പ്ളാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ബോട്ടിൽ ബുത്തുകളുമായി വിമാനതാവള നഗരം
മട്ടന്നൂർ: പ്ളാസ്റ്റിക്ക് വിരുദ്ധ പ്രവർത്തനങ്ങളുമായി വിമാനതാവള നഗരമായ മട്ടന്നൂർ നഗരത്തിൽ ഏറി വരുന്ന പ്ളാസ്റ്റിക്ക് മാലിന്യങ്ങളുടെ കൂമ്പാരം ഒഴിവാക്കുന്നതിനാണ് ബോട്ടിൽ ബൂത്തുകൾ നഗരത്തിൽ സ്ഥാപിച്ചു തുടങ്ങിയത്. വിമാനതാവള നഗരമായ മട്ടന്നൂരിൽ ഏറ്റവും കൂടുതൽ റോഡരികിലും മറ്റുമായി ഉപേക്ഷിക്കപ്പെടുന്നത് പ്ളാസ്റ്റിക്ക് ബോട്ടിലുകളും മറ്റുമാണ്. ഇ തൊഴിവാക്കുന്നതിനാണ് നഗരത്തിൻ്റെ മുക്കിലും മുലയിലും ബോട്ടിൽ ബുത്തുകൾ സ്ഥാപിക്കുന്നതെന്ന് നഗരസഭാ ചെയർപേഴ്സൺ അനിതാ വേണു പറഞ്ഞു.
പൊതു സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ ആകര്‍ഷകമായ രൂപങ്ങളിലുള്ള ബോട്ടില്‍ ബൂത്തുകളാണ് റോഡരികിൽ മട്ടന്നൂര്‍ നഗരസഭ സ്ഥാപിച്ചിട്ടുള്ളത്.കുപ്പിയുടെ ആകൃതിയിലുള്ള ബോട്ടില്‍ ബൂത്തുകളാണ് പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചു വരുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ പൊതു ഇടങ്ങളിലും പുഴകളിലും റോഡരികിലും വലിച്ചെറിയുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കാണ് ഇടയാക്കുന്നത്.

ഓരോ വര്‍ഷവും ലോഡുകണക്കിന് കുപ്പികളാണ് വിവിധ പ്രദേശങ്ങളില്‍ നിന്ന് ശുചീകരണ കാമ്പയിനുകള്‍ വഴി ശേഖരിക്കുന്നത്. ഇത് പരിഹരിക്കുന്നതിനാണ് ആകര്‍ഷകമായ രൂപങ്ങളിലുള്ള ബോട്ടില്‍ ബൂത്തുകള്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്നത്. നഗരത്തിലെ വ്യാപാര സ്ഥാപനമായ 'ബില്‍ഡ് ഡെക്കറി’ന്റെ സഹകരണത്തോടെയാണ് ആദ്യത്തെ കിയോസ്ക് സ്ഥാപിക്കുന്നത്.
ബോട്ടിൽ ബൂത്തുകൾ ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അനിതാ വേണു ഉദ്ഘാടനം ചെയ്തു. എന്നാൽ ത്മീ പ പഞ്ചായത്തുകളിൽ ഇത്തരം ബോട്ടിൽ ബൂത്തുകളിൽ നിന്നും പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ നിറഞ്ഞു നിൽക്കുന്ന അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരമൊരു അവസ്ഥ വരാതിരിക്കാൻ ഒരാഴ്ച്ചയിലൊരിക്കൽ ഈ ബുത്തുകളിൽ നിന്നും ബോട്ടിലുകൾ നീക്കം ചെയ്യാനാണ് നഗരസഭ ഉദ്യേശിക്കുന്നത്. കൊ വിഡ് കാലമായതിനാൽ മിക്ക ഗ്രാമ പഞ്ചായത്തുകളിലും ശുചീകരണം മുടങ്ങിയിരിക്കുകയാണ്.ഇതിനെ തുടർന്നാണ് ബോട്ടിൽ ബൂത്തുകൾ നിറഞ്ഞു കവിഞ്ഞത്.മഴക്കാലപൂർവ്വ ശുചീകരണവും മിക്കയിടങ്ങളിലും നടന്നിട്ടില്ല. അതു കൊണ്ടു തന്നെ പല നഗരസഭകളും ഡെങ്കിപ്പനിയുടെ പിടിയിലായിട്ടുണ്ട്.












Click it and Unblock the Notifications