• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'തല വെട്ടി സര്‍വകലാശാല വളപ്പില്‍ വെക്കും'; ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റിന്റെ പേരില്‍ ഭീഷണി കത്ത്

Google Oneindia Malayalam News

കണ്ണൂര്‍: ശിരസ് വെട്ടി സര്‍വകലാശാല വളപ്പില്‍ വെക്കുമെന്ന് കാണിച്ച് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന് വധ ഭീഷണി കത്ത്. ശിരസ്സ് വെട്ടി സര്‍വകലാശാല വളപ്പില്‍ വെക്കുമെന്നാണ് കത്തില്‍ ഭീഷണിയായി പറയുന്നത്.

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ടു; അപകടം കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനില്‍മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ടു; അപകടം കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനില്‍

മാവോയിസ്റ്റ് സംഘടനയായ കബനീ ദളത്തിന്റെ പേരിലാണ് കത്ത് വന്നത്. വഴിവിട്ട നീക്കങ്ങളുമായി വിസി മുന്നോട്ട് പോയാല്‍ പ്രത്യാഘാതം വലുതാകുമെന്നും ക്തതില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു.

cmsvideo
  Eyes of PT Thomas donated; funeral to be held without religious ceremonies | Oneindia
  1

  അതേസമയം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ചോദ്യം ചെയ്തുളള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ച ശേഷം നിലവില്‍ വിവാദങ്ങള്‍ക്ക് അല്‍പം ശമനം വന്നിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. ഗവര്‍ണര്‍ അടക്കം എല്ലാ എതിര്‍കക്ഷിക്കും നോട്ടീസ് നല്‍കുമെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. നിയമനം നിയമപരമാണോയെന്ന് സര്‍ക്കാരും സര്‍വകലാശാലയും കൂടി മറുപടി നല്‍കണമെന്നും കോ വാറന്റോ ഹര്‍ജിയായതിനാല്‍ വൈസ് ചാന്‍സലര്‍ക്ക് നോട്ടീസ് നല്‍കേണ്ടെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു.

  കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി, നിയമസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി, നിയമസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

  ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍

  2

  കണ്ണൂര്‍ വി സി ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനത്തില്‍ ചട്ടലംഘനമില്ല എന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. 60 വയസെന്ന പ്രായപരിധി ചട്ടം ലംഘിച്ചെന്നും സേര്‍ച്ച് കമ്മിറ്റിയുടെ അംഗീകാരമില്ലാതെയാണ് പുനര്‍ നിയമനമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. പ്രാഥമിക വാദം കേട്ട ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചാന്‍സര്‍ലര്‍ കൂടിയായ ഗവര്‍ണര്‍ക്കും, സര്‍ക്കാരിനും സര്‍വകലാശാലയ്ക്കും നോട്ടീസ് അയക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

  3

  വിസിയുടെ പുനര്‍നിയമനത്തിന് എതിരായി സേവ് യൂണിവേഴ്‌സിറ്റി ഫോറം സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് ഇത് ഫയലില്‍ സ്വീകരിക്കുകയായിരുന്നു.

  പശു അമ്മയാണ്, പുണ്യമാണ്..ചിലർക്ക് പശുവിനെ കുറിച്ച് പറയുന്നത് കുറ്റം; പ്രധാനമന്ത്രിപശു അമ്മയാണ്, പുണ്യമാണ്..ചിലർക്ക് പശുവിനെ കുറിച്ച് പറയുന്നത് കുറ്റം; പ്രധാനമന്ത്രി

  4

  വിസി നിയമനത്തിനുളള പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്നും സെര്‍ച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയാണ് നിയമനമെന്നുമാണ് അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നത്. യുജിസി ചട്ടങ്ങളും സര്‍ക്കാര്‍ നിലപാടും ചേര്‍ന്നുപോകുന്നതല്ലെന്നും അപ്പീലില്‍ പറയുന്നു. അതുകൊണ്ടുതന്നെ വിസിയുടെ പുനര്‍നിയമനം റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ വി സി യുടെ പുനര്‍നിയമനം അംഗീകരിച്ച സിംഗിള്‍ ബെഞ്ച് അപ്പീല്‍ ഫയലില്‍ സ്വീകരിക്കാതെ തളളിയിരുന്നു. ജസ്റ്റിസ് അമിത് റാവലിന്റേതായിരുന്നു ഉത്തരവ്.

  5

  വലിയ വിവാദമായ കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ സര്‍ക്കാരിന് താത്കാലിക ആശ്വാസമാകുകയായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ്. ചട്ടം ലംഘിച്ച് കണ്ണൂര്‍ വിസിയെ പുനര്‍ നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയെന്ന് ചൂണ്ടികാട്ടി ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍ ബിന്ദുവിന്റെ രാജിക്കായി പ്രതിപക്ഷം സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടയിലായിരുന്നു ഹൈക്കോടതി ഇടെപട്ടത്. അതുകൊണ്ടുതന്നെ ഇരുകൂട്ടര്‍ക്കും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. അപ്പീല്‍ തള്ളിക്കളയുകയാണെങ്കില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ഒന്നുമല്ലാതാകുകയും അത് പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയാവുകയും ചെയ്യും. മറിച്ച് മന്ത്രിക്കെതിരെ പരാമര്‍ശം പോലുള്ള എന്തേലുമുണ്ടായാല്‍ സര്‍ക്കാരിന് വലിയ പ്രതിസന്ധിയായിരിക്കും നേരിടേണ്ടി വരിക.

  ഒമൈക്രോണ്‍; വിമാനയാത്രകാര്‍ക്ക് പകര്‍ച്ച സാധ്യത മൂന്ന് മടങ്ങ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുകഒമൈക്രോണ്‍; വിമാനയാത്രകാര്‍ക്ക് പകര്‍ച്ച സാധ്യത മൂന്ന് മടങ്ങ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

  English summary
  kannur university vc gopinath raveendranreceives a threttening letter from maoist
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X