Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ തയ്യാറാക്കല്‍ താളം തെറ്റി: പരീക്ഷ മാറ്റി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷാനടത്തിപ്പ് താളം തെറ്റി. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും പഴയ ചോദ്യപേപ്പര്‍ തന്നെ തയ്യാറാക്കിയത് വിവാദമായി. ഏപ്രില്‍ 21 ന് നടന്ന മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും 2020 ലെ ചോദ്യ പേപ്പറില്‍ നിന്നുളളതായിരുന്നു എന്ന് കണ്ടെത്തി.

ആള്‍ഗേ ആന്റ് ബ്രയോഫൈറ്റ്‌സ് ചോദ്യ പേപ്പറാണ് ആവര്‍ത്തിച്ചത്. ഇക്കാര്യം വിവാദമായതോടെ കണ്ണൂര്‍ വിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഗുരുതരമായ പിഴവാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ പരീക്ഷ നടത്തിപ്പിലുണ്ടായത്.

kanur

കഴിഞ്ഞ ദിവസം സൈക്കോളജി ചോദ്യ പേപ്പറും ഇത്തരത്തില്‍ ആവര്‍ത്തിച്ചിരുന്നു. മൂന്ന് ചോദ്യപേപ്പറുകള്‍ ഇങ്ങനെയുണ്ടെന്ന് കണ്ടെത്തിയതോടെ പരീക്ഷകള്‍ റദ്ദാക്കി. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെതിരെ അന്വേഷണം നടക്കുകയാണ്. ചോദ്യ പേപ്പര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പര്‍ എടുത്ത് ഡേറ്റ് മാത്രം മാറ്റി ഇക്കൊല്ലത്തേക്കും നല്‍കിയെന്നാണ് സര്‍വകലാശാല അധികൃതരുടെ പ്രാഥമിക നിഗമനം.

അതുകൊണ്ട് ഇതേ അധ്യാപകന്‍ തയ്യാറാക്കിയ തിങ്കളാഴ്ച നടക്കേണ്ട മൂന്നാം സെമസ്റ്റര്‍ ബിരുദം ഫിലോസഫി കോംപ്ലിമെന്ററി പേപ്പറായ പെര്‍സ്‌പെക്റ്റീവ് ഇന്‍ സൈക്കോളജി പരീക്ഷയും മാറ്റി വെച്ചു. ഗുരുതര ക്രമക്കേടില്‍ പ്രതിഷേധിച്ച് എംഎസ്എഫ്, കെ. എസ്. യു സംഘടനകള്‍ കഴിഞ്ഞദിവസം സര്‍വകലാശാല മാര്‍ച്ചു നടത്തിയിരുന്നു.

വിദ്യാര്‍ത്ഥി യൂനിയന്‍ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ റദ്ദാക്കിയ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. പരീക്ഷാ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലെ അപാകതയില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാലയ്‌ക്കെതിരെ സേവ് സര്‍വകലാശാല ഫോറം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+