കണ്ണൂരിൽ എട്ട് മാസം പ്രായമുള്ള മകനെ കൊന്ന് യുവാവ് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ സംശയരോഗമെന്ന് പോലീസ്
ആലക്കോട്: കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കുടിയാന്മല പൊലിസ് സ്‌റ്റേഷൻ പരിധിയിലെ എരുവേശി ചുണ്ടക്കുന്നിൽ കുഞ്ഞിനെ അരിവാൾ കൊണ്ട് വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ യുവാവിൻ്റെ സംശയരോഗവും കുടുംബവഴക്കുമെന്ന് പോലീസ്. സംഭവത്തിൽ കുടിയാൻമല പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
എരുവേശി മുയിപ്ര സ്വദേശി മാവില സതീശനാണ് (38) ഒൻപതുമാസം പ്രായമുള്ള മകൻ ധ്യാൻദേവിനെയും ഭാര്യ അഞ്ജുവിനെ ( 32) യും അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കിയത്. ഗുരുതമായി പരിക്കേറ്റ അഞ്ജുവിനെയും ധ്യാൻദേവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരിക്കുകയായിരുന്നു. ഇയാളുടെ അഞ്ജുവിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇവർ കണ്ണുരിലെ ശ്രിചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്.


വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഭാര്യയെയും കുഞ്ഞിനെയും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സതീശൻ സ്വയം കഴുത്ത് മുറിച്ച് മരിക്കുകയായിരുന്നു. രാവിലെ അമ്മയെ വീട്ടിൽനിന്ന് പുറത്താക്കിയ ശേഷമാണ് സതീശൻ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. ഒന്നരവർഷം മുമ്പാണ് യുവാവ് ഗൾഫിൽനിന്ന് നാട്ടിലെത്തിയത്. മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നയാളാണ് സതീശനെന്നും നാട്ടുകാർ പറഞ്ഞു.
Recommended Video
ഒൻപതു വർഷത്തിന് ശേഷമാണ് സതീശൻ - മഞ്ജു ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് പിറന്നത്. ഇതിനു ശേഷമാണ് ഇവരുടെ ജീവിതത്തിൽ കുടുംബ കലഹമുണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഗൾഫിൽ ജോലി ചെയ്തുവരികയായിരുന്ന സതീശൻ കരാർ അവസാനിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു എരുവേശിചുണ്ടക്കുന്നിൽ പുതിയ വീടെടുത്തു ഇയാളും കുടുംബവും താമസിച്ചു വരികയായിരുന്നു.സതീശൻ്റെയും കുഞ്ഞിൻ്റെയും മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയതിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കുടിയാൻമല പൊലിസ് കൊലപാതകവുമായി ബന്ധപ്പെട്ട് ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും മൊഴിയെടുത്തു. കൊലപാതകവിവരമറിഞ്ഞ് വൻ ജനകൂട്ടം ചുണ്ടക്കുന്നിലെ വീട്ടിലും സമീപത്തുമെത്തിയിരുന്നു. കണ്ണുർ റൂറൽ എസ്.പിയടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു.












Click it and Unblock the Notifications