'കട്ടക്കലിപ്പില്‍' കെ സുധാകരന്‍; മുല്ലപ്പള്ളിയോടുള്ള കലി, വോട്ടില്‍ പ്രതിഫലിക്കുമോ, കണ്ണൂരില്‍ പ്രതിസന്ധി
കണ്ണൂര്‍: കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വീണ്ടും കലുഷിതമായ അന്തരീക്ഷം ഉണ്ടായേക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പാര്‍ട്ടി നിലപാടില്‍ കെ സുധാകരന് കടുത്ത അമര്‍ഷമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും കെ സുധാകരന്‍ കെപിസിസി അധ്യക്ഷനാവുകയും ചെയ്യുക എന്ന ഫോര്‍മുല ഇല്ലാതായ സാഹചര്യമാണ് സുധാകരനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത് കണ്ണൂരില്‍ യുഡിഎഫിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍. പരിശോധിക്കാം...
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

സുധാകരന്റെ പ്രതീക്ഷ
നിലവിലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അധ്യക്ഷ പദവി തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു സുധാകരന്‍. ഇതിനായിരുന്ന കരുനീക്കങ്ങളും സുധാകരന്‍ നടത്തിയിരുന്നു. എന്നാല്‍ ആ സാധ്യതകള്‍ ഇല്ലായിരിക്കുകയാണ്.

മത്സരിക്കാനില്ല
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പള്ളിയെ കണ്ണൂരില്‍ മത്സരിക്കാന്‍ സുധാകരന്‍ ക്ഷണിച്ചിരുന്നു. അത്തരമൊരു നീക്കം തനിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ ആണ് മുല്ലപ്പള്ളി.

മറ്റൊരു അമര്‍ഷം
പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസിനുള്ളില്‍ വിമത ഭീഷണി ഉയര്‍ന്നപ്പോള്‍ അത് പരിഹരിക്കാന്‍ ഓടിയെത്തിയത് കെ സുധാകരന്‍ ആയിരുന്നു. മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥിന് രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നപരിഹാരം എന്ന ഉറപ്പും നല്‍കി. എന്നാല്‍ സുധാകരന്‍ നല്‍കിയ ഉറപ്പ് പാര്‍ട്ടി നേതൃത്വം പാലിച്ചില്ല. ഇതും സുധാകരനെ ചൊടിപ്പിച്ചിട്ടുണ്ട്.

മുല്ലപ്പള്ളിയും സുധാകരനും
കണ്ണൂരില്‍ ദീര്‍ഘനാള്‍ ലോക്‌സഭ എംപി ആയിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരേ ജില്ലയിലാണ് പ്രവര്‍ത്തിച്ചിരുന്നത് എങ്കിലും രണ്ട് പേരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നില്ല. ഗ്രൂപ്പ് സമവാക്യങ്ങളിലും രണ്ട് പേരും വിരുദ്ധ ധ്രുവങ്ങളില്‍ ആയിരുന്നു.

അനുനയ നീക്കങ്ങള്‍
മുല്ലപ്പള്ളിയെ അനുനയിപ്പിച്ച് കണ്ണൂരില്‍ മത്സരിപ്പിക്കാനുള്ള പല ശ്രമങ്ങളും സുധാകരന്‍ നടത്തിയിരുന്നു. പിണറായി വിജയനെതിരെ നടത്തിയ ജാതി അധിക്ഷേപം പോലും ഇത്തരത്തില്‍ മുല്ലപ്പള്ളിയെ കൂടെ നിര്‍ത്താനുള്ളതായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവിനെ അധിക്ഷേപിച്ചതിനുള്ള മറുപടിയാണ് താന്‍ നല്‍കിയത് എന്ന് പലതവണ ആവര്‍ത്തിക്കുകയും ചെയ്തു.

മുല്ലപ്പള്ളിയുടെ സംശയം
കണ്ണൂരില്‍ സുരക്ഷിത മണ്ഡലം എന്നത് മുല്ലപ്പള്ളിയെ ആശങ്കപ്പെടുത്തുന്ന കാര്യമല്ല. എന്നാല്‍ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ്, കണ്ണൂരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ കെ സുധാകരന് കീഴില്‍ പ്രവര്‍ത്തിക്കേണ്ട സാഹചര്യം മുല്ലപ്പള്ളിയ്ക്ക് സംജാതമാകും. ഇത്തരമൊരു സാഹചര്യം മുല്ലപ്പള്ളി താത്പര്യപ്പെടുന്നില്ല എന്നാണ് വിവരം.

സുധാകരനെ ഒതുക്കാന്‍
മുമ്പ് കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന അപ്രമാദിത്തം കെ സുധാകരന് ഇപ്പോഴില്ല. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇത് പ്രകടമായതാണ്. ജില്ലയില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ പുതിയ അധികാര കേന്ദ്രങ്ങളും രൂപപ്പെട്ടുവരുന്നത് സുധാകരനെ കുഴയ്ക്കുന്നുണ്ട്.

അധ്യക്ഷപദവി ലഭിച്ചാല്‍
കെപിസിസി അധ്യക്ഷ പദവി ലഭിച്ചാല്‍ സുധാകരന് പഴയ അപ്രമാദിത്തം വീണ്ടെടുക്കാനുള്ള സാഹചര്യം ഒരുങ്ങുമായിരുന്നു. അതുകൊണ്ട് തന്നെ, മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂര്‍ ജില്ലയില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തിന് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയും ലഭിച്ചിരുന്നില്ല.

തിരിച്ചടിയാകും
കെ സുധാകരനെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് വലിയ വില കൊടുക്കേണ്ടിവരും എന്ന് ഉറപ്പാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള വഴികളാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്.
ഹോട്ട് ലുക്കിൽ രഷാമി ദേശായി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications