വായ്പ ചോദിച്ചെത്തിയ യുവതിയോട് അശ്ലീല സംഭാഷണം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിയില്ല
കണ്ണൂര്‍: കാര്‍ഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട് സിപിഎം നേതാവ് അശ്ലീല സംഭാഷണം നടത്തിയതായി പരാതി. പിണറായി ഫാമേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖില്‍ നരങ്ങോലിയാണ് പാര്‍ട്ടിക്കാരി കൂടിയായ യുവതിയോട് മോശമായി പെരുമാറിയത്.
സംഭവം യുവതി പരസ്യമായി ചോദ്യം ചെയ്തതോടെയാണ് പുറത്തറിഞ്ഞത്. യുവതിയുടെ പരാതിയില്‍ ഇയാളെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായി തുടരുകയാണ്. പാര്‍ട്ടി ഇതുവരെ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് പേളിയുടെ പൂക്കളം ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ ആഴ്ചയാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. പിണറായി ഫാമേഴ്‌സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റിയില്‍ വായ്പ്പയ്ക്കായി അപേക്ഷിച്ച യുവതിക്കാണ് ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായത്.
സൊസൈറ്റി സെക്രട്ടറി കൂടിയായ നിഖില്‍ നരങ്ങോലി ഫോണില്‍ അര്‍ദ്ധരാത്രി വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്‌സാപ്പില്‍ നിരന്തരം മെസേജ് അയയ്ക്കുകയും ചെയ്തു. ശല്യം തുടര്‍ന്നതോടെ യുവതി ബന്ധുക്കളെയും കൂടി സൊസൈറ്റിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു.
സെക്രട്ടറിക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ സൊസൈറ്റിക്ക് മുമ്പില്‍ നിരാഹാരം കിടക്കുമെന്ന് സൊസൈറ്റി പ്രസിഡന്റും മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലം പ്രതിനിധിയുമായ പി ബാലനെ അറിയിച്ചതോടെയാണ് ജനറല്‍ ബോര്‍ഡി ചേര്‍ന്ന് നിഖിലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
എന്നാല്‍ നിഖിലിനെതിരെ പാര്‍ട്ടി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ധര്‍മ്മടം അണ്ടല്ലൂര്‍ കിഴക്കുംഭാഗം സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിഖില്‍ തുടരുകയാണ്. യുവതിയോടെ മോശമായി പെരുമാറിയ നേതാവിനെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ നിഖിലിനെതിരെയുള്ള ആരോപണം പരിശോധിച്ച് വരികയാണെന്നാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം.
ഓണക്കോടിയിൽ ഗ്ലാമറസ് ലുക്കായി അനാർക്കലി മരയ്ക്കാർ, വൈറൽ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications