മുഖ്യമന്ത്രി രാജിവെക്കണം; കണ്ണൂര്‍ കലക്ടറേറ്റിലേക്ക് യൂത്ത്‌ലീഗ് മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു
കണ്ണൂര്‍: മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടര്‍ന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി കലക്ടറേറ്റിനു മുന്നില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി അടിയന്തിരമായി രാജിവയ്ക്കണം.
പൊലീസനെ ഉപയോഗിച്ച് ജനാധിപത്യ സമരങ്ങളെ ബലംപ്രയോഗിച്ചു എതിര്‍ക്കാന്‍ കഴിയില്ലെന്ന് ബി ജെ പി ഓര്‍ക്കണമെന്ന് കരീം ചേലേരി ഓര്‍മിപ്പിച്ചു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിമാര്‍ മാറിവരും. ഭരണത്തിന്റെ നിറവും മാറും. എന്നാല്‍ ഭരണത്തിലിരിക്കുന്നവര്‍ക്കായി പൊലിസ് പെരുമാറുന്നത് അവര്‍ക്ക് തന്നെ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് കലക്‌ടേറ്റിനു മുന്‍പില്‍ സമാപിച്ചു.

യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് നസീര്‍ നെല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.സി നസീര്‍, അല്‍ത്താഫ് മാങ്ങാടന്‍, അലി മംഗര , തസ്ലീം ചേറ്റംകുന്ന്, ഷംസീര്‍ മയ്യില്‍, നൗഷാദ് പുതുക്കണ്ടം, ജിയാസ് വെള്ളൂര്‍, അഷ്‌ക്കര്‍ കണ്ണാടിപ്പറമ്പ്, സി.എം. ഇസ്സുദ്ദീന്‍, റഷീദ് തലായി നേതൃത്വം നല്‍കി. കണ്ണൂര്‍ കലക്ടറേറ്റിലെ ഒന്നാം കവാടത്തില്‍ പൊലിസ് ബാരിക്കേുഡുയര്‍ത്തി പ്രവര്‍ത്തകരെ തടഞ്ഞുവെങ്കിലും ഇവര്‍ പൊലിസ് വലയം ഭേദിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സമരക്കാരും പൊലിസും തമ്മില്‍ ഉന്തുംതള്ളുമുയായത്.
ഇതോടൊയ സ്ഥലത്തുണ്ടായിരുന്ന വരുണ്‍ ജലപീരങ്കി സമരക്കാര്‍ക്ക് നേരെ നീണ്ടത്. ജലപീരങ്കി പ്രയോഗത്തിന്റെ ശക്തിയില്‍ തെറിച്ചു വീണ് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഷംസീര്‍ മയ്യില്‍, അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അഷ്‌കര്‍ കണ്ണാടി പറമ്പ്, ഇര്‍ഷാദ് പള്ളിപ്രം, സഫ്വാന്‍ പാപ്പിനിശേരി എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇതിനിടെ സ്വര്‍ണകടത്തു കേസില്‍ മുഖ്യമന്ത്രിയും കുടുംബവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഗുരുതര വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ രാവിലെ 10.30ന് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നടക്കുന്ന മാര്‍ച്ച്കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു.
രാഷ്ട്രീയത്തിനപ്പുറമുള്ള മാഫിയാ പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രിക്കസേരയിലിരുന്ന് പിണറായി വിജയന്‍ നടത്തുന്നതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. പാര്‍ട്ടിയെ തന്റെ വരുതിയിലാക്കി, കണ്ണൂരിലടക്കം പാര്‍ട്ടിക്കു വേണ്ടി ജീവിതം തന്നെ മാറ്റിവെച്ച ആത്മാര്‍ത്ഥയുള്ള നേതാക്കന്മാരെ ഒതുക്കി സ്വന്തം കുടുംബത്തിന്റെ സാമ്പത്തികനേട്ടം മാത്രം നോക്കിയുള്ള കച്ചവടമാണ് പിണറായി വിജയന്‍ നടത്തുന്നത്. രാഷ്ട്രീയ ധാര്‍മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത പിണറായി വിജയനെതിരേ സി.പി.എമ്മിന്റെ ആത്മാര്‍ത്ഥയുള്ള സാധാരണ പ്രവര്‍ത്തകരില്‍ നിന്നു തന്നെയാണ് രോഷം ഉയര്‍ന്നു വരേണ്ടത്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായി രഹസ്യഇടപാടുകള്‍ നടത്തിയാണ് ഇത്രയും കാലം തന്റെ മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സികളില്‍ നിന്നുള്ള സംരക്ഷണം പിണറായി വിജയന്‍ നേടിയെടുത്തത്. രാജ്യാന്തരബന്ധമുള്ള കള്ളക്കടത്തു കേസുകള്‍ അട്ടിമറിച്ച് പിണറായി വിജയനും ബിജെപി നേതൃത്വവും തുടരുന്ന കള്ളക്കളി തുറന്നു കാട്ടിക്കൊണ്ടായിരിക്കും കോണ്‍ഗ്രസിന്റെ പ്രക്ഷോഭമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പ്രസ്താവനയില്‍ പറഞ്ഞു.
അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്റ്റേഡിയം കോര്‍ണറിലെ നെഹ്്റു പ്രതിമയ്ക്കു സമീപത്തു നിന്ന് പ്രകടനമാരംഭിക്കും. വരുംദിവസങ്ങളില്‍ ജില്ലയിലെങ്ങും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.












Click it and Unblock the Notifications