പിതാവിന്റെയും മകന്റെയും വിയോഗത്തില്‍ നടുങ്ങി അരോളി ഗ്രാമം
പാപ്പിനിശേരി: ക്ഷേത്രകുളത്തില്‍ മുങ്ങി മരിച്ച മകനു പിന്നാലെ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പിതാവും മരണമടഞ്ഞത് അരോളി ഗ്രാമത്തെ തീരാദു:ഖത്തിലാഴ്ത്തി. പതിനാലുവയസുകാരന്റെ വിയോഗവാര്‍ത്തയുടെ നടുക്കം വിട്ടുമാറും മുന്‍പെയാണ് പിതാവിന്റെ മരണവാര്‍ത്തയുമെത്തുന്നത്. ഇതോടെ ഒരുകുടുംബത്തിലെ രണ്ടു പേരാണ് നഷ്ടപ്പെട്ടത്.
മട്ടന്നൂര്‍ നഗരസഭയ്ക്കടുത്ത ചാലോട് എടയന്നൂരില്‍ ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ച മകനു പിന്നാലെ ചികിത്സയിലായിരുന്ന കൊട്ടിയൂര്‍ തീര്‍ത്ഥാടകനായ അച്ഛനും മരിച്ചത്. അരോളി പുലക്കറ വയലില പോള രാജേഷാണ് തിങ്കളാഴ്ച്ച ഉച്ചയോടെ മരിച്ചത്. ഇദ്ദേഹത്തിന്റെ മകന്‍ രംഗീ ത് രാജ് (14) ഞായറാഴ്ച്ച ഉച്ചയ്ക്ക് മുങ്ങിമരിച്ചിരുന്നു.

അച്ഛനോടൊപ്പം കുളത്തില്‍ കുളിക്കവെയായിരുന്നു അപകടം. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങിപ്പോയ രാജേഷ് അവശനിലയിലായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കീച്ചേരിയില്‍ ഓട്ടോ ഡ്രൈവറാണ് രാജേഷ്. അരോളി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ് രംഗീത'.
കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഇളനീര്‍ വയ്പ്പ് വ്രതക്കാരായി എത്തിയതായിരുന്നു ഇരുവരും. ഇതിനിടെയില്‍ ക്ഷേത്ര കുളത്തില്‍ അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ മകന്‍ മുങ്ങുന്നതു കണ്ടു രക്ഷിക്കുന്നതിനിടെയാണ് രാജനും അപകടത്തില്‍ പ്പെടുന്നത്. രംഗീത് രാജിനെ പുറത്തെടുക്കുമ്പോഴെക്കും മരണമടഞ്ഞിരുന്നു.
അതീവ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രാജന്‍ മരണമടയുന്നത്. ഇരുവരുടെയും ദുരന്തത്തില്‍ നടുങ്ങിയിരിക്കുകയാണ് അരോളി ഗ്രാമം.അന്നന്നത്തെ വരുമാനം കൊണ്ടു ജീവിച്ചുവരുന്ന ഒരു സാധാരണ കുടുംബത്തിലെ അംഗങ്ങളാണ് ഇരുവരും രംഗീതിന്റെ മരണത്തോടെ കുടുംബത്തിന്റെ പ്രതീക്ഷയും രാജന്റെ വിയോഗത്തോടെ അത്താണിയുമാണ് നഷ്ടമായത്. ദുരന്തവാര്‍ത്തയറിഞ്ഞു ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ രാജന്റെ അരോളിയിലെ വീട്ടില്‍ അനുശോചനമറിയിക്കാനെത്തിയിരുന്നു.












Click it and Unblock the Notifications