കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹൈക്കോടതി വിധി: കന്റോണ്‍മെന്റിലെ നാല്‍പതോളം കടകള്‍ ഒഴിപ്പിച്ചു, വ്യാപാരികള്‍ പെരുവഴിയില്‍

Google Oneindia Malayalam News

പയ്യാമ്പലം: പയ്യാമ്പലം കന്റോണ്‍മെന്റില്‍ നാല്‍പതോളം കടകള്‍ ഒഴിപ്പിച്ചതോടെ പെരുവഴിയിലായത് ജില്ലാ ആശുപത്രിയിലെത്തുന്ന സാധാരണക്കാരും ബസ് തൊഴിലാളികളും വ്യാപാരികളും ഉള്‍പ്പെടെയുള്ള ആയിരത്തോളം പേര്‍. കഴിഞ്ഞ നാല് പതിറ്റാണ്ടായി കച്ചവടം നടത്തിയിരുന്നവര്‍ വരെ ഇന്നലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുടിയിറങ്ങേണ്ടി വന്നു. ഹോട്ടലുകള്‍, ടയര്‍ റീസോളിങ് കടകള്‍ എന്നിവ ഉള്‍പ്പെടെയുള്ള നാല്‍പതോളം കടകളാണ് ഒഴിപ്പിച്ചത്.

കന്റോണ്‍മെന്റ് ഭരണസമിതി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ അനുകൂല വിധിയുണ്ടായതോടെയാണ് ഇരുന്നൂറോളം തൊഴിലാളികള്‍ പെരുവഴിയിലായത്. ജില്ലാ ആശുപത്രിക്ക് സമീപം വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിയതിനാല്‍ ഇവിടെ ബസ് സ്റ്റാന്‍ഡിലെത്തുന്ന ബസുകളിലെ ഡ്രൈവര്‍മാരും ദുരിതത്തിലായി. ഇവര്‍ക്ക് കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്.

KANNUR1

ടയര്‍ റീസോളിങ് ആന്‍ഡ് പഞ്ചറിങ് കട പൂട്ടിയതിനാല്‍ ഇനി ഇവിടെ നിന്നും സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് നഗരത്തെ ആശ്രയിക്കേണ്ടിവരും. പരമ്പരാഗതമായി ലഭിച്ചിരുന്ന വാടക വര്‍ധിച്ചു കിട്ടുന്നതിനാണ് കന്റോണ്‍മെന്റ് ഭരണ സമിതി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. തുടക്കത്തില്‍ വ്യാപാരികള്‍ നല്‍കിയ എതിര്‍ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ അനുകൂല വിധിയുണ്ടായിരുന്നുവെങ്കിലും വീണ്ടും കന്റോണ്‍മെന്റ് നല്‍കിയ ഹരജിയില്‍ കഴിഞ്ഞയാഴ്ച്ച അനുകൂലവിധി ലഭിക്കുകയായിരുന്നു.

നിയമപരമായി ഇനിയൊന്നും ചെയ്യാന്‍ കഴിയാത്ത നിസഹായവസ്ഥയിലാണ് വ്യാപാരികള്‍. സുപ്രീം കോടതിയില്‍ പോയി കേസ് നടത്താന്‍ ശേഷിയില്ലാത്ത ചെറുകിട വ്യാപാരികളാണ് ഇവിടെയുള്ളത്. മാത്രമല്ല കോടതി വേനല്‍ അവധിക്ക് അടയ്ക്കുന്നതിനാല്‍ ഇതുകൊണ്ടു വലിയ പ്രയോജനമില്ലെന്നും ഇവര്‍ പറയുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാലത്തില്‍ വീണ്ടും പുനര്‍ലേലം നടക്കുമെങ്കിലും നിലവില്‍ ഇവിടെ കച്ചവടം ചെയ്യുന്ന സാധാരണ വ്യാപാരികള്‍ക്ക് ഇതിലേക്ക് എത്തി നോക്കാന്‍ പോലും കഴിയില്ല.

'പാവം ദിലീപ്... മനസ് മടുത്ത് വേദനിച്ച് അമ്പലങ്ങളിലും പള്ളികളിലുമായിട്ട് നടക്കുകയാണ്'; രാഹുല്‍ ഈശ്വര്‍'പാവം ദിലീപ്... മനസ് മടുത്ത് വേദനിച്ച് അമ്പലങ്ങളിലും പള്ളികളിലുമായിട്ട് നടക്കുകയാണ്'; രാഹുല്‍ ഈശ്വര്‍

20,000 രൂപ നിരത ദ്രവ്യം കെട്ടിവച്ചു നടക്കുന്ന ഈ ലേലത്തില്‍ പങ്കെടുത്താല്‍ 15,000 മുതല്‍ മുകളിലോട്ടാണ് വാടക നല്‍കേണ്ടി വരിക. ആശുപത്രി ബസ് സ്റ്റാന്‍ഡിലെ കടകള്‍ അടച്ചുപൂട്ടുന്നത് യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ദുരിതമാണെന്ന് ചൂണ്ടിക്കാട്ടി മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ളോയിസ് യൂനിയന്‍ സിറ്റി ഡിവിഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.

ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ഇവിടെ നിന്നും ബസ് തൊഴിലാളികള്‍ക്കും രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കും ലഭിക്കാത്ത അവസ്ഥയുണ്ടാകും. ഇതുകൂടാതെ സ്പെയര്‍പാര്‍ട്സ് കടകള്‍ പൂട്ടിയത് ബസ് സര്‍വീസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഭാരവാഹികള്‍ നിവേദനത്തില്‍ പറഞ്ഞു.

മമ്മൂക്കയുടെ വോട്ട് പെട്ടിയിലാക്കണം; വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും, ചിത്രങ്ങള്‍

Recommended Video

cmsvideo
മാഡത്തിനെതിരെ തുറന്നടിച്ച് ബാലചന്ദ്ര കുമാർ | P Balachandra Kumar reveals | Oneindia Malayalam

English summary
Forty shops were evacuated in Payyambalam Cantonmetn on behalf of high court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X