കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ നഗരത്തിലെ മൊത്തവിതരണസ്ഥാപനം കത്തിനശിച്ചു: 25 ലക്ഷം രൂപയുടെ നഷ്ടം

Google Oneindia Malayalam News

കണ്ണൂര്‍: നഗരത്തിലെ പഴയബസ് സ്റ്റാന്‍ഡ് റോഡിലെ രാജസ്ഥാന്‍ സ്വദേശി നടത്തിവരുന്ന മൊത്തവിതരണ വ്യാപാരസ്ഥാപനം കത്തിനശിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ചു കണ്ണൂര്‍ നഗരത്തിലെ വ്യാപാരികള്‍ രംഗത്തെത്തി. രണ്ടുമണിക്കൂര്‍ കൊണ്ട് കണ്ണൂര്‍ നഗരത്തിലെ കടകത്തിചാമ്പാലായി. സാമൂഹ്യവിരുദ്ധര്‍ തീവെച്ചതാണെന്ന പരാതിയെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം ശക്തമാക്കി.

കണ്ണൂര്‍ നഗരഹൃദയത്തിലെ പഴയബസ് സ്റ്റാഡ് റോഡിലെ സ്റ്റേഷനറി സാധനങ്ങളുടെ മൊത്തവിതരണ കച്ചവട സ്ഥാപനം കത്തിനശിച്ച സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ വിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അന്വേഷണമാരംഭിച്ചത്. കണ്ണൂര്‍ പഴയബസ് സ്റ്റാന്‍ഡിന് സമീപത്തെ മഹാദേവ് എന്ന മാര്‍ക്കറ്റിങ് സ്ഥാപനമാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെ കത്തിനശിച്ചത്. ഏകദേശം ഇരുപത്തിയഞ്ചുലക്ഷം രൂപയോളം വരുന്ന സാധനങ്ങള്‍ കത്തിനശിച്ചുവെന്നാണ് ഉടമയുടെ പരാതി.

1

ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെ ഉടമയും രാജസ്ഥാന്‍ സ്വദേശിയുമായി രമേശും മറ്റു ജീവനക്കാരും കടയിലുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഇവര്‍ കടപൂട്ടി താമസസ്ഥലത്തേക്കു മടങ്ങിയത്. രണ്ടുമണിക്കൂറിനു ശേഷം കട കത്തിച്ചാമ്പലായതാണ് ദുരൂഹതയ്ക്കു കാരണം. പരിസരവാസികള്‍ കടയില്‍ നിന്നും പുക ഉയരുന്നതു കണ്ട് കണ്ണൂര്‍ ബര്‍ണശേരിയിലുള്ള ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും ഇവര്‍ വാഹനവുമായി എത്തുകയുമായിരുന്നു അപ്പോഴെക്കെും തീ ആളിപടര്‍ന്നിരുന്നു.

അപകടത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ ഏതെങ്കിലും സാമൂഹ്യദ്രോഹികള്‍ തീയിട്ടതാണോയെന്നതാണ് പൊലിസ് അന്വേഷിച്ചുവരുന്നത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലിസ് പരിശോധിക്കുന്നുണ്ട്. അതേ സമയം കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരം സാമൂഹ്യദ്രോഹികളുടെ താവളമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവിടെ രാത്രികാലങ്ങളില്‍ തമ്പടിക്കുന്ന ഇത്തരക്കാരെ പേടിച്ചു തങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് കഴിയുന്നതെന്നു വ്യാപാരികളില്‍ ചിലര്‍ പറഞ്ഞു.

ഏതാനും മാസം മുന്‍പെ ഇതിനടുത്തു തന്നെ ഇതേ രീതിയില്‍ മറ്റൊരു മൊബൈല്‍ കടയും കത്തിനശിച്ചിരുന്നു. ഈ സംഭവത്തിനു പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇവിടെ പൊലിസ് എയ്ഡ് പോസ്റ്റുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഇതാണ് സാമൂഹ്യവിരുദ്ധര്‍ക്ക് വളമായി മാറുന്നതെന്നാണ് നഗരവാസികളുടെ പരാതി.

രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്തതിനാല്‍ പഴയബസ് സ്റ്റാന്‍ഡ് പരിസരത്ത് വിളയാടുന്ന മോഷടാക്കളെ കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് പൊലിസ്. നിരവധി മോഷണങ്ങളാണ് ഇവിടെ നടന്നത്.

English summary
fire at shop in kannur city, a loss of 25 lakhs recorded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X