കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; ഇരിക്കൂറിൽ സജീവിനെ വേണ്ടെന്ന് എ ഗ്രൂപ്പ്, വിമത സ്ഥാനാർത്ഥി പരിഗണനയിൽ
കണ്ണൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ണമായിട്ടും കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധി അവസാനിക്കുന്നില്ല. ഇരിക്കൂറില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ സ്ഥാനാര്‍ത്ഥിയായി എത്തിയ സജീവ് ജോസഫിനെ മാറ്റി സോണി സെബാസ്റ്റിയനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എ വിഭാഗം നേതാക്കള്‍. ഇതുമായി ബന്ധപ്പെട്ട തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാന്‍ എ വിഭാഗം 15 അംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

ഇക്കാര്യത്തിന്റെ ഗൗരവം കണ്ണൂരില്‍ നിന്ന് മടങ്ങിയ എംഎം ഹസനും കെസി ജോസഫും ഇന്ന് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ധരിപ്പിക്കും. അതേസമയം, കണ്ണൂര്‍ ഡിസിസി അധ്യക്ഷ പദവ് എ ഗ്രൂപ്പിന് നല്‍കി കെ സുധാകരന് താല്‍പര്യമുള്ളയാളെ മറ്റൊരു ജില്ലയില്‍ അധ്യക്ഷനാക്കാം എന്ന ഫോര്‍മുലയും മുന്നോട്ടുവച്ചിട്ടുണ്ട്.
എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് ചെവി കൊടുക്കാതെ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് മുന്നോട്ടുകൊണ്ടു പോകാനാണ് സജീവ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. സീറ്റുമായി ബന്ധപ്പെട്ട് പ്രതിസന്ധി രമ്യമായി പരിഹരിക്കുമെന്നാണ് സജീവ് ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചത്.
കെ സുധാകരന് തന്നോട് ഒരു എതിര്‍പ്പുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു. എന്നാല്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടിയാണ് സോണി സെബ്‌സാറ്റിയന്‍ . ഡിസിസി അധ്യക്ഷ പദവി എന്ന ഫോര്‍മുല അംഗീകരിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് അദ്ദേഹം ഉറച്ച് നില്‍കുന്നത്.












Click it and Unblock the Notifications