കണ്ണുരിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്നു; രണ്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
കണ്ണുരിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്നു; രണ്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
കണ്ണൂർ: കണ്ണുരിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്ന കേസിൽ പ്രതികളായ രണ്ടു യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലിസ്. നഗരത്തിലെ ആയിക്കരയിൽ പയ്യാമ്പലത്തെ ഹോട്ടൽ ഉടമയായ ജസിറിനെയാണ് കുത്തിക്കൊന്നത്.
ആദികടലായി സ്വദേശികളായ പി.റബീഹ്(24), കെ.ഹനാൻ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളുടെ അറസ്റ്റ് രേഖപെടുത്തിയതായി കണ്ണൂർ എസിപി പി.പി. സദാനന്ദൻ അറിയിച്ചു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിരുന്നു. ശേഷം ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കി.

പ്രതികളിൽ ഒരാൾ ഗൾഫിൽ നിന്നും അവധിക്ക് വന്നയാളും മറ്റൊരാൾ മത്സ്യ തൊഴിലാളിയുമാണ്. പയ്യാമ്പലത്തെ ഹോട്ടൽ പൂട്ടിയതിന് ശേഷം ആയിക്കര വഴി തിങ്കളാഴ്ച്ച രാത്രി 12 മണിക്ക് കണ്ണൂർ തായത്തെരുവിലെ വീട്ടിലേക്ക് സുഹുത്തിനൊപ്പം വരികയായിരുന്നു ജാസിർ. കൂടെ ഉണ്ടായിരുന്നയാളുടെ സ്കൂട്ടറെടുക്കാനായി കാർ നിർത്തിയപ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന യുവാക്കളുമായി തർക്കം ഉണ്ടായത്.
വാഹനം പാർക്ക് ചെയ്യുന്ന സംഭവത്തെ ചൊല്ലി ആയിരുന്നു തർക്കം. തർക്കം മൂത്തപ്പോൾ ഒരാൾ ജാസിറിനെ പിടിച്ചു വയ്ക്കുകയും മറ്റൊരാൾ മൂർച്ചയുള്ള കമ്പിയോ, കത്തിയോ കൊണ്ടു കുത്തി ഇറക്കുകയായിരുന്നു. സംഭവത്തിൽ തൽക്ഷണം ജാസിർ മരിക്കുകയായിരുന്നു. അതി മാരകമായ കുത്തേറ്റു ഹൃദയത്തിന്റെ അറകൾ മുറിഞ്ഞതാണ് ജാസിറിന്റെ മരണത്തിന് കാരണം. സംഭവം നടന്ന ഉടൻ പ്രതികൾ അവിടെ നിന്നും ബൈക്കിൽ രക്ഷപ്പെട്ടു. എങ്കിലും സി.സി.ടി വി ക്യാമറയിൽ പതിഞ്ഞതിനാൽ പൊലിസ് പിൻതുടർന്ന് മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു.
ഇതിനിടെ ആയിക്കരയിൽ ഹോട്ടൽ ഉടമ ജസീറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ കുറ്റസമ്മതം നടത്തിയതായി സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ കണ്ണുരിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. മയക്ക് മരുന്നിന്റെയോ മദ്യത്തിന്റെയോ ലഹരിയിലല്ല പ്രതികൾ കൃത്യം നടത്തിയത്. സാധാരണ വാക് തർക്കത്തിന്റെ ഭാഗമായിട്ടാണ് കൊലപാതകം നടന്നതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പിടിയിലായ ഹനാൻ, റബീബ് എന്നിവരുടെ പേരിൽ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ മറ്റ് കേസുകളെന്നുമില്ല. വേറെ ഏതെങ്കിലും പോലീസ് സ്റ്റേഷനുകളിൽ കേസുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പ്രതികളിൽ ഒരാൾ കത്തി കൊണ്ട് കുത്തുകയും മറ്റേയാൾ അടിക്കുകയുമാണ് ചെയ്തത്. മരണം സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടായാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളു.
കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന് കരുതുന്നില്ലെന്നും സാധാരണ വാക്ക് തർക്കമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു പിടിയാവരുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കൊലപാതകത്തിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോ എന്ന കാര്യം പൊലിസ് അന്വേഷിച്ചു വരികയാണ്. സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞതിൽ നിന്നാണ് പ്രതികളുടെ ദൃശ്യം ലഭിക്കുന്നത്.
അതേസമയം, സംഭവത്തിൽ പോലീസ്, ഡോഗ് സ്ക്വാഡ്, ഫോറൻസിക് ടീം സംഭവ സ്ഥലം പരിശോധിച്ചിട്ടുണ്ട്. ശാസ്ത്രിയ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന. ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടാണ് അന്വേഷണ സംഘം തെളിവെടു തുടങ്ങിയത്. ഉച്ചവരെ തെളിവെടുപ്പ് നടത്തി. കൃത്യം നടന്ന സ്ഥലത്തു നിന്ന് രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പോലീസ് നായ മണം പിടിച്ച് തായത്തെരു ഭാഗത്തെ പൊതു കുടിവെള്ള ടാപ്പ് വരെ എത്തിയിരുന്നു. ഇവിടെ നിന്ന് പ്രതികൾ ചോര പുരണ്ട കൈ കഴുകി രക്ഷപ്പെട്ടന്നാണ് കരുതുന്നത്.
കുറ്റ കൃത്യത്തിൽ ഉൾപ്പെട രണ്ടുപേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട ഹോട്ടൽ ഉടമയുടെ മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് സംസ്കാര ചടങ്ങുകൾക്കായി വിട്ടു നൽകും. വിവരമറിഞ്ഞ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ,കണ്ണൂർ മേയർ ടി.ഒ.മോഹനൻ തുടങ്ങിയവർ ജാസിറിന്റെ തായത്തെരുവിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications