കഴുത്തറുത്ത ശേഷം ഞരമ്പ് മുറിച്ച് മരണം ഉറപ്പ് വരുത്തി; അതിക്രൂരമായ കൊലപാതകത്തില്‍ വിറങ്ങലിച്ച് നാട്
കണ്ണൂര്‍: ഭാര്യയെ കഴുത്തറത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവിനെ കോടതി റിമാന്‍ഡ് ചെയ്തു. ചൊക്ളി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പുല്ലൂക്കരയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. ഭാര്യയുടെ കഴുത്തറത്തു കൊന്നതിനു ശേഷം കൈത്തണ്ടയിലെ ഞരമ്പുകള്‍ മുറിച്ചു മരണം ഉറപ്പുവരുത്തുകയായിരുന്നു. പാനൂര്‍നഗരസഭയിലെ പുല്ലൂക്കരയില്‍ പടിക്കല്‍ കൂലോത്ത് രതി (57) യെന്ന വീട്ടമ്മയാണ് ബുധനാഴ്ച്ച രാവിലെ അതിക്രൂരമായി കൊല്ലപ്പെട്ടത്. ആസൂത്രിതമായ കൊലപാതകം നടത്തിയതിനു ശേഷഭര്‍ത്താവ് മോഹനന്‍ ചൊക്ളി പൊലിസില്‍ കീഴടങ്ങുകയായിരുന്നു.മാനസിക വിഭ്രാന്തിയാണ് കൊലപാതകത്തിനു കാരണമെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായതാണ് ചൊക്ളിപൊലിസ് നല്‍കുന്ന സൂചന. മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് ഇയാളെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
വീട്ടമ്മയുടെ കൊലപാതകത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് പെരിങ്ങത്തൂരിലെ പുല്ലൂക്കര ഗ്രാമം.പെരിങ്ങത്തൂര്‍പുല്ലൂക്കര വിഷ്ണു വിലാസം യു.പി.സ്‌കൂളിനു സമീപത്തെ പടിക്കൂലോത്ത് രതി (50)ആണ് കൊല്ലപ്പെട്ടത്. കഴുത്ത് അറുത്താണ് ഭര്‍ത്താവ് മോഹനന്‍ രതിയെ കൊന്നത്.കഴുത്തറുക്കാന്‍ ഉപയോഗിച്ച ചെറു കത്തി പോലീസ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തു.കഴുത്തറുത്തതിനു ശേഷം മരിച്ചെന്ന് ഉറപ്പിക്കാന്‍ രതിയുടെ കൈത്തണ്ടയും മുറിച്ചിരുന്നു. ഭര്‍ത്താവ് മോഹനന് മനോവിഭ്രാന്തിയുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു.
ഇയാളെ പൊലിസ് കൂടുതല്‍ വിവരങ്ങള്‍ക്കായി ചോദ്യം ചെയ്തു വരികയാണ്.മോഹനന്‍ -രതി ദമ്പതികള്‍ക്ക് ധനുഷ്, ധനിഷ എന്നീ രണ്ടു മക്കളുണ്ട്' ബുധനാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ വീടിന്റെ വാതില്‍ അടച്ചു കുറ്റിയിട്ടതിനു ശേഷമാണ് ഭര്‍ത്താവ് മോഹനന്‍ ഭാര്യ രതിയെ അറും കൊല ചെയ്തത്. രതിയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളും നാട്ടുകാരും വാതില്‍ പൊളിച്ചു അകത്തു കയറുകയായിരുന്നു മോഹനനെ ചൊക്ളി പൊലിസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. രതിയുടെ മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.