ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ രാജാവ്, കാപ്പ ചുമത്തണം; സിപിഎമ്മിന് അന്വേഷണത്തെ ഭയമില്ലെന്നും ജയരാജന്‍
എല്ലാം തുറന്ന് പറഞ്ഞാല്‍ നേതാക്കള്‍ക്ക് വഴിയിലിറങ്ങി നടക്കാനാകില്ല. പട്ടിണിയാതതോടെയാണ് സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിന്റെ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന് കണ്ണൂര്‍ സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആണ് എം വി ജയരാജന്റെ വിശദീകരണം.
ആകാശ് തില്ലങ്കേരി മാപ്പ് സാക്ഷിയാകാനുളള ശ്രമം നടത്തുകയാണ് എന്നും എം വി ജയരാജന്‍ ആരോപിച്ചു. ഷുഹൈബിന്റെ വധക്കേസില്‍ ഒരു അന്വേഷണത്തെയും സി പി എം ഭയക്കുന്നില്ല എന്നും യഥാര്‍ത്ഥ പ്രതികളെ ആണ് പൊലീസ് പിടികൂടിയിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ രാജാവാണ്.
ക്വട്ടേഷന്‍ നടത്തിയെന്നും കൊല നടത്തിയെന്നും ആകാശ് തന്നെയാണ് പറയുന്നത് എന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി. ഏത് നേതാവാണ് കൊല നടത്താന്‍ ആവശ്യപ്പെട്ടത് എന്ന് ആകാശ് തില്ലങ്കേരി പറയട്ടെ എന്നും എം വി ജയരാജന്‍ വ്യക്തമാക്കി. ആകാശ് തില്ലങ്കേരി അടക്കം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കണം എന്നാണ് പൊലീസിനോട് പറയാനുള്ളത് എന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
കാപ്പ ചുമത്തണമെങ്കില്‍ അതും വേണം എന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു. ഷുഹൈബ് വധക്കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സി പി എമ്മിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ ആണ് ആകാശ് തില്ലങ്കേരി ഇന്ന് നടത്തിയത്. ക്വട്ടേഷന് ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വെക്കലുമാണ് പ്രതിഫലം' എന്നായിരുന്നു ആകാശ് തില്ലങ്കേരി ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി പറഞ്ഞത്.
എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ടത് ഇത് ചെയ്യിച്ചത് എന്നും ആകാശ് തില്ലങ്കേരി പറഞ്ഞിരുന്നു. പട്ടിണിയാതതോടെ ആണ് സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത് എന്നും ആകാശ് തില്ലങ്കേരി പറഞ്ഞിരുന്നു. ക്ഷമ നശിച്ചത് കൊണ്ടാണ് ഇപ്പോഴത്തെ പ്രതികരണമെന്നും ആകാശ് തില്ലങ്കേരി പറഞ്ഞിരുന്നു

താന്‍ എല്ലാം തുറന്നുപറഞ്ഞാല്‍ നേതാക്കള്‍ക്ക് വഴിയിലിറങ്ങി നടക്കാനാകില്ലെന്നും ആകാശ് തില്ലങ്കേരി പറഞ്ഞിരുന്നു. ഡി വൈ എഫ് ഐ നേതാവായ സരീഷ് പൂമരം ആകാശിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ചിരുന്നു. ഇതിന് താഴെയാണ് ആകാശ് തില്ലങ്കേരി കമന്റ് ചെയ്തത്.












Click it and Unblock the Notifications