക്കാന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് അധികൃതര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. മരണം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവാണെന്ന് വ്യാപക ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.

മെഡിക്കല്‍ സൂപ്രണ്ട് എം കെ ബാലചന്ദ്രന്റെ നേതൃത്വത്തില്‍ നാല് വിവിധ വിഭാഗങ്ങളിലെ വകുപ്പു തലവന്‍മാര്‍ അടങ്ങുന്ന കമ്മറ്റിയെ ചുമതലപ്പെടുത്തിക്കൊണ്ടാണ് അന്വേഷണത്തിന് ഉത്തരവായത്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. കോണ്‍ഗ്രേസ്‌ നേതാവും കൂവേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പ്രകാശന്‍ ഇക്കഴിഞ്ഞ 21 ന് പുലര്‍ച്ചെയാണ് മെഡിക്കല്‍ കോളജില്‍ മരിച്ചത്.

pariyarammedicalcollege-

ശ്വാസതടസം അനുഭവപ്പെട്ട് പുലര്‍ച്ചെ ഒന്നരയോടെ ആശുപത്രിയിലെത്തിയ പ്രകാശന്‍ ചികില്‍സ കിട്ടാതെ മരണപ്പട്ടതായാണ് പരാതി. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെപിസിസി നിര്‍വാഹക സമിതി അംഗം എം പി ഉണ്ണിക്കൃഷ്ണന്‍ ആരോഗ്യ മന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് 29 ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആശുപത്രിക്ക് മുന്‍പില്‍ ഉപവാസ സമരം നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+