കണ്ണൂരില്‍ മയക്കുമരുന്ന് വേട്ട ശക്തമാക്കി എക്സൈസ്: ഒരാള്‍ കൂടി അറസ്റ്റിലായി
കണ്ണൂര്‍: ജില്ലയില്‍ മയക്കുമരുന്ന് വേട്ട ശക്തമാക്കി എക്സൈസ്. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് എക്സൈസ് മയക്കുമരുന്നിനായുള്ള പരിശോധന ശക്തമാക്കിയത്. ഇതിനോടനുബന്ധിച്ചു ഗൂഗിള്‍ പേവഴി പണം വാങ്ങി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പന നടത്തിയായ യുവാവ് കുടുങ്ങി.
കണ്ണൂര്‍ നഗരത്തിലെ റെഡിമെയ്ഡ് ഷോപ്പ് വില്‍പനക്കാരന്‍ എക്സൈസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവില്‍ പിടിയിലായത്. ഇയാളെ വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിലായ സംഭവത്തില്‍ എക്സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്ക് മയക്കുമരുന്ന് മൊത്തത്തില്‍ എത്തിച്ചു നല്‍കുന്ന ബര്‍ണശേരി സ്വദേശിയായ യുവാവിനായാണ് എക്സൈ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
ബുധനാഴ്ച്ച രാത്രിയാണ് പുതിയ ബസ് സ്റ്റാന്‍ഡിലെ ഒരു വസ്ത്രവ്യാപാരസ്ഥാപനത്തില്‍ നിന്നും കണ്ണാടിപ്പറമ്പ് സ്വദേശി ഇ. ഷാനില്‍(25) പിടിയിലാകുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നതെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. നേരിട്ടു ഇതിനായി പണം സ്വീകരിക്കാറില്ലെന്നും ഗൂഗിള്‍ പേവഴിയാണ് പണം വാങ്ങിയിരുന്നതെന്നും ഇയാള്‍ ചോദ്യം ചെയ്യലിനിടെയില്‍ പറഞ്ഞിട്ടുണ്ട്.
ഇതോടെയാണ് ഈയാള്‍ക്കു പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി എക്സൈസിന് വ്യക്തമായി. ബര്‍ണശേരി സ്വദേശിയായ യുവാവാണ് ഈയാള്‍ക്ക് ബംഗ്ളൂര് അടക്കമുള്ള നഗരങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തിച്ചു കൊടുക്കന്നതായി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഷാനില്‍ പിടിയിലായതിനു ശേഷം ഈയാള്‍ നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു.
പുതിയ ബസ് സ്റ്റാന്‍ഡിലെ വസ്ത്രവ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഷാനിലിന് മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് ഏറെക്കാലമായി രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.
ബുധനാഴ്ച്ച രാത്രി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. ഷാനിലിന്റെ ഫോണ്‍ വാങ്ങിപരിശോധിച്ചപ്പോഴാണ് ഇടപാടുകാരില്‍ കൂടുതല്‍ കോളേജ് വിദ്യാര്‍ത്ഥികളാണെന്ന് വ്യക്തമായത്. നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് ആവശ്യപ്പെട്ടു ഇയാള്‍ക്ക് മെസേജ് അയച്ചതിന്റെ തെളിവുകള്‍ എക്സൈസിനു ലഭിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിക്കാന്‍ ഷാനിലിന്റെ നേതൃത്വത്തിലുള്ള സംഘം വന്‍തുകയാണ് വാങ്ങുന്നത്. ലക്ഷങ്ങള്‍ ഇയാളുടെ അക്കൗണ്ടില്‍ വന്നതിന്റെ തെളിവുകള്‍ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.വരുംദിനങ്ങളിലും മയക്കുമരുന്ന് വേട്ട ശക്തമാക്കാനാണ് തീരുമാനം. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ഇരുപതോളം കേസുകളാണ് പിടികൂടിയത്.












Click it and Unblock the Notifications