'ഭിന്നിപ്പിക്കുന്നവരുടെ വക്കാലത്ത് വേണ്ട'; സ്വന്തം പാരമ്പര്യത്തില്‍ വിശ്വസിക്കൂവെന്ന് എന്‍എസ്എസിനോട് ജയരാജന്‍
കണ്ണൂര്‍: ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ വക്കാലത്തുമായി വരരുതെന്ന് എന്‍ എസ് എസിനോട് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സ്വന്തം പാരമ്പര്യത്തില്‍ വിശ്വാസം എന്‍ എസ് എസ് അതാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മിത്ത് വിവാദത്തില്‍ തുടര്‍ പ്രക്ഷോഭത്തിന് എന്‍ എസ് എസ് തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും എതിരെ സമരം നടത്തിയ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യത്തിനായി സമരം നടത്തിയവരുടെ ജാഥയില്‍ അണിനിരന്ന ജാതിവിവേചനത്തിനെതിരെ രംഗത്ത് വന്ന പാരമ്പര്യമാണ് എന്‍ എസ് എസിന്റെ ആദ്യ പഥികരുടേത് എന്ന് അദ്ദേഹം ഓര്‍മിപ്പച്ചു. ആ പാരമ്പര്യത്തില്‍ എന്‍ എസ് എസിന്റെ ഇന്നത്തെ നേതൃത്വം വിശ്വസിക്കുന്നുണ്ടെങ്കില്‍ ജനങ്ങളെ ഭിന്നിപ്പിക്കുവര്‍ക്കൊപ്പം നില്‍ക്കരുത് എന്നു എം വി ജയരാജന്‍ ആവശ്യപ്പെട്ടു.

ജനങ്ങളെ ഭിന്നിപ്പിക്കുവര്‍ക്കൊപ്പം നില്‍ക്കുന്നത് എന്‍എസ്എസിന്റെ സ്ഥാപക നേതാക്കളുടെ നിലപാടിന് എതിരാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം തുടര്‍ പ്രക്ഷോഭത്തിനായി എന്‍ എസ് എസ് നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡ് യോഗവും ചേരുന്നുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മിത്ത് വിവാദത്തില്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ സ്പീക്കര്‍ എ എന്‍ ഷംസീറും പ്രസ്താവന തിരുത്തണം എന്നാണ് എന്‍ എസ് എസിന്റെ ആവശ്യം. അതിനിടെ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് കൊയ്യാന്‍ ബി ജെ പിയും ശ്രമിക്കുന്നുണ്ട്. അതേസമയം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് റിയാസ് പറഞ്ഞു.
എ എം ഷംസീര്‍ ഒരു മത വിശ്വാസത്തിനും എതിരായി പറഞ്ഞിട്ടില്ലെന്നും അക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട് എന്നും റിയാസ് പറഞ്ഞു. ബോധപൂര്‍വം സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പീക്കറുടെ പേര് ഗോഡ്സെ എന്നാണെങ്കില്‍ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നും റിയാസ് പറഞ്ഞു.
ശബരിമല ബി ജെ പിക്കു ഗുണം ചെയ്തില്ലെന്ന് കെ സുരേന്ദ്രന്‍ സമ്മതിച്ചതായി എം വി ജയരാജനും ചൂണ്ടിക്കാട്ടി. ഗണപതിയെ മിസ് ചെയ്യരുത്, ഉപയോഗിക്കണം എന്നു പറഞ്ഞതിലൂടെ സുരേന്ദ്രന്‍ പുറത്തുവിടുന്ന ആശയം മതത്തെയും വിശ്വാസത്തെയും വോട്ടിന് വേണ്ടി രാഷ്ട്രീയവല്‍ക്കരിക്കുന്ന ഹീനമായ തന്ത്രമാണെന്നും എം വി ജയരാജന്‍ ആരോപിച്ചു.












Click it and Unblock the Notifications