Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം: പയ്യന്നൂരില്‍ കോണ്‍ഗ്രസ് ഉപവാസം നടത്തും

പയ്യന്നൂര്‍: മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിന് തിരിച്ചടിയായി ജില്ലയില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള അക്രമത്തിനെ ചെറുക്കാന്‍ കോണ്‍ഗ്രസ്. ഭരിക്കുന്ന പാര്‍ട്ടി ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്നു എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരന്‍, വി. എം സുധീരന്‍ തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടി കണ്ണൂരില്‍ നടത്തുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി എത്തും.

പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലവെട്ടിയ സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി 15 - ന് നടത്തുന്ന ഉപവാസ സമരത്തിലാണ് സുധീരന്‍ പങ്കെടുക്കുക. രാവിലെ ഒന്‍പതരയ്ക്ക് തുടങ്ങുന്ന ഉപവാസ സമരം വൈകുന്നേരം മൂന്നിന് സമാപിക്കും. സുധീരന്‍ പരിപാടിയിൽ പ്രസംഗിക്കും.

knnur

ഇതിനിടെ കണ്ണൂര്‍ ഡി.സി.സി ഓഫിസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, നേതാക്കളായ സതീശന്‍ പാച്ചേനി, പി.ടി മാത്യു എന്‍.പി ശ്രീധരന്‍, അഡ്വ.റഷീദ് കവ്വായി, സുരേഷ്ബാബു എളയാവൂര്‍, രാജീവന്‍ എളയാവൂര്‍ , സി.ടി ഗിരിജ, കെ.സി മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മഹാത്മാ ഗാന്ധി പ്രതിമയുടെ തലവെട്ടിയ സി.പിഎമ്മിന്റെ രാഷ്ട്രീയ സംസ്‌കാരം ആര്‍.എസ്.എസ് ഫാസിസത്തേയും കവച്ചു വെയ്ക്കുന്നതാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ കേവലമൊരു വികാരത്തിന്റെ പുറത്തല്ല, നേതൃത്വം അറിഞ്ഞുള്ള കൃത്യമായ ആസൂത്രണം അതിനു പിന്നിലുണ്ട്.

സ്വര്‍ണകടത്തിലും ഡോളര്‍കടത്തിലും പ്രതിരോധത്തിലായ പിണറായി വിജയനേയും കുടുംബത്തേയും രക്ഷിച്ചെടുക്കാന്‍ വ്യാപക അക്രമങ്ങള്‍ നടത്തി ശ്രദ്ധ തിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നത്. അതിനായി പാര്‍ട്ടിയുടെ ക്രിമിനല്‍ സംഘങ്ങളെ കയറൂരി വിട്ടിരിക്കുകയാണ്. എതിരാളികളുടെ തല വെട്ടി ശീലമുള്ള ഈ അക്രമിസംഘങ്ങള്‍ പയ്യന്നൂരില്‍ മഹാത്മജി പ്രതിമയുടെ തല വെട്ടിയതില്‍ അത്ഭുതമില്ല. അവര്‍ ശീലിച്ച സംസ്‌കാരമാണത്.

മുഖ്യമന്ത്രിയെ വിമാനത്തിനകത്ത് വധിക്കാന്‍ ശ്രമിച്ചെന്ന നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിച്ച് സംസ്ഥാനത്തുടനീളം അക്രമ തേര്‍വാഴ്ച നടത്തുകയാണ് സി.പി.എം. വിമാനത്തിനകത്ത് പ്രതിഷേധ മുദ്രാവാക്യം വിളിച്ചാല്‍ അത് വധശ്രമമായി വ്യാഖ്യാനിക്കുന്നവരുടെ മാനസികനില പരിശോധിക്കണം. വിമാനത്തിനകത്ത് ഗുണ്ടായിസം കാണിച്ചത് ഇ.പി ജയരാജനാണ്. മുദ്രാവാക്യം വിളിച്ചവരെ നിയമനടപടികള്‍ക്കു വിട്ടു കൊടുക്കുന്നതിനു പകരം അവരെ കടന്നാക്രമിച്ച ജയരാജന്റെ പേരിലാണ് വധശ്രമത്തിന് കേസെടുക്കേണ്ടത്.

വിമാനത്തിനകത്ത് മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിരവധി കേസുകളില്‍ പ്രതിയെന്നാണ് എം.വി.ജയരാജന്റെ കണ്ടുപിടിത്തം. രാഷ്ട്രീയപ്രവര്‍ത്തനത്തിനിടയില്‍ പ്രകടനം നടത്തിയാല്‍ കേസുകളുണ്ടാവുക സ്വാഭാവികമാണ്. എസ്.എഫ്.ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ പോലെ ക്രിമിനല്‍ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയേണ്ട അവസ്ഥയൊന്നും ഇതുവരെ ജയരാജന്‍ പറയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനുണ്ടായിട്ടില്ല.

ജയരാജന്റെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ മക്കളെ പോലെ മയക്കുമരുന്നു കേസില്‍ ജയിലില്‍ പോകേണ്ടി വന്നിട്ടില്ല. പീഡനക്കേസിലും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കുപ്രസിദ്ധി നേടിയവരെ അധികാരസ്ഥാനങ്ങളിലിരുത്തി കൊണ്ടു നടക്കുന്ന എം.വി.ജയരാജന്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയസദാചാരം പഠിപ്പിക്കേണ്ട.

പയ്യന്നൂരില്‍ രക്തസാക്ഷി ധനരാജിനു വേണ്ടി ഫണ്ടു പിരിച്ച് തിരിമറി നടത്തിയതടക്കമുള്ള കോടികളുടെ വെട്ടിപ്പില്‍ എംഎല്‍എയെ വരെ തരംതാഴ്ത്തേണ്ടി വന്ന ഗതികേടിലാണ് സി.പിഎം. ഇത്തരം വിഷയങ്ങളെ മറച്ചു വെയ്ക്കാന്‍ കൂടിയാണ് പയ്യന്നൂരിലും പരിസരങ്ങളിലും സി.പി.എം വ്യാപകമായ അക്രമങ്ങളഴിച്ചു വിട്ടത്.

സി.പി.എമ്മിന്റെ ക്രിമിനലുകള്‍ അക്രമം തുടര്‍ന്നാല്‍ ജനാധിപത്യ രീതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിരോധിക്കും. പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തും പ്രവര്‍ത്തകരെ ആക്രമിച്ചും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കള്ളക്കടത്തു സംഘത്തിനെതിരായ പ്രക്ഷോഭത്തെ ഇല്ലാതാക്കിക്കളയാമെന്ന് സി.പി.എം വ്യാമോഹിക്കേണ്ട. പ്രസ്ഥാനത്തെ വെല്ലുവിളിച്ച് സി.പിഎം ക്രിമിനലുകള്‍ അഴിഞ്ഞാട്ടം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സഹനത്തിന് പരിധിയുണ്ടെന്ന് സിപിഎം നേതൃത്വം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.

റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ

അക്രമം നടന്ന പയ്യന്നൂര്‍, തലശേരി, തളിപ്പറമ്പ് മേഖലകളില്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തി. അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ നേതാക്കളായ സതീശന്‍ പാച്ചേനി, വി എ നാരായണന്‍,സജീവ് മറോളി,പി ടി മാത്യു,ചന്ദ്രന്‍ തില്ലങ്കേരി, കെ സി മുഹമ്മദ് ഫൈസല്‍,വി സി നാരായണന്‍,എം പി അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+