സുനിഷയുടെ ആത്മഹത്യ: പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 9 തെറ്റുകള്‍, കുറ്റപത്രം മടക്കി കോടതി
കണ്ണൂര്‍: പയ്യന്നൂര്‍ വെള്ളൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സുനിഷയുടെ മരണത്തില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം മടക്കി കോടതി. കേസന്വേഷണ ചുമതലയുണ്ടായിരുന്ന പയ്യന്നൂര്‍ ഡിവൈഎസ്.പി.കെ.ഇ.പ്രേമചന്ദ്രനാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇതാണ് ഇന്ന് കോടതി തിരിച്ചയച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച കുറ്റപത്ത്രത്തിലെ ഒമ്പതോളം പോരായ്മകളാണ് കോടതി കണ്ടെത്തിയത്. ഇത് എണ്ണി എണ്ണി പറഞ്ഞാണ് കോടതി കുറ്റപത്രം തിരിച്ചയച്ചത്.
44 സാക്ഷിമൊഴികളും തെളിവുകളും ചേര്‍ത്തിരുന്ന കുറ്റപത്രത്തില്‍ മരണകാരണത്തിന് പിന്നീട് കൂട്ടിച്ചേര്‍ത്ത വകുപ്പുകള്‍ കാണാന്‍ കഴിഞ്ഞില്ല. പരാതിക്കാരന്റെ പേരിലും പിതാവിന്റെ പേരിലും തെറ്റുകള്‍ സംഭവിച്ചതായും കോടതി ചൂണ്ടി കാട്ടി. കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള സംഭവ ദിവസത്തെ കാര്യങ്ങള്‍ പോലും അവ്യക്തത നിറഞ്ഞതായിരുന്നുവെന്ന് കോടതി പരിശോധനയില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്നാണ് കോടതി പരിശോധനയ്ക്ക് ശേഷം കോടതി കുറ്റപത്രം മടക്കുകയായിരുന്നു. പേരായ്മകള്‍ പരിഹരിച്ച് ഒരാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തോട് കോടതി നിര്‍ദ്ദേശിച്ചു. കേസന്വേഷണം പൂര്‍ത്തിയാക്കി 80 ദിവസത്തിനുള്ളില്‍ ധൃതി പിടിച്ചാണ് അന്വേഷണസം കുറ്റപത്രം സമര്‍പ്പിച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

ഇക്കഴിഞ്ഞആഗസ്ത് 29ന് വൈകുന്നേരം നാലോടെയാണ് വെള്ളൂര്‍ ചേനോത്തെ കിഴക്കേപുരയില്‍ വിജീഷിന്റെ ഭാര്യ കോറോത്തെ കെ.വി.സുനിഷ (26)യെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങഅങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്‌ശേഷം സുനിഷയുടേതെന്ന് പറയുന്ന ശബ്ദശന്ദേശം പുറത്തുവന്നിരുന്നു. ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് പിന്നീട് പുറത്തുവന്നിരുന്നത്. ആത്മഹത്യക്ക് പിന്നില്‍ ഗാര്‍ഹിക പീഡനമാണെന്ന് സുനിഷയുടെ അമ്മാവന്‍ മാധവന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പിന്നീട് കേസന്വേഷണത്തില്‍ ഭര്‍ത്താവ് വിജീഷിനെയും ഭര്‍തൃപിതാവ് രവീന്ദ്രനെയും മാതാവ് പൊന്നുവിനേയും അറസ്റ്റ് ചെയ്തിരുന്നു.മാനസിക പീഡനമേല്‍പ്പിക്കല്‍, ആത്മഹത്യാ പ്രേരണാ കുറ്റം എന്നിവ ചുമത്തിയായിരുന്നു അറസ്റ്റ്.ഒന്നരവര്‍ഷം മുമ്പാണ് കോറോം സ്വദേശിനി സുനീഷയും വീജിഷും തമ്മില്‍ വിവാഹിതരായത്.പഠനകാലത്തുള്ള അടുപ്പം വര്‍ഷങ്ങളോളമുള്ള പ്രണയമായതിനെ തുടര്‍ന്നായിരുന്നു വെള്ളൂരിലെ ക്ഷീര സഹകരണ സംഘത്തിലെ ജീവനക്കാരനായ വിജേഷും ബിരുദാനന്തര ബിരുദധാരിയായ സുനിഷയും തമ്മിലുള്ള വിവാഹം നടന്നത്. അതേസമയം പുറത്ത് വന്ന ശബ്ദസന്ദേശം വ്യാജമാണെന്ന് വിജീഷിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിനേകിുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജീഷിന്റെ ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതിയും നല്‍കിയിരുന്നു. വിവാഹത്തിന് ശേഷം സുനിഷയെ അവസാന നിമിഷം വരെ സ്വീകരിക്കാന്‍ അവരുടെ ബന്ധുക്കള്‍ തയ്യാറായിരുന്നില്ല, പോലിസ് സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോഴും അവര്‍ നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചതെന്നും ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
സുനിഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ മുഴുവന്‍ സുനിഷയുടെ ബന്ധുക്കള്‍ പിടിച്ചുവെക്കുകയായിരുന്നുവെന്നും സര്‍ട്ടിഫിക്കറ്റുകള്‍ ചോദിക്കാന്‍ പോയപ്പോഴൊക്കെയും വഴക്കായിരുന്നുവെന്നും വിജീഷിന്റം അമ്മാവന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ജൂണ്‍ ഒന്നിന് സുനിഷയുടെ അമ്മാവന്‍ മരിച്ചതറിഞ്ഞ് കാണാന്‍ പോയപ്പോള്‍ വിജീഷിനേയും സുനിഷയേയും ആക്ഷേപിച്ച് ഇറക്കിവിട്ടെന്നും അവളെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞാണ് സുനിഷയുടെ വീട്ടുകാര്‍ തങ്ങളോട് പറഞ്ഞതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
സുനിഷയും വിജീഷും തമ്മിലുള്ള പ്രണയ വിവാഹത്തിന് സുനിഷയുടെ വീട്ടുകാര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സുനിഷയുടെ വീട്ടുകാരുടെ സഹകരണമില്ലാതെയാണ് ഇരുവരും വിവാഹിതരായത്. തനിക്കും കുടുംബത്തിനുമെതിരെ വന്ന ആരോപണങ്ങളുടെ സത്യം വെളിച്ചത്തിലേക്ക് കൊണ്ടു വരണമെന്ന് വിജീഷ് പറഞ്ഞിരുന്നു. പരാതി നല്‍കിയതിന്റെ തൊട്ടുത്ത ദിവസമാണ് വിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിന് ശേഷം വിജിഷിന്റെ ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications