കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മാറ്റങ്ങള്‍ നടപ്പിലാക്കും: മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അക്കാദമിക് വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ ഇന്‍ട്രാ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ കണ്‍വേര്‍ജന്റ് സ്റ്റഡീസ് ഇന്‍ ഹ്യൂമന്‍ സയന്‍സസ് പ്രവര്‍ത്തനോദ്ഘാടനവും ശതോത്തര രജതജൂബിലി ഹാള്‍, സെന്‍ട്രല്‍ ലൈബ്രറി ഹാള്‍, ലേഡീസ് ഹോസ്റ്റല്‍ എന്നിവയുടെ കെട്ടിടോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബിരുദങ്ങള്‍ നേടുകയെന്നത് പ്രധാനം തന്നെയാണ്. എന്നാല്‍, അതുമാത്രം കൊണ്ട് കാര്യമില്ല. പഠിച്ചത് സമൂഹത്തില്‍ പ്രയോഗിക്കാനും സമൂഹത്തെ പുരോഗമനോന്‍മുഖമാക്കി മാറ്റാനും കഴിയണം. സമൂഹത്തോടുള്ള കരുതല്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനുള്ള കാഴ്ചപ്പാടാണ് ഉണ്ടാവേണ്ടത്. അത് ഉള്‍ച്ചേര്‍ത്ത് വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുന്ന സംസ്‌കാരമാണ് ബ്രണ്ണന്‍ കോളജിന് എല്ലാ കാലത്തും ഉണ്ടായിരുന്നത്. സ്വകാര്യ ജീവിതം മെച്ചപ്പെടുത്തുകയെന്ന സ്വാര്‍ഥ ചിന്തയോടെ അവനവനിലേക്ക് ഒതുങ്ങിക്കൂടുന്ന ഒരു പ്രത്യേക രീതി ആധുനിക കാലത്ത് വളര്‍ന്നുവരുന്നുണ്ട്.

time-table

സമൂഹത്തെക്കുറിച്ച് ഒരു കരുതലുമില്ലാത്ത ഒരു തലമുറയെ രൂപപ്പെടുത്തുകയാണ് അത് ചെയ്യുന്നത്. അതിനെതിരായി കര്‍മോന്‍മുഖമായി പ്രവര്‍ത്തിച്ച ചരിത്രമാണ് ബ്രണ്ണന്‍ കോളജിനുള്ളത്. സമൂഹത്തെ നല്ല നിലയില്‍ ഉദ്ധരിക്കുന്നതിന് ഇടപെടുന്ന ശക്തിയായി വിദ്യാര്‍ഥി സമൂഹത്തെ കാണുന്ന ഒരു സംസ്‌കാരം ഉയര്‍ത്തിപ്പടിച്ച് ചരിത്രത്തില്‍ ഇടപെട്ടതിന്റെ അനുഭവങ്ങളാണ് ഈ കലാലയം എന്നും പകര്‍ന്നു നല്‍കിയിട്ടുള്ളത്. ഇത്തരത്തിലുള്ള കലാലയത്തില്‍ പഠിച്ചിറങ്ങുന്ന ഒരു വിദ്യാര്‍ഥിയില്‍നിന്ന് സമൂഹം ചിലത് പ്രതീക്ഷിക്കുന്നുണ്ട്. അത്തരം വിദ്യാര്‍ഥികള്‍ രൂപപ്പെട്ടു വരണമെങ്കില്‍ കാമ്പസുകള്‍ രാഷ്ട്രീയം ഇല്ലാത്തവയായിക്കൂട. ജനാധിപത്യം എന്ന വാക്കിന് എല്ലാ അര്‍ഥത്തിലും ഉതകുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള ഭാവി പൗരന്‍മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം പൂര്‍ണാര്‍ഥത്തില്‍ സാധ്യമാവണമെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയം അടക്കമുള്ള അനുഭവങ്ങള്‍ ഉണ്ടായാലേ സാധിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.കെ. ശ്രീമതി ടീച്ചര്‍ എം.പി അധ്യക്ഷത വഹിച്ചു. കെ.കെ. രാഗേഷ് എം.പി, എ.എന്‍. ഷംസീര്‍ എം.എല്‍.എ, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവന്‍, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി സരോജം, കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ.എല്‍. ബീന, പി.ടി.എ വൈസ് പ്രസിഡന്റ് ലോഹിതാക്ഷന്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ ജിംഷിത്, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം. ചന്ദ്രഭാനു എന്നിവര്‍ സംസാരിച്ചു.

English summary
kannur-local-news higher education in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X