കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ല, സ്വപ്‌നയേയും 164 നേയും പേടിയാണ്,'; പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എം പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത പിണറായി വിജയന് സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ പേടിയാണ് എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരിഹാസം.

യു ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. വടിവാളുകള്‍ക്ക് ഇടയിലൂടെ നടന്നു എന്ന് പറയുന്ന പിണറായി വിജയന്‍ സ്വപ്‌ന സുരേഷിന്റെ 164 സ്റ്റേറ്റ്‌മെന്റിനെ ഭയക്കുകയാണ് എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചു.

rajmohn

സ്വര്‍ണ, ഡോളര്‍ കള്ളക്കടത്ത് കേസുകള്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുക, വനഭൂമിയുമായി ബന്ധപ്പെട്ട ബഫര്‍സോണ്‍ വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ കള്ളക്കളി അവസാനിപ്പിക്കുക, രാഹുല്‍ഗാന്ധി എം പി യുടെ ഓഫീസ് അടിച്ചുതകര്‍ത്ത മുഴുവന്‍ ക്രിമിനലുകളെയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു യു ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

യുവതിയെ വീഡിയോയിലൂടെ അപമാനിച്ചു, തെറിവിളി; സൂരജ് പാലക്കാരനെതിരെ കേസ്, ഒളിവില്‍യുവതിയെ വീഡിയോയിലൂടെ അപമാനിച്ചു, തെറിവിളി; സൂരജ് പാലക്കാരനെതിരെ കേസ്, ഒളിവില്‍

യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി ടി മാത്യു അധ്യക്ഷത വഹിച്ച പരിപാടിയില്‍ കണ്‍വീനര്‍ അഡ്വ. അബ്ദുല്‍ കരീം ചേലേരി, ഘടകകക്ഷി നേതാക്കളായ സി എ അജീര്‍, ജോസഫ് മുള്ളന്‍മട, വി. മോഹനന്‍, വി പി സുഭാഷ്, കെ. സഹജന്‍, കെ വി കൃഷ്ണന്‍, കെ ടി സഹദുല്ല എന്നിവര്‍ പ്രസംഗിച്ചു.

ഷഫ്‌നയാണ്...സാരിയിലാണ്...ചുമ്മാ പൊളിക്കുകയാണ്...; വൈറല്‍ ചിത്രങ്ങള്‍

ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, സജീവ് ജോസഫ് എം എല്‍ എ., മേയര്‍ അഡ്വ. ടി ഒ. മോഹനന്‍, യു ഡി എഫ് നേതാക്കളായ സതീശന്‍ പാച്ചേനി, വി എ നാരായണന്‍, സജ്ജീവ് മാറോളി, കെ വി മുഹമ്മദലി, ഇബ്രാഹിം മുണ്ടേരി, അന്‍സാരി തില്ലങ്കേരി, കെ പി താഹിര്‍, രജനി രമാനന്ദ്, ശ്രീകണ്ഠപുരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി. ഫിലോമിന തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. രാവിലെ സ്റ്റേഡിയം കോര്‍ണറില്‍ നെഹ്‌റു പ്രതിമയ്ക്ക് സമീപത്ത് നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ കളക്ടറേറ്റ് പടിക്കലിലേക്ക് എത്തിയത്.

English summary
kerala gold smuggling case: Rajmohan Unnithan MP mocks CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X