മുഖ്യമന്ത്രിയെ അവഹേളിക്കാന്‍ ശ്രമം, ജനങ്ങള്‍ കോണ്‍ഗ്രസിനെ വെറുതെ വിടില്ലെന്ന് ഇപി ജയരാജന്‍
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നവമാധ്യമങ്ങള്‍ക്കുമെതിരെയും അതിരൂക്ഷ വിമര്‍ശനവുമായി എല്‍. ഡി. എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.കേരളത്തിന്റെ മൂന്നര കോടി ജനങ്ങള്‍ക്ക് പ്രീയങ്കരനായ മുഖ്യമന്ത്രിയെ അവഹേളിക്കുന്നവരെ കേരളത്തിലെ ജനങ്ങള്‍ വെറുതെവിടില്ലെന്ന് ഓര്‍ക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ മാന്യതയുടെ അതിര്‍വരമ്പുകള്‍കടന്ന് ചില ഓണ്‍ ലൈന്‍ മാധ്യമങ്ങളിലും യൂട്യൂബിലുമായി തെറിയും മറ്റുമായി ചിലര്‍ നടക്കുന്നുണ്ട്. ഇതുവലിയ പ്രശ്നങ്ങളുണ്ടാക്കുമെന്ന് അവര്‍ ഓര്‍ക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ആക്ഷേപിക്കുകയും കൊത്തിവലിക്കുകയും ചെയ്യുകയാണിവര്‍. യ്യൂട്യൂബ് ചാനലുകളില്‍ വളരെ മോശമായി അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രിയെ ആക്ഷേപിക്കുകയും മ്ളേച്ഛമായ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

കോണ്‍ഗ്രസിന്റെ രണ്ടു സംസ്ഥാന നേതാക്കളുടെ ഒത്താശയോടെയാണിത് ചെയ്യുന്നത്.പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരെയും പരാതി നല്‍കിയത് മുഖ്യമന്ത്രിയോ സിപിഎമ്മോ അല്ല. പ്രതിപക്ഷ നേതാവിന് നേരെ ഒട്ടനവധി തെളിവുകള്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഉന്നിയിച്ചിട്ടുണ്ട്. വിദേശനാണ്യനിയമങ്ങള്‍ പാലിക്കാതെ ഇവിടെ പണം ചെലവഴിച്ചിട്ടുണ്ട്.
മോന്‍സണ്‍ മാവുങ്കലെന്ന പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മൂന്നു കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്. പോക്സോ കേസില്‍ പ്രതി ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചതാണ് അയാളെ. സ്വന്തം വീട്ടുജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഗര്‍ഭിണിയാക്കി ഗര്‍ഭചഛിദ്രം ചെയ്യിച്ചുവെന്ന കേസിലാണ് ശിക്ഷിച്ചത്. സുധാകരന്‍ അയാളില്‍ നിന്നും ഇരുപത്തിയഞ്ചുലക്ഷം രൂപ വാങ്ങിയെന്നു സന്തതസഹചാരിയായ ഒരാള്‍ നല്‍കിയ പരാതിയല്ലേ കേരളാ പൊലിസ് അന്വേഷിച്ചത്. സിപിഎമ്മിന്റെ ഏതെങ്കിലും നേതാവ് പരാതി കൊടുത്തിട്ടാണോ പൊലിസ് അന്വേഷണം നടത്തുന്നതെന്നും ജയരാജന്‍ ചോദിച്ചു.
തിരുവനന്തപുരത്തെ ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ മൈക്ക് കേടായ സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ല. അതിന്റെ സാങ്കേതിക അന്വേഷണമാണ് പൊലിസ് നടത്തിവരുന്നത്. വിഐപി പങ്കെടുക്കുന്ന പരിപാടികളില്‍ എന്തെങ്കിലും പിഴവുകളുണ്ടായാല്‍ പൊലിസ് അന്വേഷിക്കുന്നത് സ്വാഭാവിക നടപടി ക്രമം മാത്രമാണ്. അതില്‍ കോണ്‍ഗ്രസ് ഇങ്ങനെ ഭയപ്പെടുന്നത് എന്തിനാണെന്നും ഇ.പി ജയരാജന്‍ ചോദിച്ചു.
തികച്ചും അടിസ്ഥാനരഹതമായ പ്രചരണമാണ് ഷംസീറിനെതിരെ ബിജെപിയും ആര്‍എസ്എസും നടത്തുന്നത്. നിയമസഭാ സ്പീക്കറായി മതന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാരന്‍ ശോഭിക്കുന്നതിന്റെ അസഹിഷ്ണുതയാണ് അവര്‍ക്കുളളത്. തെറ്റായ പ്രചരണം ദോഷം ചെയ്യുന്നത് ബിജെപിക്ക് തന്നെയാണെന്ന് അവര്‍ ഓര്‍ക്കണം. കോടിയേരി ബാലകൃഷ്ണന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ടു ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ ദുഷ്ടലാക്കോടുകൂടിയുളളതാണ്. പാര്‍ട്ടി ആലോചിച്ചിട്ടു തന്നെയാണ് കോടിയേരിയുടെ അന്തിമോപചാര ചടങ്ങുകള്‍ നടത്തിയത്. കണ്ണൂരും തലശേരിയിലും മട്ടന്നൂരിലും പതിനായിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒന്നു കാണാനെത്തിയത്.
ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയതു കോട്ടയത്തല്ലേ, കേരളത്തിലെയും പുറത്തെയും മുഴുവന്‍ മലയാളികളും അല്ലാത്തവരും കോട്ടയത്തേക്കാണ് പോയത്. ഞങ്ങളെ പോലുളളവര്‍ രണ്ടുദിവസം അവിടെയുണ്ടായിരുന്നു. അങ്ങനെ സഹവര്‍ത്തിത്വത്തോടെ കഴിയുന്ന ഒരു സംസ്‌കാരമാണ് നമ്മുടേത്. ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യം വിളിച്ചതോടെ അതിന്റെ ശോഭപോയി. ഇതിലൂടെ ഉമ്മന്‍ചാണ്ടിയോടുളള അനാദരവാണ് അവര്‍ കാണിച്ചതെന്നും ഇപി ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications