കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; കെഎം ഷാജി ഇടപെടുമോ? നഗരസഭ ഭരണം ത്രിശങ്കുവില്‍

Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയിലെ മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ തളിപ്പറമ്പില്‍ ചേരിപ്പോര് രൂക്ഷം. നിലവില്‍ സംഘടനാ കമ്മിറ്റികള്‍ നിലനില്‍ക്കെ ഒരു വിഭാഗം സമാന്തര കമ്മിറ്റികള്‍ രൂപീകരിച്ചു. ഞങ്ങളാണ് യഥാര്‍ഥ മുസ്ലിം ലീഗ് എന്ന് ഇരുപക്ഷവും അവകാശപ്പെടുന്നു. എന്നാല്‍ പുതിയ കമ്മിറ്റി രൂപീകരിച്ച മഹമൂദ് അള്ളാംകുളം വിഭാഗത്തിന് നഗരസഭയില്‍ നിര്‍ണായക സ്വാധീനമുണ്ട്.

നഗരസഭാ ചെയര്‍മാന് പദവി നഷ്ടപ്പെടാനാണ് സാധ്യത എന്നാണ് വിവരം. വിവാദം തണുപ്പിക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. മുന്‍ എംഎല്‍എ കെഎം ഷാജി പ്രശ്‌നപരിഹാരത്തിന് ഇടപെടുമോ എന്ന ചോദ്യവും ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രഭാത സവാരിക്കിടെ സ്റ്റാലിന്റെ കുശലാന്വേഷണം; സൗന്ദര്യ രഹസ്യം ചോദിച്ച് യുവതി, മറുപടിപ്രഭാത സവാരിക്കിടെ സ്റ്റാലിന്റെ കുശലാന്വേഷണം; സൗന്ദര്യ രഹസ്യം ചോദിച്ച് യുവതി, മറുപടി

1

ഏറെകാലമായി തളിപ്പറമ്പിലെ മുസ്ലിം ലീഗില്‍ ഭിന്നത രൂക്ഷമാണ്. സംഘടനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതുവരെ നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഐക്യത്തോടെ മുന്നോട്ട് പോകാനുള്ള സാഹചര്യം ഒരുക്കണം എന്ന ലക്ഷ്യത്തോടെ ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലാ കമ്മിറ്റി ചില ഇടപെടലുകള്‍ നടത്തി. മൂന്ന് ദിവസം തളിപ്പറമ്പില്‍ ക്യാമ്പ് ചെയ്ത് എല്ലാവരുമായും ചര്‍ച്ച നടത്തി.

2

മുസ്ലിം ലീഗിന്റെ 135ഓളം പ്രാദേശിക നേതാക്കളുമായും പ്രമുഖരായ പ്രവര്‍ത്തകരുമായും നേതൃത്വം സംസാരിച്ചു. മുസ്ലിം ലീഗ് തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ഭാഗത്ത് വീഴ്ചയുണ്ട് എന്ന വിലയിരുത്തലിലാണ് ജില്ലാ സമിതി എത്തിയത്. തുടര്‍ന്ന് മുന്‍സിപ്പല്‍ കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചു. സംസ്ഥാന നേതാക്കളായ വികെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ് തീരുമാനം കൈക്കൊണ്ടത്.

3

തളിപ്പറമ്പിലെ എല്ലാ വിഭാഗത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന കമ്മിറ്റി രൂപീകരിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചത്. അതിനിടെ ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്ന യോഗത്തിലേക്ക് തളിപ്പറമ്പില്‍ നിന്നുള്ള ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി നേതാക്കളെ ഉപരോധിച്ചു. തളിപ്പറമ്പില്‍ പിരിച്ചുവിട്ട മുന്‍സിപ്പല്‍ കമ്മിറ്റി പുനസ്ഥാപിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. തുടര്‍ന്ന് പഴയ കമ്മിറ്റി പുനസ്ഥാപിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു.

