കഞ്ചാവ് മൊത്തകച്ചവടക്കാരന്‍ ഇബ്രാഹിമിനെതിരെ അന്വേഷണം ശക്തമാക്കി കണ്ണൂര്‍ പൊലിസ്
ഇരിട്ടി: മാസങ്ങളുടെ ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി
അറസ്റ്റു ചെയ്ത ദക്ഷിണേന്ത്യയിലെ കഞ്ചാവ് വില്‍പനയ്ക്കു നേതൃത്വം നല്‍കുന്ന കാസര്‍കോട് സ്വദേശിയായ ഇബ്രാഹിമിനെതിരെ(45) പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാര്‍ കണ്ണൂരില്‍ അറിയിച്ചു.
ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുളള കണ്ണൂര്‍ നഗരത്തിലെ രണ്ടുഹോട്ടലുകളില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് വ്യാപകപരിശോധന നടത്തി. ഇയാള്‍ക്ക് വടക്കെ കേരളത്തിലെ ജില്ലകളില്‍ ബിനാമി സ്വത്തുക്കളായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.ഇതുകണ്ടെത്താന്‍ പൊലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

കണ്ണൂരില്‍ പലതവണ ചെറുകിട കഞ്ചാവ് വിതരണക്കാര്‍ പിടിയിലാകുമ്പോഴും ഇബ്രാഹിമിന്റെ പേര് പൊലിസിന് ലഭിച്ചിരുന്നുവെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ എടചൊവ്വയിലെ വീട്ടില്‍ നിന്ന് 61 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികള്‍ നല്‍കിയ മൊഴികളാണ് ഇബ്രാഹിമിലേക്ക് പൊലിസിനെ കൃത്യമായി എത്തിച്ചത്.
എടചൊവ്വയിലെ ഷഗീന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. അത്താഴക്കുന്ന് സ്വദേശി നാസര്‍ നല്‍കിയ കഞ്ചാവാണ് ഷഗീന്റെ വീട്ടില്‍ ഇറക്കിയതെന്നു അന്നു പൊലിസ് പിടിയിലായ ഉളിക്കല്‍ സ്വദേശി ഓട്ടോ ഡ്രൈവര്‍ റോയ്‌മൊഴി നല്‍കിയിരുന്നു. ഷഗീന്‍ പിന്നീട് കോടതിയില്‍ കീഴടങ്ങുകയും നാസറിനെ പൊലിസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
ഇവരെ രണ്ടുപേരെയും ചോദ്യം ചെയ്തപ്പോഴാണ് ഇബ്രാഹിമിനെകുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. എന്നാല്‍ മൊബൈല്‍ നമ്പര്‍ മാറിമാറി ഉപയോഗിക്കുന്ന ഇബ്രാഹിമിനെകണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു പൊലിസ്.
ഒരു മൊബൈലിന്റെ ലൊക്കേഷന്‍ ആന്ധ്രയില്‍ കാണിക്കുമ്പോള്‍ മറ്റൊന്നു ചെന്നൈയിലായിരുന്നു. കേരളത്തില്‍ ടവര്‍ ലൊക്കേഷന്‍ ഇതുവരെ കാണിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഇതിനിടെ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായി. മാനന്തവാടിയില്‍ ഇയാളുടെ ഒരു വാഹനം അപ്രതീക്ഷിതമായി എക്‌സൈസ് പിടിയിലായിരുന്നു.
വാഹനത്തിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനിടെയില്‍ വാഹനത്തില്‍ നിന്നും മൂന്ന് കിലോഗ്രാം കഞ്ചാവും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു. വണ്ടിയുടെ ആര്‍.സി ഓണര്‍ ഇബ്രാഹിമാണെന്ന് എക്‌സൈസ് പൊലിസിന് വിവരം കൈമാറുകയായിരുന്നു.
ഇതാണ് ഇബ്രാഹിമിലേക്ക് എത്താന്‍ പൊലിസിനെ സഹായിച്ചത്. നേരത്തെ കാസര്‍കോട് കേന്ദ്രീകരിച്ചു ഹാന്‍സ് വില്‍പന നടത്തി ഈരംഗത്തു വന്ന ഇബ്രാഹിം അഞ്ചുവര്‍ഷംു മുന്‍പാണ് കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞത്. പിന്നീട് ഇയാള്‍ വടക്കന്‍ കേരളത്തില്‍ നിന്നും ഇതരസംസ്ഥാനങ്ങൡലേക്ക് കടന്നത്.












Click it and Unblock the Notifications