കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി; സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

Google Oneindia Malayalam News

കണ്ണൂര്‍: നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കടവത്തൂര്‍ പുല്ലൂക്കരയില്‍ പാറാല്‍ മന്‍സൂര്‍ (22) ആണ് കൊല്ലപ്പെട്ടത്. മന്‍സൂറിന്റെ സഹോദരന്‍ മുഹസിനും വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ് മുഹസിന്‍ കോഴിക്കോട് ചികിത്സയിലാണ്. കൊലയ്ക്ക് പിന്നില്‍ സിപിഎം എന്ന് ലീഗ് ആരോപിച്ചു. സംഭവത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റിലായിട്ടുണ്ട്. തിരഞ്ഞെടുപ്പിന് പി്ന്നാലെ കഴിഞ്ഞ ദിവസം മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചിരുന്നു.

അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

murder

ഉച്ചയോടെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. 149,150 എന്നീ ബൂത്തുകള്‍ക്കിചെയിലായിരുന്നു പ്രശ്‌നം. 149ാം ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടിവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം. വോട്ടെടുപ്പ് അവസാനിച്ചതോടെ തര്‍ക്കം തീര്‍ന്നെന്നാണ് കരുതിയത്. എന്നാല്‍ രാത്രിയായതോടെ സംഘര്‍ഷം വീണ്ടും രൂക്ഷമായി.

രാത്രിയായതോടെ ഒളിച്ചിരുന്ന ഒരു സംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരതുരമായി പരിക്കേറ്റ മന്‍സൂറിനെയും സഹോദരന്‍ മുഹ്‌സിനെയും ആദ്യം തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടേക്കുള്ള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, വോട്ടെടുപ്പിന് പിന്നാലെ ആലപ്പുഴ ജില്ലയിലും വ്യാപക സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഫ്സലിന് വെട്ടേറ്റു. കെഎസ്യു നിയോജക മണ്ഡലം മുന്‍ പ്രസിഡണ്ട് നൗഷാദ് ചെമ്പകപ്പള്ളിക്കും സംഘര്‍ഷത്തില്‍ പരിക്ക് പറ്റി. അഫ്സലിന് തലയ്ക്ക് ആണ് വെട്ടേറ്റിരിക്കുന്നത്.

Recommended Video

cmsvideo
തപാൽ വോട്ട് ദുരുപയോഗം ചെയ്യപ്പെട്ടോ? | Oneindia Malayalam

നിയമസഭ തിരഞ്ഞെടുപ്പ്: യുഡിഎഫ് ഐതിഹാസികമായ വിജയം നേടി അധികാരത്തില്‍ തിരിച്ചു വരും: ചെന്നിത്തലനിയമസഭ തിരഞ്ഞെടുപ്പ്: യുഡിഎഫ് ഐതിഹാസികമായ വിജയം നേടി അധികാരത്തില്‍ തിരിച്ചു വരും: ചെന്നിത്തല

സുകുമാരൻ നായർ തുടങ്ങി, പിണറായി തിരിച്ചടിച്ചു, ചെന്നിത്തലയും സുരേന്ദ്രനും ഏറ്റുപിടിച്ചു... സ്‌കോർ ചെയ്തത് ആര്സുകുമാരൻ നായർ തുടങ്ങി, പിണറായി തിരിച്ചടിച്ചു, ചെന്നിത്തലയും സുരേന്ദ്രനും ഏറ്റുപിടിച്ചു... സ്‌കോർ ചെയ്തത് ആര്

English summary
Kannur Election: Muslim League activist hacked to death in Kannur; CPM activist arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X