കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോൺ ആവശ്യപ്പെട്ടെത്തിയ യുവതിക്ക് അശ്ളീല സന്ദേശമയച്ചു: സഹകരണ സ്ഥാപന ജീവനക്കാരനെ പുറത്താക്കി

  • By Desk
Google Oneindia Malayalam News

തലശേരി: വായ്പയെടുക്കുന്നതിനായി സഹകരണ സ്ഥാപനത്തിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ ഭരണ സമിതി തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു. പിണറായിസഹകരണ സൊ സെറ്റിയിൽ വായ്പ ചോദിച്ചെത്തിയ യുവതിയോട് വാട്സ്ആപ്പിൽ ലൈംഗിക ചുവയോടെ സംസാരിച്ച സി പി എം പ്രവർത്തകനായ യുവാവിനെയാണ് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.

ഗള്‍ഫ് ജോലി: അജ്മാന്‍ യൂണിവേഴ്‌സിറ്റിയിലും ജനറലല്‍ ഇലക്ട്രിക്കിലും ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: അജ്മാന്‍ യൂണിവേഴ്‌സിറ്റിയിലും ജനറലല്‍ ഇലക്ട്രിക്കിലും ഒട്ടേറെ ഒഴിവുകള്‍

വായ്പയെടുക്കാനായി സഹകരണ സൊ സെറ്റിയിൽ വന്ന യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നതിനായി സി.പി.എം നേതാവ് വാട്സ് ആപ്പിലൂടെ അയച്ച സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലാണ് പാർട്ടി കുടുംബത്തിൽപ്പെട്ട യുവതിയോട് നേതാവ് വാട്സ് ആപ്പിലൂടെ ലൈംഗികാഭ്യർത്ഥന നടത്തിയത്.

kannur-m


പിണറായി ഫാർമേഴ്സ് വെൽഫെയർ കോഓപ്പറേറ്റീവ്‌ സൊ സെറ്റി സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖിൽ നാരങ്ങോളി (35)യാണ് പാർട്ടി കുടുംബത്തിൽപ്പെട്ട യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കാൻ ശ്രമിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് യുവതി സഹകരണ സൊ സെറ്റിയിൽ അൻപതിനായിരം രൂപ വ്യക്തിഗത വായ്പയെടുക്കാനായി എത്തിയത്.

നിഖിലിനെ കണ്ട് വായ്പാ ഫോറം പൂരിപ്പിച്ചു നൽകിയ യുവതി ജാമ്യക്കാരായി അച്ഛനെയും മറ്റൊരാളെയും കൊണ്ടുവരാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു ഇതിനു ശേഷമാണ് നിഖിൽ ശല്യപ്പെടുത്താൻ തുടങ്ങിയത്. രാത്രിയിൽ യുവതിയുമായി വാട്സ് ആപ്പിൽ ചാറ്റു ചെയ്ത നിഖിൽ ലോൺ വേണമെങ്കിൽ തനിക്ക് ശാരീരികമായി വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സി.പി.എം അണ്ടലൂർ കിഴക്കുംഭാഗം ബ്രാഞ്ച് സെക്രട്ടറിയായ നിഖിലിൻ്റെ ശല്യപ്പെടുത്തൽ

യുവതി പിതാവിനെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു ഇതിനു ശേഷമാണ് ഇവർ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലനെ വിവരം അറിയിക്കുകയും സൊസെറ്റി പ്രസിഡൻ്റുകൂടിയായ ബാല നോട് നടപടിയെടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.എന്നാൽ പാർട്ടിക്കുള്ളിൽ തന്നെ പ്രശ്നം ഒതുക്കി തീർക്കാനുള്ള ഇടപെടലുകളാണ് ഇതിനു ശേഷം നടന്നതെന്ന് യുവതിയും ബന്ധുക്കളും പറയുന്നു.

ഇതിൽ പ്രതിഷേധിച്ച് യുവതിയും കുടുംബവും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും സൊ സെറ്റിക്ക് മുൻപിൽ നിരാഹാരം കിടക്കുമെന്നും മുന്നറിയിപ്പു നൽകിയതോടെയാണ് നേതൃത്വം നിഖിലിനെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്.

എന്നാൽ പാർട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും ഇയാളെ സസ്പെൻഡ് ചെയ്യാൻ തയ്യാറായിട്ടില്ല. ഇതിൽ പാർട്ടിക്കുള്ളിൽ നിന്നു തന്നെ വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്.സംഭവത്തെ കുറിച്ച് ഇതുവരെ സി.പി.എം നേതൃത്വം പ്രതികരിച്ചിട്ടില്ല.

English summary
Cooperative institution staff suspended for messages with woman approaches for loan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X