• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി ദുബായിൽ മരിച്ചു: മരിച്ചത് സ്വകാര്യ കമ്പനിയിലെ ഡ്രൈവർ!!

  • By Desk

പയ്യന്നൂർ: കണ്ണൂരിനെ നടുക്കി കൊണ്ട് മറ്റൊരു കൊവിഡ് മരണം കൂടി. കൊവിഡ്‌ ബാധിച്ച് കണ്ണൂർ ഇരിണാവ് സ്വദേശിയായ യുവാവാണ് ദുബായിയിൽ മരിച്ചത്. കല്യാശേരി ഇരിണാവ് പയ്യട്ടത്തെ പടിഞ്ഞാറെ പുരെയിലെ ലത്തീഫാ ( 42 ) ണ് ചികിത്സയ്ക്കിടെ മരണമടഞ്ഞത്. ദുബായി നാഷണൽ ടാക്സി കമ്പനിയിലെ ഡ്രൈവറാണ്.

കൂത്തുപറമ്പ് കായലോട് ബൈക്ക് അപകടത്തിൽ സൈനികൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു

15 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്ന ലത്തീഫ് എട്ട് വർഷമായി ടാക്സി കമ്പനിയിലാണ് ജോലി.ബാപ്പയുടെ മരണാനന്തര ചടങ്ങിന് ജനുവരിയിൽ നാട്ടിലെത്തിയിരുന്നു. ദുബായിയിലെ അൽക്കൂസ് കബറിസ്ഥാനിൽ കബറടക്കി. മാട്ടൂൽ സ്വദേശി പരേതനായ അബ്ബാസിന്റെയും പടിഞ്ഞാറെ പുരയിൽസഫിയയുടെയും മകനാണ്. അഴീക്കോട് സ്വദേശി ജസീലയാണ്. ഭാര്യ . മക്കൾ: ലബീബ്, സഹൽ സഹോദരങ്ങൾ: ഹനീഫ (ബിസിനസ്) ഷാനിബ് (ഖത്തർ), റഷീദ, ഷാഫി, ഷൈജൽ (ബിസിനസ്).

ഇതിനിടെ കൊവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എക്സൈസ് ജീവനക്കാരൻ മരിച്ചത് ജില്ലയിൽ . പടിയൂർ സ്വദേശി കിടാരൻ പറമ്പത്ത് കെ പി സുനിൽ ( 28) ആണ് മരിച്ചത്. കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

12നാണ് സുനിലിന്‌ പനി തുടങ്ങിയത്. ന്യൂമോണിയയും ബാധിച്ചിരുന്നു. സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. മട്ടന്നൂരിലെ എക്സൈസ് ഡ്രൈവറായിരുന്നു സുനിൽ. ഇവിടുത്തെ എക്സൈസ് ഓഫീസ് അടച്ചുപൂട്ടിയിരിക്കുകയാണ്. 18 ജീവനക്കാർ ക്വാറന്റെയിനിൽ ആണ്‌. 14ാം തീയതിയാണ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അച്ഛൻ: കുഞ്ഞിരാമൻ. അമ്മ: സുലോചന കെ പി സഹോദരൻ : സുമേഷ് (ലോറി ഡ്രൈവർ)

പടിയൂര്‍ കല്ല്യാട് ഗ്രാമ പഞ്ചായത്തില്‍ സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടർ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന് പഞ്ചായത്തില്‍ ചേര്‍ന്ന സേഫ്റ്റി കമ്മിറ്റി യോഗം 14 ദിവസം ഗ്രാമ പഞ്ചായത്തില്‍ മുഴുവന്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവ ഹോം ഡെലിവറി സംവിധാനത്തിലോ അംഗീകൃത വളണ്ടിയര്‍മാര്‍ മുഖേനയോ മാത്രം പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ ഒരു കാരണവശാലും കടകളില്‍ എത്താന്‍ പാടില്ല.

ഈ മാനദണ്ഡങ്ങള്‍ പാലിച്ച് പടിയൂര്‍ വില്ലേജിലെ മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ തിങ്കള്‍ , ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ ഉച്ച 2 വരെയും, കല്ല്യാട് വില്ലേജിലെ സ്ഥാപനങ്ങള്‍ തിങ്കള്‍ , വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കാവുന്നതാണ്. റേഷന്‍ കട , മാവേലി സ്റ്റോര്‍, നീതി സ്റ്റോര്‍ എന്നിവക്കും ഈ നിബന്ധന ബാധകമാണ്.

പടിയൂര്‍ വില്ലേജിലെ ക്ഷീര കര്‍ഷകര്‍ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാമെങ്കിലും കല്ല്യാട് വില്ലേജില്‍ പെട്ടവര്‍ക്ക് അനുമതിയില്ല . പരീക്ഷ, ഇന്റര്‍വ്യൂ മുതലായവക്കുള്ള യാത്രാ പാസിന് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാവുന്നതാണ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും പടിയൂര്‍ കല്ല്യാട് ഗ്രാമ പഞ്ചായത്ത് സിക്രട്ടറി അറിയിച്ചു.

കൊറോണ ബാധിച്ച് കണ്ണൂരിൽ എക്സൈസ് ഡ്രൈവർ മരിച്ചു! 28 വയസ്സ്, വൈറസിന്റെ ഉറവിടം കണ്ടെത്തിയില്ല

English summary
Coronavirus: Kannur native dies in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X