രണ്ട് വീടില്‍ ഒന്ന് മൂന്ന് നില; വരവ് 2.36 കോടി, ലീഗ് പരാതിയും; ഷാജി കുടുങ്ങിയത് ഇങ്ങനെ:എംവി ജയരാജന്‍
കണ്ണൂര്‍: അവിഹിത സ്വത്ത് സമ്പാദന കേസില്‍ അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെഎം ഷാജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എംവി ജയരാജന്‍. ഷാജിക്കെതിരായ കേസില്‍ സർക്കാറിന്റെ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. എന്നിട്ടും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നത് രീതിയും ശീലവും മൂലമാണ്. അത് അന്ധമായ രാഷ്ട്രീയവിരോധവുമാണ്. അഴീക്കോട് ലീഗ് നേതാവാണ് പ്ലസ് ടു കോഴ സംബന്ധിച്ച പരാതി നേരത്തെ ഉന്നയിച്ചത്. ആദ്യം ലീഗ് ജില്ലാ-സംസ്ഥാന നേതൃത്വത്തിനാണ് പരാതി നൽകിയത്. അതിൽ യാതൊരു നടപടിയും നേതൃത്വം കൈക്കൊണ്ടില്ല. അതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം ഉണ്ടായതെന്നും എംവി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

അഴീക്കോട് എംഎൽഎ
2011 മുതൽ 2020 വരെ 9 വർഷം നിയമാനുസൃത മാർഗങ്ങളിലൂടെ അഴീക്കോട് എം.എൽ.എ. നേടിയ സ്വത്ത് 88.57 ലക്ഷം രൂപയാണെന്നും എന്നാൽ കൈവശം കണ്ടെത്തിയത് 2.36 കോടി രൂപയാണെന്നും വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ കാലയളവിൽ ചെലവഴിച്ചത് 32.19 ലക്ഷം രൂപയാണ്. വരവാകട്ടെ, 2.36 കോടി രൂപയും.

രണ്ട് വീടുകൾ
ഈ കാലയളവിൽ രണ്ട് വീടുകൾ - കോഴിക്കോടും കണ്ണൂരും - പണിയിച്ചു. കോഴിക്കോട്ടെ വീടാവട്ടെ, മൂന്ന് നില കെട്ടിടമാണ്. അതിൽ നിരവധി നിയമലംഘനങ്ങളാണ് നഗരസഭാ അധികൃതർ കണ്ടെത്തിയിട്ടുള്ളത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതും ചട്ടലംഘനം നടത്തിയതും അന്വേഷണ ഏജൻസികൾ കണ്ടെത്തുമ്പോൾ ഏതൊരാൾക്കും ജാള്യത സ്വാഭാവികമാണ്.

വിജിലൻസ് കോടതി
കോഴിക്കോട് വിജിലൻസ് കോടതിയാണ് പരാതിയെത്തുടർന്ന് എം.എൽ.എ. അവിഹിതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തിയത്. ഇക്കാര്യത്തിൽ സർക്കാറിന്റെ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. എന്നിട്ടും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നത് രീതിയും ശീലവും മൂലമാണ്. അത് അന്ധമായ രാഷ്ട്രീയവിരോധവുമാണ്.

ലീഗ് നേതാവാണ്
അഴീക്കോട് ലീഗ് നേതാവാണ് പ്ലസ് ടു കോഴ സംബന്ധിച്ച പരാതി നേരത്തെ ഉന്നയിച്ചത്. ആദ്യം ലീഗ് ജില്ലാ-സംസ്ഥാന നേതൃത്വത്തിനാണ് പരാതി നൽകിയത്. അതിൽ യാതൊരു നടപടിയും നേതൃത്വം കൈക്കൊണ്ടില്ല. അതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം ഉണ്ടായത്. പ്രാദേശിക ലീഗ് നേതാവ് തന്റെ പാർട്ടിയുടെ ജില്ലാ-സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത് മറ്റാരുടെയെങ്കിലും പ്രേരണകൊണ്ടാണോ? പ്ലസ് ടു അനുവദിക്കുമ്പോൾ കോഴവാങ്ങിയത് ആരെങ്കിലും പറഞ്ഞിട്ടാണോ?

വ്യക്തമായ ഉത്തരമില്ല
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചത് മറ്റാരുടെയെങ്കിലും പ്രേരണകൊണ്ടാണോ? ഈ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം നൽകാൻ എം.എൽ.എ.ക്ക് സാധിക്കുന്നില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ്സെടുക്കുമ്പോൾ ഉറഞ്ഞുതുള്ളിയിട്ട് കാര്യവുമില്ല. ഖമറുദ്ദീൻ നടത്തിയ നിക്ഷേപതട്ടിപ്പും ഇബ്രാഹിംകുഞ്ഞ് നടത്തിയ പാലം അഴിമതിയും മൂലമാണ് കേസ്സുണ്ടായത്.
Recommended Video

രാഷ്ട്രീയപ്രേരിതമല്ല
അതൊന്നും രാഷ്ട്രീയപ്രേരിതമല്ല. അഴിമതിക്കെതിരായ ശരിയായ നടപടി മാത്രമാണ്. അഴീക്കോട് സ്ഥാനാർത്ഥിയായി പ്ലസ്ടു കോഴക്കേസ്സിലെ പ്രതിയെ വീണ്ടും മത്സരിപ്പിക്കുമെന്ന് സാമാന്യബോധമുള്ള ആരും പ്രതീക്ഷിക്കില്ല. അതുകൊണ്ടാണ് മണ്ഡലം മാറി മത്സരിക്കാൻ നേതൃത്വത്തോട് ആവശ്യപ്പെട്ടത്.
മറ്റ് മണ്ഡലങ്ങളിലെ ലീഗ് പ്രവർത്തകർ അഴിമതിക്കാരെ സ്വീകരിക്കാൻ തയ്യാറായില്ല. അത്തരമൊരാളെ അഴീക്കോട്ടുകാർ സഹിക്കേണ്ട കാര്യമുണ്ടോ? ഒരു കാര്യം വ്യക്തമാണ്. സ്വയം കുഴിച്ച കുഴിയിലാണ് വീണിരിക്കുന്നത്. അതിന് മറ്റുള്ളവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല.
രാകുൽ പ്രീതിന്റെ സ്റ്റൈലിഷ് ലുക്ക്, വൈറലായി പുതിയ ഫോട്ടോകൾ












Click it and Unblock the Notifications