മയക്കുമരുന്നുമായി പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം: കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍
പരിയാരം: മയക്കുമരുന്ന് കേസിലെ പ്രതി പൊലിസിനെ അക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു. വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി പിടിയിലായ പ്രതിയാണ് പോലീസിനെ അക്രമിച്ച് മയക്കുമരുന്നുമായി കടന്ന് കളയാൻ ശ്രമിച്ചത്. തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ മോണങ്ങാട് ഹൗസില്‍ സിഎംപി ജലീസിനെ (27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ എംഡിഎംഎ കഴിച്ചും രക്ഷപ്പെടാനും ഇയാള്‍ ശ്രമം നടത്തിയിരുന്നു. ശാരീരിക അവശത അനുഭവപ്പെട്ട പ്രതിയെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം സംശയാസ്പദമായി കാണപ്പെട്ട ജലീസിനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കടത്തുകയാണെന്ന് വ്യക്തമായത്. ഇതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ജലീസിനെ എഎസ്ഐ ലക്ഷ്മണനും സുധീഷും ചേര്‍ന്ന് ബലംപ്രയോഗിച്ച് കീഴടക്കുകയും ഉടന്‍ ചന്തേര സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. സംഭവമറിഞ്ഞ ഇന്‍സ്പെക്ടര്‍ ജിപി മനുരാജും സംഘവും സ്ഥലത്തെത്തി.

ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ച മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെത്തിയത്. പ്രതിയില്‍ നിന്നും മയക്കുമരുന്ന് വില്‍പ്പന നടത്തിയതിലൂടെ ലഭിച്ച 5,000 രൂപയും മൊബൈല്‍ഫോണും പോലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോഴാണ് ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടന്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അമിതമായി മയക്കുമരുന്ന് കഴിച്ച് അവശനിലയില്‍ ആയതിനാല്‍ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെയും പ്രതി മയക്കുമരുന്ന് കേസില്‍ ജലീസ് പിടിയിലായിരുന്നു. ജലീസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്ന വിവരം.












Click it and Unblock the Notifications