തലശേരി ഇരട്ടക്കൊലപാതക കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
തലശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച തലശ്ശേരി ഇരട്ടക്കൊലപാതക കേസ്ആഭ്യന്തരവകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറി. ലഹരി വില്പന തടഞ്ഞതിനും ലഹരി വില്പന സംബന്ധിച്ച വിവരം പോലീസിന് കൈമാറിയതുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഇതിന് പിന്നില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്തുന്നതിനുമായാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടത്. എ.സി.പി കെ.വി ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം അതേ സമയം അന്വേഷണത്തിന്റെ ഭാഗമായി 6, 7 പ്രതികള ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി.
നേരത്തെ കേസ് അന്വേഷിച്ചിരുന്ന സിഐ എം അനില്‍ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടെ ഈ സംഘമാണ് കസ്റ്റഡിയില്‍ വാങ്ങിയത്. വടക്കുമ്പാട് പാറക്കെട്ട് സ്വദേശി പി അരുണ്‍ കുമാര്‍ , പിണറായി കമ്പൗണ്ടര്‍ ഷോപ്പ് സ്വദേശി ഇ കെ സന്ദീപ് എന്നിവരെയാണ് ഒരു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത് . മുഖ്യപ്രതിയെ രക്ഷപെടാന്‍ സഹായിച്ച ഇരുവരെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്ത് വരികയാണ്. ഇവരെ ചോദ്യം ചെയ്യലിനു ശേഷം തിരിച്ച് തിങ്കളാഴ്ച്ച വൈകുന്നേരം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നെട്ടൂര്‍ വെള്ളാടത്ത് ഹൗസില്‍ സുരേഷ്ബാബുവെന്ന പാറായി ബാബു(47) നെട്ടൂര്‍ ചിറക്കക്കാവിന് സമീപം മുട്ടങ്ങല്‍ വീട്ടില്‍ ജാക്സണ് വിന്‍സെന്റ് (28) വടക്കുമ്പാട് പാറക്കെട്ടില്‍ മുഹമ്മദ്് ഫര്ഹാന്(29) പിണറായി പടന്നക്കരയിലെ വാഴയില്‍ വീട്ടില്‍ സുജിത്ത്കുമാര്‍(45) നെട്ടൂര്‍ വണ്ണത്താവീട്ടില്‍ നവീന്‍(32) പാറായി ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച വടക്കുമ്പാട്ടെ ചേരക്കാട്ടില്‍ വീട്ടില്‍ അരുണ്‍കുമാര്‍ (39) പിണറായി പുതുക്കുടി ഹൗസില്‍ ഇ.കെ സന്ദീപ്(38) എന്നിവരാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്.
കഴിഞ്ഞ ബുധനാഴ്ച്ച വൈകുന്നേരം നാലുമണിയോടെ തലശേരി സഹകരണാശുപത്രിക്ക് സമീപം വെച്ചായിരുന്നു കൊലപാതകം നടന്നത്. ഇതിനിടെ ഇരട്ടക്കൊലപാതക കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടു പുറത്തുവന്നിട്ടുണ്ട്.തലശേരി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൊലയ്ക്കു കാരണം വാഹനകച്ചവടത്തിലെ തര്‍ക്കത്തിനിടെയുയായ വ്യക്തി വൈരാഗ്യവും കഞ്ചാവ് വില്പന ചോദ്യം ചെയ്തതുമാണെന്നതാണ് തലശേരി എ.സി.പി നിഥിന്‍രാജ് നടത്തിയ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കേസിലെ മുഖ്യപ്രതിയായ പാറായി ബാബുവിന് ക്രിമിനല്‍ പശ്ചാത്തലുമുണ്ടെന്ന് നേരത്തെ പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കേസിലെ പ്രധാനപ്രതിയായ നെട്ടൂര്‍ ചിറക്കക്കാവിന് സമീപം മുട്ടങ്ങല്‍ വീട്ടില്‍ ജാക്സണ് വിന്‍സെന്റ് നടത്തിയ കഞ്ചാവ് വില്പനയെ ചോദ്യം ചെയ്ത വൈരാഗ്യമാണ് പ്രതികള്‍ ആസൂത്രിതമായി ഇരട്ടക്കൊല നടത്താന്‍ കാരണമായത്. ലഹരിമാഫിയ സംഘത്താല്‍ കൊല്ലപ്പെട്ട സി.പി. എം നെട്ടൂര്‍ ബ്രാഞ്ച് അംഗമായ പൂവനാഴി ഷമീറിന്റെ(40) മകന് ഷബീലിനെ(20) ബൈക്കിലെത്തിയ ജാക്സണ് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചിരുന്നു. ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകനായ ഷബീലാണ് തന്റെ വീട്ടില്‍ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന വിവരം പൊലിസിനെ അറിയിച്ചതാണെന്ന സംശയത്തെ തുടര്‍ന്നാണ് മര്‍ദ്ദിച്ചത്.
" title="
ജനകീയ സമരത്തിന് മന്ത്രി വർഗ്ഗീയ ചാപ്പ പതിച്ചു കൊടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം; കെ സുധാകരൻ" />
ജനകീയ സമരത്തിന് മന്ത്രി വർഗ്ഗീയ ചാപ്പ പതിച്ചു കൊടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം; കെ സുധാകരൻ
'രാഹുൽ താടി വടിച്ചാൽ നെഹ്റുവാകും'; വീണ്ടും ഹിമന്ത, വിവാദത്തിന് പിന്നാലെ വിശദീകരണം
ഗേൾഫ്രണ്ടിനെ കുറിച്ച് അറിയണമെന്ന് അലീന പടിക്കൽ, സൂരജിന്റെ വാക്കുകൾ ഇങ്ങനെ, വൈറൽ