Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രീം കോടതി വിധി മുഖ്യമന്ത്രി പിണറായി വിജയനേറ്റ തിരിച്ചടിയെന്ന് സണ്ണി ജോസഫ് എംഎല്‍എ

കണ്ണൂര്‍: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംവിധാനമായി കെപിസിടിഎ മാറിയെന്നന്നതിന്റെ തെളിവാണ് കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ പുനര്‍നിയമന കേസിലെ അനുകൂല വിധിയെന്ന് അഡ്വ.സണ്ണി ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ഗ്രീന്‍പാര്‍ക്ക് റസിഡന്‍സില്‍ കെപിസിടിഎ സംസ്ഥാന നേതൃകണ്‍വെന്‍ഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വജനപക്ഷപാതം ബന്ധു നിയമനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും കിട്ടിയ തിരിച്ചടിയാണ് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വിധിയിലുണ്ടായത്. സംസ്ഥാന ഗവണ്‍മെന്റിന്റെ അനാധികൃത ഇടപെടലെന്ന്് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ്. കേസ് നടത്തുന്നതില്‍ നേതൃത്വം നല്‍കിയ ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ ഷിനോ പി ജോസ് എന്നിവരെ എല്‍എല്‍എ അഭിന്ദിച്ചു .സംസ്ഥാന പ്രസിഡന്റ് ആര്‍ അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

sunny-joseph-mla

സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത് , ജനറല്‍ കണ്‍വീനര്‍ ഡോ. ഷിനോ പി ജോസ്, മുന്‍ സംസ്ഥാന പ്രസിഡണ്ട്മാരുടെ പ്രതിനിധി ഡോ.ടി മുഹമ്മദലി, ടീച്ചേഴ്സ് വോയിസ് ജേണല്‍ എഡിറ്റര്‍ ഡോ.എ എസ് അനീഷ് എന്നിവര്‍ സംസാരിച്ചു. നാലുവര്‍ഷ ഡിഗ്രി കോഴ്സ് നടപ്പിലാക്കുമ്പോള്‍ ജനാധിപത്യ രീതിയിലുള്ള തുറന്ന ചര്‍ച്ച ആവശ്യമാണെന്നും, സ്വജന പാതത്തിലൂടെ നിയമിതരാകുന്ന നാലുവര്‍ഷ ഡിഗ്രി കോഴ്സിലെ വിവിധ കമ്മിറ്റി അംഗങ്ങളുടെ നടപടികള്‍ ചോദ്യം ചെയ്യപ്പെടണമെന്നും ഡോ. ഇ കെ സാജിദ് സംസ്ഥാനകകൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

കോളേജ് അധ്യാപകര്‍ക്ക് അവകാശമായ ക്ഷാമബത്ത നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്യപ്പെടണമെന്ന് മുഹമ്മദ് നിഷാദ് മണിപറമ്പത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു നാലുവര്‍ഷ ഡിഗ്രി കോഴ്സുകള്‍ നടപ്പിലാകുമ്പോള്‍ അധ്യാപക തസ്തികകള്‍ ഗണ്യമായി കുറയുന്ന സാഹചര്യം പ്രതിരോധിക്കണമെന്നു ഡോ പി സുല്‍ഫി ആവശ്യപ്പെട്ടു നാലുവര്‍ഷ ഡിഗ്രി കോഴ്സുകള്‍ നടപ്പിലാകുമ്പോള്‍ പ്രാക്ടിക്കല്‍ ഘടകങ്ങള്‍ പ്രവര്‍ത്തി സമയത്തിന്റെ ഭാഗമായി ഉറപ്പുവരുത്തുവാന്‍ ഇടപെടല്‍ നടത്തണമെന്ന് ഡോ.പി റഫീഖ് ആവശ്യപ്പെട്ടു

ഏഴാം ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി കേരളത്തിലെ കോളേജ് അധ്യാപകര്‍ക്ക് നഷ്ടമായ 1500 കോടി രൂപ സര്‍ക്കാര്‍ കെടുകാര്യസ്ഥതമൂലം നഷ്ടമായത് ആണെന്നും ജോലി ചെയ്ത കൂലി തിരിച്ചു മേടിക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ഡോ എന്‍ കെ മുഹമ്മദ് അസ്ലം അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ സര്‍വ്വകലാശാല അധ്യാപകരുടെ പ്രമോഷന് വേണ്ടി ഉള്ള സെലക്ഷന്‍ പാനലുകളില്‍ അന്യസംസ്ഥാന പ്രൊഫസര്‍മാര്‍ ഉള്‍ക്കൊള്ളിക്കപ്പെടുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാല്‍ പാനലുകളില്‍ കേരളത്തിലെ അധ്യാപകര്‍ തന്നെ ഉള്‍പ്പെടുവാന്‍ വേണ്ട ഇടപെടല്‍ നടത്തണമെന്ന് ജോണ്‍സണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു

പിഎഫ് ക്രെഡിറ്റ് കാര്‍ഡ് സമയബന്ധിതമായി ലഭ്യമാകാത്തത് അഴിമതിയുടെ സൂചനയാണെന്നും ആയതിനാല്‍ പിഎഫ് ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും ജോണ്‍സണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപകര്‍ക്ക് മൂല്യനിര്‍ണയുമായി ബന്ധപ്പെട്ട അനാവശ്യ നടപടികള്‍ പരീക്ഷാ വിഭാഗം സ്വീകരിക്കുന്നത് അനധികൃതമാണെന്നും നീതിയുക്തമല്ലാത്ത നടപടികള്‍ക്കെതിരെ നിലപാട് സ്വീകരിക്കണമെന്നും രഞ്ജിത്ത് വര്‍ഗീസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+