Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പ്രവർത്തകന്‍ ഹരിദാസന്റെ കൊലപാതകം : പ്രതികളുടെ ജാമ്യഹരജി തള്ളി

തലശേരി: സി.പി.എം പ്രവര്‍ത്തകന്‍ ന്യൂമാഹി പുന്നോല്‍ താഴെവയലിലെ കെ ഹരിദാസനെ കാല്‍വെട്ടിമാറ്റി വധിച്ച കേസിലെ ആറ് പ്രതികളുടെ ജാമ്യഹര്‍ജിയും ഒരു പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയും ജില്ലാസെഷന്‍സ് കോടതി തള്ളി. റിമാന്‍ഡിലുള്ള ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പുന്നോല്‍ ചാലിക്കണ്ടി വീട്ടില്‍ സി കെ അശ്വന്ത്, ചെള്ളത്ത് കിഴക്കയില്‍ സി കെ അര്‍ജുന്‍, ദീപക് സദാനന്ദന്‍, പുന്നോല്‍ സോപാനത്തില്‍ കെ അഭിമന്യു, മാഹി പന്തക്കല്‍ ശിവഗംഗയില്‍ പി കെ ശരത്ത്, മാടപ്പീടികയിലെ ആത്മജ് എസ് അശോക് എന്നിവരുടെ ജാമ്യഹര്‍ജിയും ഒളിവിലുള്ള ആര്‍എസ്എസ് സേവാ പ്രമുഖ് നിജില്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമാണ് തള്ളിയത്.ഇതോടെ ഈകേസില്‍ എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലിസ്.

തലശേരിയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്കുമാര്‍ വാദിച്ചു. കുടുംബത്തിന്റെ മുന്നില്‍വച്ച് നടത്തിയ നിഷ്ഠുര കൊലപാതകത്തെ സഹായിച്ചവരാണ് പ്രതികള്‍. പലതവണയായി ഹരിദാസനെ വധിക്കാന്‍ ആയുധവുമായി ഇവര്‍ ഇറങ്ങിയിട്ടുണ്ട്. രണ്ടാംപ്രതി വിമിന്‍ പതിമൂന്നാംപ്രതി ആത്മജിന് അയച്ച വാട്സ് ആപ് സന്ദേശത്തിലും ഇക്കാര്യമുണ്ട്. കേസില്‍ ഗൗരവമുള്ള പങ്കാളിത്തം ഇവര്‍ക്കുണ്ടെന്നും പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു.

court

Recommended Video

cmsvideo
    മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ

    സംഭവത്തില്‍ ബന്ധമില്ലെന്നും രാഷ്ട്രീയമില്ലെന്നും പറഞ്ഞാണ് നിജില്‍ദാസ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. ആര്‍എസ്എസ്സിന്റെ സേവാപ്രമുഖാണ് പ്രതിയെന്നും കൊലപാതകശേഷം മുങ്ങിനടക്കുകയാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. കൂലോത്ത് ക്ഷേത്രത്തില്‍വച്ച് മര്‍ദിച്ചതിന് പ്രതികാരം വീട്ടാന്‍ നിജില്‍ദാസ് ഉള്‍പ്പെട്ട സംഘമാണ് തീരുമാനമെടുത്തത്. പ്രതികളുടെ കുറ്റസമ്മതമൊഴിയില്‍ കൊലപാതകത്തിലെ ഇയാളുടെ പങ്കാളിത്തം വിശദീകരിച്ചിട്ടുണ്ടെന്നും ബോധിപ്പിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. പി പ്രേമരാജന്‍ ഹാജരായി. ഈ കേസില്‍ ഇനിയും രണ്ടു പേരെ കൂടി പിടികിട്ടാനുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+