അഴീക്കല്‍ ഫെറിയില്‍ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയായി; ആശ്വാസത്തോടെ കുടുംബങ്ങള്‍
വളപട്ടണം: കാലവര്‍ഷം കടുക്കുമ്പോള്‍ തുറമുഖത്തിനടുത്തുള്ള അഴീക്കല്‍ തീരത്ത് താമസിക്കുന്ന കുടുംബങ്ങളുടെ മനസില്‍ ആശങ്കയുടെ കടലിരമ്പമുണ്ടാകാറുണ്ടെങ്കിലും ഇക്കുറി അതില്ല. ഇത്തവണ പെരുമഴക്കാലത്ത് ആര്‍ത്തിരമ്പുന്ന തിരമാലകള്‍ അഴീക്കല്‍ ഫെറിയില്‍ തീരം തൊടില്ലെന്ന ആശ്വാസത്തിലാണ് തീരങ്ങളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍.
കടലാക്രമണം രൂക്ഷമായിരുന്ന ഫെറിയില്‍ കടല്‍ഭിത്തി നിര്‍മിച്ചതോടെയാണ് വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുന്നതിന് പരിഹാരമായത്. കടല്‍ക്ഷോഭം കാരണം റോഡ് തകരുന്നതും വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുന്നതും പതിവായിരുന്നു.

ഇതിന് പരിഹാരമായി നേരത്തെ സംരക്ഷണഭിത്തി നിര്‍മ്മിച്ചിരുന്നു. ഈ ഭിത്തി പൂര്‍ണമായും തകര്‍ന്നതോടെയാണ് വീണ്ടും തീരം കടലെടുത്ത് തുടങ്ങിയത്. ഇതോടെ മഴക്കാലങ്ങളില്‍ പ്രദേശത്തെ 12 കുടുംബങ്ങള്‍ വീടൊഴിഞ്ഞ് സ്‌കൂളില്‍ ഒരുക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടാറാണ് പതിവ്.
സ്ഥാപനങ്ങള്‍ തുറക്കാനാകാതെ പലപ്പോഴും വ്യാപാരികളും പ്രയാസത്തിലായി. ഇതിനിടെ കഴിഞ്ഞ വര്‍ഷം ലൈറ്റ് ഹൗസ് റോഡിരികില്‍ 60 ലക്ഷം രൂപ ചെലവില്‍ ഇറിഗേഷന്‍ വകുപ്പ് ഭിത്തി പുനര്‍നിര്‍മിച്ചു.
ഇത് ലൈറ്റ് ഹൗസിന് സമീപത്തെ കുടുംബള്‍ക്ക് ആശ്വാസമായെങ്കിലും പൂര്‍ണ പരിഹാരമായില്ല. തുടര്‍ന്ന് കെ വി സുമേഷ് എംഎല്‍എ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് ഐസ് ഫാക്ടറി മുതല്‍ ബോട്ടു ജെട്ടി വരെ 120 മീറ്ററില്‍ കരിങ്കല്‍ ഭിത്തികെട്ടി ഉയര്‍ത്തിയത്. 52 ലക്ഷം രൂപയായിരുന്നു നിര്‍മാണ ചെലവ്.
ഡ്രെസും പോസും ഏതുമാകട്ടെ, സാധികയാണോ ഫ്രെയിമില്‍ എങ്കില്‍ ചിത്രം കലക്കും
ഒന്നാം ഘട്ടത്തില്‍ ഇറിഗേഷന്‍ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 32 ലക്ഷവും രണ്ടാം ഘട്ടത്തില്‍ മഴക്കാല മുന്നൊരുക്കം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷവുമാണ് അനുവദിച്ചത്. നിലവില്‍ നിര്‍മിച്ച ഭിത്തിക്ക് തുടര്‍ച്ചയായി 100 മീറ്റര്‍ കൂടി ഭിത്തി നിര്‍മിക്കാന്‍ പദ്ധതി നിര്‍ദേശം സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ഇത്തവണ കടല്‍ക്ഷോഭം ശക്തമായെങ്കിലും കടല്‍ഭിത്തി തീര്‍ത്ത കവചം ഓരോ കുടുംബത്തിനും വലിയ തോതില്‍ ആശ്വാസമായിട്ടുണ്ട്.












Click it and Unblock the Notifications