കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭൂരിപക്ഷം 40000 കടന്ന നാല് പേരും കണ്ണൂരില്‍; യുഡിഎഫ് തകര്‍ന്നടിഞ്ഞു, പറഞ്ഞത് സംഭിവിച്ചു: സിപിഎം

Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്ത് ചരിത്രം തിരുത്തി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ കണ്ണൂര്‍ ജില്ലയിലും മിന്നും വിജയമായിരുന്നു സിപിഎം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ ആകെയുള്ള 11 സീറ്റില്‍ എട്ടിടത്താണ് എല്‍ഡിഎഫ് വിജയിച്ചതെങ്കില്‍ ഇത്തവണ അത് 9 ലേക്ക് ഉയര്‍ത്തി. തോറ്റ രണ്ടിടത്തും മികച്ച മത്സരം കാഴ്ചവെക്കാനും സാധിച്ച്. ഭൂരിപക്ഷത്തില്‍ സംസ്ഥാനത്തെ നിലവിലെ റെക്കോര്‍ഡ് തിരുത്തിയത് മൂന്ന് പേരാണ്. കെകെ ശൈലജ 61035 വോട്ടിന് വിജയിച്ചപ്പോള്‍ പിണറായിയുടെ ഭൂരിപക്ഷവും അരലക്ഷം പിന്നിട്ടു. ഐതിഹാസിക വിജയത്തിനെ പിന്നാലെ ജനങ്ങളോട് നന്ദി അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് രംഗത്ത് എത്തുകയും ചെയ്തു.

ഐതിഹാസിക വിജയം

ഐതിഹാസിക വിജയം

എല്‍ ഡി എഫിന് ഐതിഹാസിക വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദി. ഇത് ജനങ്ങളുടെ വിജയമാണ്. ജനാധിപത്യത്തിന്‍റെയും, മതനിരപേക്ഷതയുടെയും വിജയമാണ്. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനകീയ അംഗീകാരം കൂടിയാണിത്. കണ്ണൂര്‍ ജില്ലയില്‍ 2016 നേക്കാള്‍ സീറ്റും വോട്ടും എല്‍.ഡി.എഫിന് വര്‍ദ്ധിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂരിപക്ഷം കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂരിലാണ്.

കെ കെ ശൈലജടീച്ചര്‍ക്ക്

കെ കെ ശൈലജടീച്ചര്‍ക്ക്

61035 വോട്ടിന്‍റെ ലീഡാണ് കെ കെ ശൈലജടീച്ചര്‍ക്ക് ജനങ്ങള്‍ സമ്മാനിച്ചത്. ധര്‍മ്മടത്ത് മുഖ്യമന്ത്രിക്ക് 50000ത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷമുണ്ട്. പയ്യന്നൂരില്‍ 50000ത്തിനടുത്ത് ഭൂരിപക്ഷമുണ്ട്. ഈ മൂന്ന് മണ്ഡലങ്ങളിലും എല്‍.ഡി.എഫിന്‍റെ ഭൂരിപക്ഷം പോലും യു.ഡി.എഫിന് വോട്ടായി നേടാനായില്ല. 2016 ല്‍ 11 ല്‍ 8 സീറ്റുകളാണ് എല്‍.ഡി.എഫ് വിജയിച്ചതെങ്കില്‍ ഇത്തവണ 9 സീറ്റുകളാണ് വിജയിക്കാന്‍ കഴിഞ്ഞത്.

ചരിത്രവിജയം

ചരിത്രവിജയം

കോവിഡ് കാലമായതിനാല്‍ ആഹ്ലാദപ്രകടനം ഒഴിവാക്കിക്കൊണ്ടാണ് ഈ ചരിത്രവിജയത്തെ ജനങ്ങള്‍ സ്വീകരിച്ചത്. എല്‍ഡിഎഫിനെതിരെ യുഡിഎഫും, ബിജെപിയും കൈകോര്‍ത്തിട്ടും ജില്ലയില്‍ മുന്നേറാനായില്ല. ഈ ജനവിധിയിലൂടെ കോണ്‍ഗ്രസ്സിന് ദയാവധമാണ് ജനങ്ങള്‍ സമ്മാനിച്ചത്. യു.ഡി.എഫിന്‍റെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് ഭാവി കേരളം സാക്ഷ്യം വഹിക്കുക.

എല്‍ഡിഎഫ് പറഞ്ഞത്

എല്‍ഡിഎഫ് പറഞ്ഞത്

വോട്ടെടുപ്പിന് ശേഷം എല്‍ഡിഎഫ് പറഞ്ഞത് 2016 നെക്കാള്‍ സീറ്റ് നേടുമെന്നാണ്. അതാണ് സംഭവിച്ചത്. കേരളപിറവിക്ക് ശേഷം പാര്‍ട്ടികളും മുന്നണികളും മാറി മാറി ഭരിക്കുകയായിരുന്നു. ആ ചരിത്രമാണ് എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ചയിലൂടെ തിരുത്തിയിരിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളില്‍ ജനങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിച്ചു.

 രക്ഷക്കെത്തിയത്

രക്ഷക്കെത്തിയത്

വാക്സിനും, ഒക്സിജനും നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുമ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് ജനങ്ങളുടെ രക്ഷക്കെത്തിയത്. എല്ലാവര്‍ക്കും സൗജന്യമായി വാക്സിനേഷന്‍ നല്‍കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായത്. ബി.ജെ.പിയും കോണ്‍ഗ്രസ്സും ഭരിക്കുമ്പോള്‍ കോര്‍പ്പറേറ്റ് സേവ നടത്തുമ്പോള്‍ ജനങ്ങളുടെ ദുരിതം പരിഹരിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നത്.

ജനവിധിക്ക് അടിസ്ഥാനം

ജനവിധിക്ക് അടിസ്ഥാനം

ഇത് ജനങ്ങള്‍ തിരിച്ചറിയുന്നു. അതാണ് ഈ ജനവിധിക്ക് അടിസ്ഥാനം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരില്‍ കള്ളക്കേസെടുക്കാനും എല്‍.ഡി.എഫിനെതിരെ അപവാദ പ്രചരണങ്ങള്‍ നടത്താനുമാണ് യു.ഡി.എഫും ബി.ജെ.പിയും വലതുപക്ഷ മാധ്യമങ്ങളും തയ്യാറായത്.

Recommended Video

cmsvideo
Sandheepanandha giri praises pinarayi vijayan
ചുട്ട മറുപടി

ചുട്ട മറുപടി

മുഖ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ നടത്തിയ കണ്ണൂരിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് ജനങ്ങള്‍ ചുട്ട മറുപടിയാണ് ബാലറ്റിലൂടെ നല്‍കിയത്. അതോടൊപ്പം അപവാദങ്ങള്‍ പ്രചരിപ്പിച്ച വലതുപക്ഷ മാധ്യമങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് എല്‍.ഡി.എഫിന് ജനങ്ങള്‍ നല്‍കിയ ചരിത്രവിജയം. വിനയത്തോടെ ജനവിധി സ്വീകരിക്കുകയും ജനങ്ങളെ സേവിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്യുമെന്ന് എം.വി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു

English summary
kerala assembly election 2021 results;4 people who crossed a majority of 40,000 are from Kannur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X