നിയമസഭാ തിരഞ്ഞെടുപ്പ്: ഇരിക്കൂറിൽ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കിയാൽ പാർട്ടി വിടുമെന്ന് എ ഗ്രൂപ്പ്
കണ്ണൂർ: ഇരിക്കൂറിൽ സ്ഥാനാർത്ഥി നിർണയതർക്കത്തെ തുടർന്ന് കോൺഗ്രസിലെ തർക്കം ആളിപ്പടരുന്നു. വിശാല ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ അഡ്വ.സജി വ് ജോസഫിനെ പിൻവലിച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്നും രാജി വെയ്ക്കുമെന്ന് എ ഗ്രൂപ്പ് നേതാക്കളും പ്രവർത്തകരും മുന്നറിയിപ്പു നൽകി. ഇരി ക്കുറില്ലാതെ ജില്ലയിലെ മറ്റൊരിടത്തും സീറ്റു ലഭിച്ചാൽ സ്വകരികേണ്ടതില്ലെന്നും ഗ്രൂപ്പ് യോഗം തീരുമാനിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനല്ലാതെ മറ്റൊരാളെ സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്നും എ ഗ്രൂപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഇതോടെ കാര്യങ്ങർ കൈവിട്ടു പോകുന്ന അവസ്ഥയാണ് എ ഗ്രൂപ്പിനെ സംബന്ധിച്ചുള്ളത് കഴിഞ്ഞ കുറെ ദിവസങ്ങളായി ശ്രീകണ്ഠാപുരം, നടുവിൽ, ആലക്കോട് മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ സമരം നടത്തിവരികയാണ്. സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വം അനുകുല തീരുമാനമെടുത്തി കല്ലങ്കിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായി എ വിഭാഗം പ്രത്യേക യോഗം ചേർന്നു. പ്രതിഷേധം ജില്ലാ തലത്തിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ കോൺഗ്രസിന് ഏറെ ജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നാണ് ഇരിക്കൂർ അതുകൊണ്ടു തന്നെ ചരിത്രത്തിലില്ലാത്ത വിധം ഇരി ക്കുറിലുണ്ടായ പ്രതിഷേധം കോൺഗ്രസിനെ ആടിയുലച്ചിരിക്കുകയാണ്. ഇരിക്കൂർ നഷ്ടപ്പെടുന്നതേടെ ജില്ലയിൽ എ ഗ്രൂപ്പിന്റെ കൈവശമുള്ള ഏക മണ്ഡലമാണ് നഷ്ടപ്പെടുന്നത്. കഴിഞ്ഞ അഞ്ചു തവണ എ ഗ്രൂപ്പുകാരനായ കെ.സി ജോസഫായിരുന്നു ഇവിടെ എം.എൽ.എ. കെ.സി മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതോടെയാണ് എ വിഭാഗം കെ.സി യുടെ വിശ്വസ്തതും എ ഗ്രൂപ്പിലെ കരുത്തനായ നേതാവുമായ സോണി സെബാസ്റ്റ്യനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ വിശാല ഐ വിഭാഗം നേതാവും മറ്റൊരു കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ സജീവ് ജോസഫിന്റെ പേരാണ് കെ.പി.സി.സി ഹൈക്കമാൻഡിന് നൽകിയ ലിസ്റ്റിലുള്ളത്. 81 അംഗ പട്ടികയിൽ സോണി സെബാസ്റ്റ്യൻ സ്ഥാനാർത്ഥിയായി ഇല്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിശാല ഐ വിഭാഗക്കാരനായ സജീവ് ജോസഫിനെ ലിസ്റ്റിൽ എഐസിസി ജനറൽ സെക്രട്ടറിയായ കെ.സി വേണുഗോപാലിന്റെ പ്രത്യേക താൽപര്യത്താലാണ് ഉൾപ്പെടുത്തിയതെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്.
നിലവിൽ കോൺഗ്രസിന് ജയസാധ്യതയുള്ള കണ്ണൂരും പേരാവൂരും മണ്ഡലങ്ങൾ ഐ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. പഴയ എക്കാരനും പിന്നീട് കെ.സുധാകരൻ നേതൃത്വം നൽകുന്ന വിശാല ഐ ഗ്രൂപ്പിലേക്ക് ചേക്കേറുകയും ചെയ്ത സതീശൻ പാച്ചേനിയാണ് കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി. പേരാവൂരിലാകട്ടെ സുധാകര പക്ഷക്കാരനായ സണ്ണി ജോസഫാണ് മത്സരിക്കുന്നത്. ഫലത്തിൽ എഗ്രുപ്പിന് ഇപ്പോൾ കണ്ണൂർ ജില്ലയിൽ ഇരിക്കൂർ സീറ്റു കിട്ടിയില്ലെങ്കിൽ സ്ഥാനാർത്ഥിയില്ലാതാകും ഇതു അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് എ ഗ്രൂപ്പിനുള്ളത്. പേരാവൂർ ഒരു കാലത്ത് എ ഗ്രൂപ്പിന്റെ സീറ്റായിരുന്നു. കെ.പി നൂറുദ്ദീൻ മത്സരിച്ച് ജയിച്ച മണ്ഡലം സമാനമായ രീതിയിൽ വിശാല ഐ വിഭാഗം ഏറ്റെടുക്കുകയായിരുന്നു. ചരിത്രം ആവർത്തിച്ച് ഇരിക്കൂറും എ ഗ്രൂപ്പിൽ നിന്നും നഷ്ടമാവുമ്പോൾ അതു അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഗ്രൂപ്പിനുള്ളത്.












Click it and Unblock the Notifications