Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കി, ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാനുള്ള നീക്കം അച്ചടക്കലംഘനം

കണ്ണൂര്‍: ജില്ലാ കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അച്ചടക്കലംഘനത്തിനാണ് നടപടി. ഔദ്യോഗിക പാനലിനെതിരെ മമ്പറം ദിവാകരന്‍ മത്സരിക്കുന്നുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പട്ടികയ്‌ക്കെതിരെ മത്സരിക്കാന്‍ നീക്കം നടത്തിയത് കടുത്ത അച്ചടക്ക ലംഘനമായിട്ടാണ് പാര്‍ട്ടി കാണുന്നത്. നിലവില്‍ ഈ സൊസൈറ്റിയുടെ പ്രസിഡന്റാണ് മമ്പറം ദിവാകരന്‍.

1

അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരനും മമ്പറം ദിവാകരനും നേരത്തെ ബ്രണ്ണന്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് നേര്‍ക്ക് നേര്‍ വന്നിരുന്നു. കെ സുധാകരന്‍ പക്വത കാണിക്കണമെന്നൊക്കെ മമ്പറം വിമര്‍ശിച്ചിരുന്നു. സുധാകരന്‍ വിരുദ്ധ പക്ഷക്കാരനായിട്ട് കൂടിയാണ് കണ്ണൂര്‍ കോണ്‍ഗ്രസില്‍ മമ്പറം അറിയപ്പെടുന്നത്. നേരത്തെ മമ്പറം ദിവാകരന്‍ കോണ്‍ഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു. താന്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയുണ്ടെന്നായിരുന്നു സുധാകരന് മമ്പറം മറുപടി നല്‍കുകയും ചെയ്തു. കോണ്‍ഗ്രസുമായോ നെഹ്‌റു കുടുംബവുമായോ ഒരിക്കലും അകന്നുപോകില്ലെന്നും മമ്പറം പറഞ്ഞിരുന്നു.

അതേസമയം മമ്പറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെകെ പ്രസാദിനെയും നീക്കിയിട്ടുണ്ട്. മമ്പറം ദിവാകരന് വേണ്ടി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് പ്രസാദിനെതിരെ നടപടിയുണ്ടായത്. ഡിസിസി ജനറല്‍ സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന് താല്‍ക്കാലിക ചുമതലയും നല്‍കിയിട്ടുണ്ട്. പുറത്താക്കിയ നടപടി വലിയ വിവാദമാകാന്‍ സാധ്യത ശക്തമാണ്. സുധാകരനുമായുള്ള മമ്പറത്തിന്റെ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിന് കാരണം. സുധാകരനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതിന് മമ്പറം ദിവാകരന്‍ നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. മമ്പറം നടത്തിയ ചില പ്രസ്താവനകള്‍ സിപിഎം അടക്കമുള്ളവരും ആയുധമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+