Get Updates
Get notified of breaking news, exclusive insights, and must-see stories!

മാക്കൂട്ടം ചുരം റോഡില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം;അന്വേഷണം ഊര്‍ജ്ജിതമാക്കി

.പേരാവൂര്‍:മാക്കൂട്ടം ചുരം റോഡില്‍ വനത്തിനുളളില്‍ ട്രോളി ബാഗില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി കര്‍ണാടക, കേരള പൊലിസ് സേന സംയുക്തമായാണ് കേസ് അന്വേഷണം നടത്തുന്നത്.
ഇതിന്റെ ഭാഗമായി അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്ന് ഇരിട്ടി എ. എസ്. പി തുബോഷ് ബസുമദാരി അറിയിച്ചു.

കര്‍ണാടകത്തിന് പുറമേ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കാണാതായ യുവതികളെ യുവതികളെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. ആദ്യഘട്ട അന്വേഷണത്തില്‍ കണ്ണൂര്‍ റൂറല്‍ പൊലിസ് പരിധിയില്‍ മിസിങ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ അന്വേഷണം മറ്റു പൊലിസ് സ്‌റ്റേഷന്‍ പരിധികളിലേക്കു വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എ. എസ്. പി അറിയിച്ചു.

kannu-1

രണ്ടാഴ്ച്ചയോളം പഴക്കമുളള മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ചൊവ്വാഴ്ച്ച വൈകുന്നേരം നാലുമണിക്ക് മടിക്കേരി താലൂക്ക് ആശുപത്രിയില്‍ നടന്നു. മൃതദേഹത്തില്‍ നിന്നും ചൂരിദാര്‍ ലഭിച്ചതുകാരണമാണ് കൊല്ലപ്പെട്ടത് സ്ത്രീയാണെന്ന് പൊലിസ് ഇന്‍ക്വസ്റ്റില്‍ വ്യക്തമായത്. തലയോട്ടിയില്‍ നിന്നും മുടിയടക്കം അഴുകി മാറിയ നിലയിലാണ്.

തിങ്കളാഴ്ച്ച ഉച്ചയോടെയാണ് മാക്കൂട്ടംചുരം ചെക്ക് പോസ്റ്റില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലിയെന്ന സ്ഥലത്ത് റോഡിനോട് ചേര്‍ന്നുളള വനത്തിനുളളിലെ കുഴിയില്‍ ട്രോളിബാഗിലാക്കിയ നിലയില്‍ യുവതിയുടെ ജഡം കണ്ടെത്തിയത്. അമേരിക്കന്‍ ട്രാവലര്‍ എന്നവലിയ ട്രോളിബാഗിലാക്കിയ നിലയിലാണ് യുവതിയുടെ ജഡം കണ്ടെത്തിയത്.
ഒറ്റപ്പെട്ട വനമേഖലയാണെങ്കിലും നിരവധി വാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നുപോകുന്ന റോഡില്‍ കൊല ചെയ്തു ബാഗിലാക്കി വാഹനത്തില്‍ കൊണ്ടുവന്ന് വലിച്ചറിഞ്ഞതാകാനാണ് സാധ്യതയെന്നാണ് പൊലിസിന്റെ നിഗമനം.

വലിച്ചെറിഞ്ഞതിന്റെ ആഘാതത്തിലാണ് ബാഗിന്റെ ഒരുഭാഗം തുറന്നു പോയത്. ചുരം റോഡില്‍ നിന്നും വനത്തിലെ താഴ്ചയിലേക്ക് വലിച്ചെറിയുന്ന പ്‌ളാസ്റ്റിക്കുകള്‍ ശേഖരിക്കുന്ന വനംവകുപ്പിന്റെ താല്‍ക്കാലിക ജീവനക്കാര്‍ തിങ്കളാഴ്ച്ച ഉച്ചയോടെ വനത്തിനുളളില്‍ കണ്ടെത്തിയ ട്രോളിബാഗ് പരശോധിച്ചപ്പോഴാണ് ജഡം കണ്ടെത്തിയത്.മാക്കൂട്ടം ചുരം പാതയില്‍ യുവതിയുടെ ജഡം കഷ്ണങ്ങളായി മുറിച്ചു തളളിയ സംഭവത്തിനു പിന്നില്‍ ആസൂത്രിത ഗൂഡാലോചനയാണ് നടന്നതെന്നാണ് പൊലിസ് വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷംഈക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+