Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യന്നൂരിലെ ജൈവഗ്രാമം സിപിഎമ്മിന് അഴിമതി നടത്താനുള്ള വെള്ളാനയായി മാറിയെന്ന് ബിജെപി

പയ്യന്നൂര്‍: സിപിഎം നേതൃത്വം നല്‍കുന്ന പയ്യന്നൂര്‍ നഗരസഭ ഭരണ സമിതിക്കു അഴിമതി നടത്താനുള്ള വെള്ളാനയായി കണ്ണൂര്‍ ജൈവഗ്രാമം പദ്ധതി മാറിയെന്നു ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് പറഞ്ഞു. പയ്യന്നുരിലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നരക്കോടിയിലേറെ മുടക്കിയിട്ടും ഒരു രൂപയുടെ പ്രയോജനം പോലും കിട്ടാത്ത സര്‍ക്കാര്‍ പദ്ധതി, 2011 - 12 കാലത്താണ് പട്ടികജാതിക്കാര്‍ക്ക് കൃഷിയും കൈത്തൊഴിലും ചെയ്യുന്നതിനായി ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ ജൈവ ഗ്രാമം പ്രോജക്ട് തുടങ്ങിയത്.

1

സിപിഎം ഭരിക്കുന്ന പയ്യന്നൂര്‍ നഗരസഭ ഒന്നരക്കോടി ചിലവില്‍ പട്ടിക ജാതിക്കാര്‍ക്കായി സ്വയം തൊഴില്‍ എന്നപേരില്‍ നടപ്പാക്കിയ ജൈവ ഗ്രാമം പദ്ധതി സര്‍ക്കാര്‍ ഫണ്ട് തട്ടിപ്പിന്റെ നേര്‍ സാക്ഷ്യമാണ് പാറകളും കല്ലും നിറഞ്ഞ സ്ഥലത്തു എങ്ങിനെയാണ് ജൈവ ഗ്രാമം പദ്ധതി നടത്തിക്കുക എന്നത് സിപിഎം നിയന്ത്രണത്തിലുള്ള നഗര സഭാ ഭരണസമിതിയോട് തന്നെ ചോദിക്കേണ്ടിവരും, എസ്‌സി വിഭാഗത്തില്‍പെട്ട ആര്‍ക്കും തന്നെ കയറിച്ചെല്ലാന്‍ പോലും സാധിക്കില്ല.

സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ഒരു ജൈവ പദ്ധതിയും ഈ പ്രദേശത്തു പ്രായോഗികമല്ല, മറിച്ച് ഗവണ്‍മെന്റ് അനുവദിച്ച തുക കൊള്ളയടിക്കാനുള്ള ഒരു പരിപാടി മാത്രമാണിത് ഏകദേശം ഒന്‍പതു ഏക്കര്‍ വരുന്ന പദ്ധതി പ്രദേശം കേവലം ആയിരം മുതല്‍ അയ്യായിരം വരെ സെന്റിന് എന്ന കണക്കില്‍ വാങ്ങി പത്തായിരം രൂപയ്ക്കു മറിച്ചു വില്‍ക്കുകയാണുണ്ടായത് സ്ഥലം വാങ്ങിയതില്‍ തന്നെ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഇടപെടലും വലിയ അഴിമതിയുമാണ് നടന്നത്.

നഗരസഭയുടെ ഇക്കൊല്ലത്തെ വാര്‍ഷിക ബഡ്ജറ്റിലും ഈ മൊട്ടക്കുന്ന് തട്ട് തട്ടായി തിരിക്കാന്‍ പത്തുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പട്ടികജാതിവിഭാഗത്തിനായുള്ള ഫണ്ടുതട്ടിപ്പിന്റെ ഒരുനഗ്‌നമായ ഉദാഹരണമാണിത്, ഈ അഴിമതിയെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും പയ്യന്നൂര്‍ നഗരസഭാധ്യക്ഷന്‍ രാജിവെക്കണമെന്നും ഭാരതീയ ജനതാ പാര്‍ട്ടി ആവശ്യപ്പെടുകയാണെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ചശേഷം ബി ജെ പി സംസ്ഥാന സെക്രെട്ടറി കെ രഞ്ജിത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+