കോണ്‍ഗ്രസ് മുഖംമാറ്റുന്നു; പ്രനീതി ഷിന്‍ഡെ മുഖ്യറോളിലേക്ക്... 3 സംസ്ഥാനങ്ങളില്‍ പുതുനീക്കംകോണ്‍ഗ്രസ് മുഖംമാറ്റുന്നു; പ്രനീതി ഷിന്‍ഡെ മുഖ്യറോളിലേക്ക്... 3 സംസ്ഥാനങ്ങളില്‍ പുതുനീക്കം

4

യൂത്ത് ലീഗ് നേതാവ് പികെ സുബൈറിനെ എതിര്‍ക്കുന്ന മുന്‍ നഗരസഭാ കൗണ്‍സിലറും മുന്‍സിപ്പല്‍ ലീഗ് ട്രഷററുമായ കെ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചിട്ടുള്ളത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദിനെതിരെയാണ് ഇവരുടെ പ്രതികരണം. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ എല്ലാ നിര്‍ദേശങ്ങളും അനുസരിച്ചാകും പുതിയ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുക എന്ന് ഭാരവാഹികള്‍ മാധ്യമങ്ങളെ അറിയിച്ചു.

5

അതേസമയം, പുതിയ കമ്മിറ്റിയെ പിന്തുണയ്ക്കുന്ന ചില കൗണ്‍സിലര്‍മാര്‍ നഗരസഭയിലുണ്ട്. നിലവിലെ ഭരണസമിതി വീഴുമോ എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. ഏഴ് അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ട് എന്ന് പുതിയ ഭാരവാഹികള്‍ പറയുന്നു. ഏണി ചിഹ്നത്തില്‍ മല്‍സരിച്ച് വിജയിച്ച വ്യക്തി ചെയര്‍മാനാകുമെന്നാണ് മുന്‍ നഗരസഭാ കൗണ്‍സിലര്‍മാരായ പിഎം മുസ്തഫ, കെ മുഹമ്മദ് ബഷീര്‍, നിലവിലെ കൗണ്‍സിലര്‍മാരായ സിറാജ്, സിദ്ദീഖ്. ഇസ്മാഈല്‍ എന്നിവര്‍ പറയുന്നത്.

കാവ്യയോട് മീനാക്ഷിക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്നോ? ജന്മദിനത്തില്‍ കുടുംബ ചിത്രം പങ്കിട്ട് കുറിച്ചത് ഇങ്ങനെ...

6

അഴീക്കോട് മുന്‍ എംഎല്‍എ കെഎം ഷാജിയെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പികെ സുബൈര്‍. കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന നേതാക്കളാണ് മഹമൂദ് അള്ളാംകുളത്തോടൊപ്പമുള്ളത്. നിലവില്‍ സംസ്ഥാന പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിന്റെ തീരുമാനമാണ് ഇവിടെ പാളിയിരിക്കുന്നത്. ഇനി കെഎം ഷാജിയെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടക്കാനാണ് സാധ്യത.

7

മുസ്ലിം ലീഗിന് ഒന്നിന് പിറകെ ഒന്നായി പ്രശ്‌നങ്ങള്‍ വരികയാണ്. ഇഡി അന്വേഷണം, ചന്ദ്രിക വിവാദം, ഹരിത വിവാദം തുടങ്ങിയ കാര്യങ്ങളിലെ ചര്‍ച്ചകള്‍ ഏറെകുറെ ശമിച്ചിരിക്കെയാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി പുതിയ സംഭവം കണ്ണൂരിലുണ്ടായിരിക്കുന്നത്. പാര്‍ട്ടി ശക്തി കേന്ദ്രത്തിലുണ്ടായ തീരുമാനം കണ്ണൂര്‍ ജില്ലയിലെ മൊത്തം പ്രവര്‍ത്തകരെയും രണ്ടു ചേരിയിലാക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തില്‍ സമവായ നീക്കം വേഗത്തിലുണ്ടാകുമെന്നാണ് വിവരം. തളിപ്പറമ്പില്‍ പാര്‍ട്ടിയിലെ പ്രശ്‌നം എനിക്കറിയില്ലെന്നും പരിശോധിക്കുമെന്നുമാണ് എംകെ മുനീര്‍ എംഎല്‍എ പ്രതികരിച്ചത്.

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

English summary
Kannur Muslim League News: KM Shaji Likely to Intervene Taliparamba Municipality Rift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X