കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമരം ചെയുന്ന ഭടന്‍മാരോട് പുതിയ കാലത്ത് പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലത്; സിഒടി നസീര്‍

Google Oneindia Malayalam News

തലശേരി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സമരം ചെയ്യുന്ന പ്രതിപക്ഷത്തിന് ഉപദേശവുമായി സി പി എം വിമത നേതാവ് സി ഒ ടി നസീര്‍ രംഗത്ത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കല്ലെറിഞ്ഞ കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കോടതിപടി കയറി ഇറങ്ങുകയാണെന്ന് നസീര്‍ പറഞ്ഞു. പുതിയ കാലത്ത് പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലതെന്ന് അദ്ദേഹം സമരം ചെയ്യുന്നവരോട് ഉപദേശിച്ചു.

 'കണ്ടമാനം കള്ളുകുടിച്ച് കയറിവന്നതാണ്,ഞാൻ തടഞ്ഞില്ലേങ്കിൽ മുഖ്യമന്ത്രിയെ ആക്രമിച്ചേനെ';ഇപി ജയരാജൻ 'കണ്ടമാനം കള്ളുകുടിച്ച് കയറിവന്നതാണ്,ഞാൻ തടഞ്ഞില്ലേങ്കിൽ മുഖ്യമന്ത്രിയെ ആക്രമിച്ചേനെ';ഇപി ജയരാജൻ

ഇന്ന് വിമാനത്തില്‍ പ്രതിഷേധിക്കുന്നു അന്ന് റോഡില്‍ പ്രതിഷേധിച്ചു .ആര്‍ക്ക് എങ്കിലും തോന്നുന്നു ഉണ്ടോ ഈ വ്യവസ്ഥിയില്‍ വല്ല മാറ്റം ഉണ്ടാവും ?പറയാന്‍ കാരണം കണ്ണ് കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ല് ഏറിഞ്ഞ് എന്ന കേസ് ഇന്നും തിര്‍ന്നിട്ടില്ലെന്ന് സി ഒ ടി നസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം...

kerala

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ -സ്വപ്ന വിഷയം അന്ന് (2013) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി -സരിത വിഷയം. ഇന്ന് വിമാനത്തില്‍ പ്രതിഷേധിക്കുന്നു അന്ന് റോഡില്‍ പ്രതിഷേധിച്ചു .ആര്‍ക്ക് എങ്കിലും തോന്നുന്നു ഉണ്ടോ ഈ വ്യവസ്ഥിയില്‍ വല്ല മാറ്റം ഉണ്ടാവും ?പറയാന്‍ കാരണം കണ്ണ് കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ല് ഏറിഞ്ഞ് എന്ന കേസ് ഇന്നും തിര്‍ന്നിട്ടില്ല .9 വര്‍ഷമായി നിരാപാധിത്വം തെളിയിക്കാന്‍ കോടതിപടി കയറി ഇറങ്ങുന്നു. സമരം ചെയുന്ന സമരഭടന്‍മാരോട് പുതിയ കാലത്ത് പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലത്.

അതേസമയം, 2013 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കല്ലെറിഞ്ഞ കേസില്‍ സി ഒ ടി നസീര്‍ പ്രതിയായിരുന്നു. കേസില്‍ താന്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാണിച്ച് നസീര്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് മാപ്പ് ചോദിച്ചിരുന്നു. കണ്ണൂര്‍ പൊലീസ് മൈതാനത്ത് സംസ്ഥാന അത്ലറ്റിക് മീറ്റിന്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയായിരുന്നു നസീര്‍. എംഎല്‍എമാരായ ടിവി രാജേഷ്, സി കൃഷ്ണന്‍ എന്നിവരുള്‍പ്പെടെ 113 പേര്‍ക്കെതിരെയാണ് അന്ന് കേസ് എടുത്തത്.

ഇതിന് ശേഷം പാര്‍ട്ടിയുമായി ഇടഞ്ഞ നിലയിലായിരുന്നു സി ഒ ടി നസീര്‍. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഇതിന് പിന്നാലെ അ്‌ദേഹത്തന് നേരെ വധശ്രമമുണ്ടായിരുന്നു. സി പി എം സ്ഥാനാര്‍ത്ഥിക്ക് എതിരായി സ്വതന്ത്രനായി മത്സരിച്ചതുമാണ് കൊലപാതക ശ്രമത്തിന് കാരണമായത് എന്നായിരുന്നു കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞ ദിവസം വിമാനത്തിലും പ്രതിഷേധമുണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഈ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറിയതിനെ ന്യായീകരിച്ചുകൊണ്ട് കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണത്. കുറച്ചു നാളായി യു ഡി എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടര്‍ച്ചതന്നെയാണിത്. ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നു. സർക്കാരിനെ സ്നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia

English summary
COT Naseer says he is going to court to prove his innocence in the case of Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X