• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊ വിഡ് വ്യാപനം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പ്രവർത്തനം ഭാഗികമായി ചുരുക്കി

  • By Desk

തളിപ്പറമ്പ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രവർത്തനം ഭാഗികമായി പുന:ക്രമീകരിച്ചു. ഇതോടെ ചികിത്സ അത്യാഹിത രോഗികൾക്ക് മാത്രമായി ചുരുക്കി. വിവിധ ചികിത്സ വിഭാഗത്തിലെ ഒപികളുടെ പ്രവർത്തനം ഭാഗികമാക്കി. ന്യൂറോ പോസ്റ്റ് ഐസിയു, ഗ്യാസ്ട്രോ എൻ്റോളജി, കമ്യൂണിറ്റി മെഡിസിൻ, സി ടി, എം ആർ ഐ സ്കാൻ യൂണിറ്റുകൾ താൽക്കാലികമായി അടച്ചു. അനസ്തീഷ്യോളജിസ്റ്റുകൾ മുഴുവൻ ക്വാറൻ്റീനിലായതോടെ ശസ്ത്രക്രിയകളും മുടങ്ങിയിരിക്കുകയാണ്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 91 പേര്‍ക്ക്; സമ്പര്‍ക്ക രോഗികള്‍ 53

ഡോക്ട‍മാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ, ടെക്നീഷ്യൻമാർ ഇങ്ങനെ കൊവി‍ഡ് വാർഡിന് പുറത്ത് ജോലി ചെയ്യുന്ന 22 ആരോഗ്യ പ്രവർത്തകർക്കാണ് പരിയാരത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ആരുടെയും രോഗ ഉറവിടം വ്യക്തമാകാത്തതാണ് ആശങ്ക ഉയർത്തുന്നത്. സമ്പർക്കപ്പട്ടികയിലുള്ള നൂറോളം ആരോഗ്യ പ്രവ‍ർത്തകർ നിരീക്ഷണത്തിലാണ്.

ഇതര രോഗങ്ങളുമായി എത്തുന്നവരിൽ നിന്നാണോ അതോ ആരോഗ്യ പ്രവ‍ർത്തകരിൽ നിന്നാണോ കൊ വിഡ് വ്യാപനം ഉണ്ടാകുന്നതെന്ന കാര്യത്തിൽ വ്യക്തത ഇതുവരെ ഉണ്ടായിട്ടില്ല. ആരോഗ്യ പ്രവർ‍ത്തക‍ർ കൂട്ടത്തോടെ ക്വാറന്റീനിൽ പോകേണ്ട സാഹചര്യം ആയതിനാൽ ആശുപത്രിയുടെ ദൈംനദിന പ്രവ‍ർത്തനത്തെയും ബാധിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് ണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഇതിനിടെകണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂലൈ 10-ന് ശേഷം എത്തിയവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ക്വാറന്റൈനിലേക്ക് പോകണമെന്നും പറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ ചിലർ നടത്തുന്ന പ്രചാരണം ദൗർഭാഗ്യകരമാണെന്ന് പ്രിൻസിപ്പാൾ ഡോ.കുര്യാക്കോസ് അറിയിച്ചു.

ഇങ്ങനെയൊരു തീരുമാനം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ കൊവിഡ് സെല്ല് യോഗമോ മെഡിക്കല്‍ ബോര്‍ഡ് യോഗമോ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൊവിഡ് അതിവ്യാപനം പ്രതിരോധിക്കാന്‍ ജനങ്ങാളാകെ ജാഗ്രത പാലിക്കുക തന്നെ വേണം. എന്നാല്‍ വ്യാജ പ്രചരണം നടത്തി പരിഭ്രാന്ത്രി സൃഷ്ടിക്കുന്നത് സാമൂഹ്യവിരുദ്ധ പ്രവൃത്തിയാണ്.

കൊവിഡ് അതിവ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരും നാടൊന്നാകെയും മുഴുകിയിരിക്കുമ്പോള്‍, വ്യാജ പ്രചരണം വഴി തെറ്റിദ്ധാരണ പരത്തുന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളും പൊതുജനങ്ങളും ആശങ്കയിലാവാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടയാക്കിയേക്കും. കൊവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വസ്തുതയല്ലാത്ത കാര്യങ്ങളോ സംശയമോ തെറ്റിദ്ധരിപ്പിക്കാന്‍ പാകത്തില്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.

English summary
Coronavirus: Kannur medical college's working schedule changed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X