കുന്നത്തൂര്‍ പാടിയില്‍ ഇനി ഉത്സവനാളുകള്‍ മുത്തപ്പ ദര്‍ശനം നടത്തി സായൂജ്യമടയാന്‍ ഭക്തന്‍മാര്‍
പയ്യാവൂര്‍: കണ്ണൂരില്‍ ഇനി ഉത്സവനാളുകള്‍. കര്‍ണാടക വനാതിര്‍ത്തിയോടു അടുത്തു കിടക്കുന്ന പയ്യാവൂര്‍ മലനിരകളിലെ മുത്തപ്പന്റെ ആരു ഡസ്ഥാനമായ കുന്നത്തൂര്‍ പാടിയില്‍ ഈ വര്‍ഷത്തെ തിരുവപ്പന മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തുടക്കമായി. കേരളത്തില്‍ മലമുകളില്‍ താല്‍കാലികമായി കെട്ടിയിട്ടുണ്ടാകിയ പനയോല മേഞ്ഞ പാടിയില്‍ ഒരു മാസക്കാലം ഉത്സവം നടക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് കുന്നത്തൂര്‍ പാടി.
ഓടച്ചൂട്ടുകളുടെ വെളിച്ചത്തില്‍ അടിയന്തിരക്കാരും കരക്കാട്ടിടം വാണവരും പാടിയില്‍ പ്രവേശിച്ച് കങ്കാണിയറയില്‍ വിളക്കു തെളിയിച്ചതോടെയാണ് മലനിരകളില്‍ മഞ്ഞു പെയ്തിറങ്ങുന്ന ഡിസംബറിന്റെ കുളിരില്‍ കുന്നത്തൂരിലെ പാടിയില്‍ പ്രവേശനം നടന്നത്. തിങ്കളാഴ്ച്ച വൈകുന്നേരം താഴെ പൊടിക്കളത്ത് കോമരം പൈങ്കുറ്റി വെച്ച ശേഷം പാടിയില്‍ പ്രവേശിക്കല്‍ ചടങ്ങ് നടന്നു.

കരക്കാട്ടിടം വാണവര്‍ അടിയന്തിര ക്കാര്‍ക്ക് കൈനീട്ടം നല്‍കിയ ശേഷം അഞ്ചില്ലം അടിയാ മാര്‍ കളിക്കപ്പാട്ടോടു കൂടി ഇരു വശത്തും ഓടച്ചുട്ടും പിടിച്ച് തിരുവാഭരണപ്പെട്ടിയും ഭണ്ഡാരങ്ങളും പാടിയിലേക്ക് എഴുന്നെള്ളിച്ചു.കരക്കാട്ടിടം വാണവര്‍ എസ.കെ.കുഞ്ഞിരാമന്‍ നായനാര്‍ തന്ത്രി പോര്‍ക്കില്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പുതിരി എന്നിവരെ പാടിയിലേക്ക് ആനയിച്ചു.
വാദ്യമേളങ്ങളും വെടിക്കെട്ടുമായാണ് പാടിയില്‍ പ്രവേശിക്കല്‍ ചടങ്ങ്. കോമരവും ചന്തനും മടപ്പുരയ്ക്കുള്ളില്‍ പൈങ്കുറ്റി വെച്ച ശേഷം കങ്കാണിയറയില്‍ വിളക്ക് തെളിയിച്ചതോടെ മാണ് ഉത്സവത്തിന് തുടക്കമായത്. തിങ്കളാഴ്ച്ച രാത്രി മുത്തപ്പന്റെ നാല് ജീവിത ഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പന്‍ പുറം കാലമുത്തപ്പന്‍ , നാടു വാഴീശന്‍ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടി.
ദിവസവും വൈകുന്നേരം ആറു മണിക്ക് ഊട്ടും വെള്ളാട്ടവും രാത്രി ഒന്‍പതു മണിക്ക് തിരുവപ്പനയും ഒന്നിടവിട്ട ദിവസങ്ങളില്‍ മൂലം പെറ്റ ഭഗവതിയുമുണ്ടാകും. ജനുവരി 16 ന് ഉത്സവം സമാപിക്കും. വര്‍ഷത്തില്‍ തിരുവപ്പന മത്സരം നടക്കുന്ന ഒരു മാസം മാത്രമാണ് വനത്തിനുള്ളിലെ ദേവ സ്ഥാനത്ത് പ്രവേശനമുള്ളൂ. ജനുവരി 14 നാണ് ഉത്സവത്തിന്റെ സമാപനം. രണ്ടര ലക്ഷത്തിലേറെ പേര്‍ ഇക്കുറി കുന്നത്തൂര്‍ പാടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജിങ്ങ് ട്രസ്റ്റി കുഞ്ഞിരാമന്‍ നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications