കായിക പ്രേമികള്‍ ചോദിക്കുന്നു; ഞങ്ങള്‍ക്കും വേണം കളിയിടം, ഉള്ളത് കളയരുതെന്നാണ് ഇവരുടെ അപേക്ഷ
കണ്ണൂര്‍: കണ്ണൂര്‍ നഗരമധ്യത്തിലെ സ്‌റ്റേഡിയമാണ് കണ്ണൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം. നിരവധി കായിക മത്സരങ്ങളും നടത്തിയിരുന്നു ഇവിടെ, ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വന്നിറങ്ങിയ ചരിത്ുവുമുണ്ട് ഈ സ്‌റ്റേഡയത്തിന്. ഇത്രയും വിശേഷങ്ങളടങ്ങിയ ഈ സ്‌റ്റേഡിയത്തിന്റെ അവസ്ഥ ഇപ്പോള്‍ വളരെ ദയനീയമാണ്. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിന്റെ വിശേഷണങ്ങള്‍ പറഞ്ഞാലും തീരാത്തതാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്റ്റേഡിയം നവീകരണത്തിനായി 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. അന്ന് മുഖ്യന്ത്രിയും, കായിക മന്ത്രിയും കണ്ണൂര്‍കാരായിരുന്നിട്ടും വേണ്ടത്ര പരിഗണന സ്റ്റേഡിയത്തിന് നല്‍കിയില്ലെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. കാട് കയറി നശിച്ച് സ്റ്റേഡിയത്തില്‍ കയറാന്‍ പോലുമാകാത്ത സ്ഥിതിയായിരുന്നു. കായിക പ്രേമികളുടെയും മറ്റും നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ കാട് വെട്ടി തെളിച്ചിരുന്നു.

സ്റ്റേഡിയം നവീകരിക്കാനാവശ്യമായ പദ്ധതികള്‍ പലപ്പോഴായി ആലോചിച്ചിരുന്നുവെന്ന് മേയര്‍ അഡ്വ ടി.ഒ മോഹനന്‍ പറഞ്ഞിരുന്നു. നവീകരണത്തിനായി ടെണ്ടര്‍ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് പറയുന്ന ടെണ്ടറും, കരാറുകാര്‍ പറയുന്ന ടെണ്ടറും തമ്മിലുള്ള അന്തരം കാരണമാണ് നവീകരണം നീണ്ടു പോകുന്നതെന്നുമാണ് കോര്‍പ്പറേഷന്‍ പറയുന്നത്. സ്പോര്‍ട്സ് കൗണ്‍സില്‍ മുഖേനെ കിഫ്ബി വഴി നവീകരണത്തിനായി 11 കോടി രൂപ അനുവദിച്ചിരുന്നു. കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് ഭരിക്കുന്ന സമയത്താണ് ഈ ഫണ്ട് അനുവദിച്ചത്. എന്നാല്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു അറിയിച്ചത്. അന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ കാരണമാണ് അംഗീകരിക്കാതിരുന്നതെന്നുമാണ് കോര്‍പ്പറേഷന്‍ മേയര്‍ പറയുന്നത്. കോര്‍പ്പറേഷന് സ്വന്തമായ ഓഫീസിനായുള്ള കെട്ടിത്തിനാണ്
സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കോര്‍പ്പറേഷന്‍ പ്രഥമ പരിഗണന നല്‍കുന്നത്. അതിന് ശേഷം മാത്രമേ കോര്‍പ്പറേഷന്‍ പരിധിയിലെ മറ്റ് സൗകര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയുള്ളുവെന്നും അത് വരെ കാത്തിരിക്കേണ്ടി വരുമെന്നും നവീകരണത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം കായിക മന്ത്രി കണ്ണൂരിലെത്തിയപ്പോള്‍ മന്ത്രിയെ നേരിട്ട് കണ്ട് സ്‌റ്റേഡിയത്തിന്റെ അവസ്ഥയെ കുറിച്ച് വിവരിച്ചിരുന്നു. ഒക്ടോബര്‍ 30ന് സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് അതില്‍ തീരുമാനമാകുമെന്നാണ് കണ്ണൂരിലെ കായിക പ്രേമികളുടെ പ്രതീക്ഷ. കണ്ണൂര്‍ മുണ്ടയാട് സ്റ്റേഡിയവുമുണ്ട്. ദേശീയ ബോക്‌സിംഗ് ചാമ്പന്‍ ഷിപ്പുള്‍പ്പെടെ നടന്നിട്ടുണ്ട്. അതിന്റെ അവസ്ഥയും അല്‍പം പരിതാപകരമാണ്. കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററായും സ്‌റ്റേഡിയം ഉപയോഗിച്ചിരുന്നു. വികസനം ധാരാളം നടത്തിയിട്ടും എന്ത്ുകൊണ്ട് ജവഹര്‍ സ്‌റ്റേഡിയത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്നാണ് കണ്ണൂരിലെ കായിക പ്രേമികള്‍ ചോദിക്കുന്നത്.

35,000 പേര്‍ക്ക് ഇവിടെ ഇരുന്ന് കളികാണാം എന്നതാണ് ഈ സ്റ്റേഡിയത്തിന്റെ പ്രത്യേകത. കണ്ണൂരിലെ ഫുട്ബോള്‍ പരിശീലനത്തിനും മത്സരങ്ങള്‍ക്കുമുള്ള മികച്ച മൈതാനങ്ങളിലൊന്നാണ് ജവഹര്‍ സ്റ്റേഡിയം. കോര്‍പറേഷനും സ്പോര്‍ട്സ് കൗണ്‍സിലും തമ്മിലുള്ള തര്‍ക്കമാണ് നവീകരണം നടക്കാത്തതെന്ന ആക്ഷേപവും ഉയര്‍ന്നുവരുന്നുണ്ട്. പണം ചിലവാക്കുമ്പോള്‍ സ്റ്റേഡിയം തങ്ങള്‍ക്ക് വിട്ടുതരണമെന്ന് സ്പോര്‍ട്സ് കൗണ്‍സിലും എന്നാല്‍ 12 കോടിക്ക് വേണ്ടി 600 കോടിയുടെ സ്ഥലം വിട്ട് തരാന്‍ പറ്റില്ലെന്ന് കോര്‍പറേഷനും പറഞ്ഞിരുന്നു. ഇതാണ് നവീകരണം നടക്കാത്തതിന്റെ പ്രധാന കാരണമെന്നാണ് പറയപ്പെടുന്നത്.

പരിശീലനങ്ങള്‍ക്കും മറ്റുമായി സ്റ്റേഡിയം നവീകരിച്ച് നല്‍കണമെന്നുള്ള കായികതാരങ്ങളുടെ വാക്കുകള്‍ ഇരുകൂട്ടരും ചെവികൊടുക്കുന്നില്ലെന്ന പരാതിയുമുണ്ട്. സ്പോര്‍ട്‌സ് കൗണ്‍സില്‍ ഫണ്ട് ഇറക്കില്ലെന്ന് കണ്ടതോടെ സ്വന്തം നിലയ്ക്ക് നവീകരണം നടത്താന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ കോര്‍പറേഷന്‍. എന്നാല്‍, നവീകരണം നടത്തുമെന്ന് വാഗ്ദാനം നല്‍കിയതല്ലാതെ സ്റ്റേഡിയത്തില്‍ യാതൊരു നവീകരണവും നടന്നിട്ടില്ലെന്ന് കായിക പ്രേമികള്‍ പറയുന്നു.












Click it and Unblock the Notifications