Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടിലേക്ക് ഓടിച്ചു വിട്ട കാട്ടാനകൾ വീണ്ടും തിരികെയെത്തി: ആറളം ഫാമിന്റെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്

കൊട്ടിയൂർ: വനം വകുപ്പ് വനത്തിലേക്ക് തുരത്തിയിട്ടും തിരിച്ചെത്തിയ കാട്ടാനകൾ ആറളം ഫാമിൻ്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നു. ആ​റ​ളം​ ഫാം വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സർക്കാർ 6.50 കോ​ടി അ​നു​വ​ദി​ച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ട് ഫലമില്ലാത്ത അവസ്ഥയാണിപ്പോൾ. കൂട്ടത്തോടെയിറങ്ങുന്ന കാട്ടാനകൾ ഫാമിലെ സർവതും തച്ചുതകർക്കുകയാണിപ്പോൾ.

ഒരു മാസംമുൻപ് ഫാ​മി​ലെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്നും 38 കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യി​രു​ന്നു.എന്നാൽ അതു കൊണ്ട് യാതൊരു ഫലവുമില്ലെന്ന കാര്യമാണ് കാട്ടാനകൾ വീണ്ടും ജനവാസ കേന്ദ്രത്തിലിറങ്ങിയതോടെ വ്യക്തമാവുന്നത്. കാ​ട്ടാ​ന​ക​ൾ തി​രി​കെ ഫാ​മി​ൽ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും വ​ന​ത്തി​ലേ​ക്ക് ക​ട​ന്ന ആ​ന​ക​ളി​ൽ പ​കു​തി​യി​ല​ധി​ക​വും ഏതാനും ദിവസങ്ങൾക്കുള്ളിൽഫാ​മി​ൽ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. കാ​ട്ടാ​ന​ക​ൾ കോ​ടി​ക​ളു​ടെ കൃ​ഷി​നാ​ശ​മാ​ണ് ഒ​രോ വ​ർ​ഷ​വും ഉ​ണ്ടാ​ക്കു​ന്ന​ത്. ആ​ന പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന വൈ​വി​ധ്യ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​നം കൊ​ണ്ടും ഗു​ണ​മു​ണ്ടാ​വി​ല്ല.

2-25-kannur-map-co

ക​ഴി​ഞ്ഞ രാ​ത്രി ആ​ദി​വാ​സി പു​ര​ധി​വാ​സ മി​ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ലെ നി​റ​യെ കാ​യ്ഫ​ല​മു​ള്ള കൂ​റ്റ​ൻ തെ​ങ്ങാ​ണ് കാ​ട്ടാ​ന കു​ത്തി​വീ​ഴ്ത്തി​യ​ത്. ക​ശു​മാ​വ് ന​ഴ്സ​റി​യു​ടെ ക​മ്പി​വേ​ലി​യും ന​ശി​പ്പി​ച്ചു. നി​ര​വ​ധി ആ​ന​ക​ൾ ഇ​പ്പോ​ഴും ഫാ​മി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ചു നി​ൽ​ക്കു​ക​യാ​ണ്. വ​നാ​തി​ർ​ത്തി​യി​ലെ ആ​ന​മ​തി​ൽ നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ഇ​തോ​ടൊ​പ്പം പൂ​ർ​ത്തി​യാ​ക​ണം. എ​ന്നാ​ൽ മാ​ത്ര​മെ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കു​ന്ന വൈ​വി​ധ്യ​വ​ത്ക​ര​ണം കൊ​ണ്ട് പ്ര​യോ​ജ​ന​മു​ണ്ടാ​കു​ക​യു​ള്ളൂ.

വൈ​വി​ധ്യ വ​ത്ക​ര​ണ​ത്തി​ലൂ​ടെ ആ​റ​ളം ഫാ​മി​ന്‍റെ വ​രു​മാ​ന​വും കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​വും ല​ക്ഷ്യ​മാ​ക്കി ക​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ണ വി​ഭാ​ഗം സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​ണ് 6.50 കോ​ടി അ​നു​വ​ദി​ച്ച​ത്. മൊ​ത്തം 14.56 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഇ​തി​ൽ മൂ​ന്ന് കോ​ടി രൂ​പ ഒ​ന്നാം ഘ​ട്ട​മാ​യി ന​ൽ​കി​യി​രു​ന്നു. കാ​ർ​ഷി​ക ഗോ​ഡൗ​ണു​ക​ളു​ടെ നി​ർ​മാ​ണം, ഡ്രൈ​യിം​ഗ് യാ​ർ​ഡ് റി​പ്പ​യ​റിം​ഗ്, കൃ​ഷി​യു​ടെ പു​ന​രു​ദ്ധാ​ര​ണം, പു​തു​കൃ​ഷി, പ​ശു, ആ​ട് വ​ള​ർ​ത്ത​ൽ, സു​ഗ​ന്ധ​വി​ള കൃ​ഷി എ​ന്നി​വ​യു​ടെ ന​ട​ത്തി​പ്പി​നാ​ണ് ര​ണ്ടാം ഘ​ട്ട സ​ഹാ​യം.

ഫാ​മി​ൽ തു​ട​ക്ക​മി​ട്ട 25 ഹെ​ക്ട​റി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന മ​ഞ്ഞ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ച്ച് പൊ​ടി​യാ​ക്കി ആ​റ​ളം ഫാം ​ബ്രാ​ൻ​ഡി​ൽ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​നു​ള്ള ചെ​റു​കി​ട ഫാ​ക്ട​റി​യാ​രം​ഭി​ക്കാ​നും ര​ണ്ടാം ഘ​ട്ട ധ​ന​സ​ഹാ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള ലാ​ബ്, മാ​തൃ​കാ കൃ​ഷി​ത്തോ​ട്ടം, ഫാം ​ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്കു​ള്ള തു​ട​ക്കം എ​ന്നി​വ​യും ര​ണ്ടാം ഘ​ട്ട​ത്തി​ൽ സർക്കാർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+