കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കടത്താൻ ശ്രമിച്ച രണ്ടു കോടിയുടെ സ്വർണം പിടികൂടി
കണ്ണൂർ: കണ്ണൂർ വിമാനത്താവളം സ്വർണക്കടത്തുകാരുടെ പറുദീസയാകുന്നു. കഴിഞ്ഞ ദിവസവും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അഞ്ചര കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. ആറു യാത്രക്കാരിൽ നിന്നായി ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. മസ്കറ്റ്, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് എത്തിയ കോഴിക്കോട് ബേപ്പൂർ, മലപ്പുറം, കാസർഗോഡ് സ്വദേശികളിൽ നിന്നാണ് രഹസ്യവിവരത്തെ തുടർന്നു ഡിആർഐ കണ്ണൂർ യൂണിറ്റും കസ്റ്റംസും നടത്തിയ പരിശോധനയിൽ സ്വർണം കണ്ടെടുത്തത്.
വ്യാഴാഴ്ച്ച രാത്രി മസ്കറ്റിൽ നിന്ന് ഗോഎയർ വിമാനത്തിലെത്തിയ ബേപ്പൂർ സ്വദേശി മുഹമ്മദ് അമീറിൽ നിന്ന് 729 ഗ്രാം സ്വർണം കസ്റ്റസും കാസർഗോഡ് സ്വദേശി മുഹമ്മദ് നാദിർ കടവത്ത് അബൂബക്കർ, കോഴിക്കോട് നരിക്കുനിയിലെ കീഴ്പ്പറമ്പിൽ മുഹമ്മദ് ഷാഫി, മലപ്പുറം മഞ്ഞേരി കുപ്പത്തിൽ നഹീം, മലപ്പുറം കുറവത്ത് കയ്പ്പനി കുഴീക്കര പീടികയിൽ അജ്മൽ, കോഴിക്കോട്ടെ നാലുക്കടി പറമ്പിൽ മുജീബ് എന്നിവരിൽ നിന്ന് നാലര കിലോ സ്വർണം ഡിആർഐയുമാണ് പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസ്, ഗോ എയർ വിമാനങ്ങളിൽ ദുബായിൽ നിന്നും ഷാർജയിൽ നിന്നും എത്തിയതായിരുന്നു അഞ്ചു പേരും.

പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഗുളിക രൂപത്തിലും മറ്റുമാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പരിശോധനയിൽ സ്വർണം കണ്ടെത്തിയതിനാൽ ഇവരെ കസ്റ്റഡിയിലെടുത്ത് സ്വർണം പുറത്തെടുക്കുകയായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. ഡിആർഐ1.76 കോടിയുടെയും കസ്റ്റംസ് 28 ലക്ഷത്തിന്റെയും സ്വർണമാണ് പിടികൂടിയത്.കഴിഞ്ഞ ഒരാഴ്ച മുൻപ്നാല് യാത്രക്കാരിൽ നിന്ന് കോടികൾ വിലമതിക്കുന്ന 30 കിലോ കുങ്കുമപൂവും സ്വർണവും സിഗരറ്റും പിടികൂടിയിരുന്നു.












Click it and Unblock the Notifications