കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിന് പൂക്കളമൊരുക്കാന്‍ മറുനാടന്‍ പൂക്കള്‍ വേണ്ട: ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി കർഷകർ

ഓമത്തിന് കണ്ണൂരിന് പൂക്കളമൊരുക്കാന്‍ മറുനാടന്‍ പൂക്കള്‍ വേണ്ട: ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥ രചിച്ച് തില്ലങ്കേരിയിലെ കര്‍ഷകര്‍!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരിന് പൂക്കളമൊരുക്കാന്‍ ഇത്തവണ മറുനാടന്‍ പൂക്കള്‍ വേണ്ട. അത്തം പത്തിന് പൂക്കളമൊരുക്കള്‍ കണ്ണൂരിലെ വിപണികളില്‍ നാട്ടിലെ സ്വന്തം കര്‍ഷകര്‍ കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കളെത്തും. ജില്ലാപഞ്ചായത്തിന്റെ ഒരുകൊട്ടപൂ പദ്ധതിയുടെ ഭാഗമായാണ തില്ലങ്കേരിയിലെ കര്‍ഷര്‍ ചെണ്ടുമല്ലി പൂ കൃഷിയാരംഭിച്ചത്.

'വെറുപ്പിന്റെ പ്രചാരകർക്കെതിരെ നടപടി സ്വീകരിക്കുന്ന അരച്ചങ്കെങ്കിലും ഉള്ള മുഖ്യമന്ത്രിയെ വേണം''വെറുപ്പിന്റെ പ്രചാരകർക്കെതിരെ നടപടി സ്വീകരിക്കുന്ന അരച്ചങ്കെങ്കിലും ഉള്ള മുഖ്യമന്ത്രിയെ വേണം'

തില്ലങ്കേരി പാറക്കാട്ട് ക്ഷേത്രപരിസരാത്തരംഭിച്ച കൃഷിക്ക് കഴിഞ്ഞ പ്രളയത്തില്‍ നാശനഷ്ടമുണ്ടായെങ്കിലും അവശേഷിച്ച പൂത്തുലഞ്ഞു പുഷ്പിച്ചത് കര്‍ഷകര്‍ആശ്വാസമായി. ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സെപതംബര്‍ രണ്ടിന് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും.തില്ലങ്കേരി പഞ്ചായത്തിലെ രണ്ടുവാര്‍ഡുകളിലായി മൂന്ന് ഏക്കറോളം സ്ഥലത്താണ് ജെ. എല്‍.ജിയുടെയും പുരുഷ സഹായ സംഘത്തിന്റെയും നേതൃത്വത്തില്‍ കൃഷിയാരംഭിച്ചത്.

bandi-15

തദ്ദേശീയമായ പൂകൃഷിയെ പ്രോത്‌സാഹിപ്പിക്കാന്‍ ജില്ലാപഞ്ചായത്ത് 75 ശതമാനം സബ്‌സിഡി നിരക്കില്‍ നല്‍കിയ തൈകള്‍ ഉപയോഗിച്ചാണ് കര്‍ഷകര്‍കൃഷിയിറക്കിയത്. തില്ലങ്കേരി പഞ്ചായത്തില്‍ ആദ്യമായാണ്് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയതെന്നും അടുത്ത വര്‍ഷം ഇതുവിപുലീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി,പി സുഭാഷ് പറഞ്ഞു.

English summary
Farmers in Thillankeri makes flowers for onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X