ഭവനരഹിതരും പട്ടിണിക്കാരുമില്ലാത്ത നാടായി കേരളത്തെ മാറ്റും; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
കണ്ണൂര്‍: ഭവനരഹിതരല്ലാത്ത, പട്ടിണിക്കാരില്ലാത്ത നാടായി കേരളത്തെ മാറ്റുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി. എല്‍.ഡി. എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ കണ്ണൂര്‍ ജില്ലയിലെ ആദ്യ ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയം കടമ്പൂര്‍ പഞ്ചായത്തിലെ പനോന്നേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് ഉപഭോക്താവ് കെ.എം റംലത്തിന്റെ ഫ്ളാറ്റില്‍ പാല് കാച്ചിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ലൈഫ് പദ്ധതിക്ക് വന്‍ ജനപിന്തുണയാണെന്നും 14 ലക്ഷം പേരാണ് സംസ്ഥാനത്ത് ഈ പദ്ധതിയിലുടെ സ്വന്തം വീടിനര്‍ഹരായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭൂരഹിതഭവനരഹിതരായ 174 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ കരുതലില്‍ നിര്‍മ്മിച്ച നാല് ഭവനസമുച്ചയങ്ങള്‍ ഉടമകള്‍ക്ക് കൈമാറുന്ന ചടങ്ങ് കണ്ണൂരിലെ കടമ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സ്വന്തം വീടെന്ന എല്ലാവരുടേയും സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്നും പരമദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അതിദാരിദ്രമനുഭവിക്കുന്ന അറുപത്തിനാലായിരം കുടംുബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അവരെ പട്ടിണിയില്‍ നിന്നും മോചിപ്പിക്കും. വീടില്ലാത്ത പട്ടിണിക്കാരായ നാടായി കേരളത്തെ മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുനര്‍ഗേഹം പദ്ധതി വഴി മത്സ്യതൊഴിലാളിള്‍ക്കും വീടുകളും ഫ്ളാറ്റുകളും നിര്‍മിച്ചുവരികയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് 14 ലക്ഷം പേര്‍ ലൈഫ് മിഷന്‍ വഴി സ്വന്തം വീടുകളില്‍ കഴിയുന്നു. ഇതു കുടുംബങ്ങളില്‍ വലിയ മാറ്റമാണുണ്ടാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. 44 കുടുംബങ്ങള്‍ക്കുളള താക്കോല്‍ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി.
Vastu Tips For Clock: ക്ലോക്കിലെ ബാറ്ററി തീര്‍ന്നോ..? മുട്ടന്‍പണി വരുന്നുണ്ട്
മന്ത്രിമാരായ കെ.കൃഷ്ണന്‍ കുട്ടി, അഹ്‌മദ് ദേവര്‍കോവില്‍, ഡോ.വി.ശിവദാസന്‍ എം.പി, പി.സന്തോഷ്‌കുമാര്‍ എം.പി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി പ്രേമവല്ലി തുടങ്ങിയവര്‍പങ്കെടുത്തു. കടമ്പൂര്‍ പഞ്ചായത്തിലെ പനോന്നേരിയില്‍ കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് വിട്ടുനല്‍കിയ 40 സെന്റ് സ്ഥലത്താണ് ഫ്രീഫാബ് മാതൃകയിലുളള 44 ഫ്ളാറ്റുകള്‍ നിര്‍മിച്ചത്.
സ്വീകരണമുറി, കിടപ്പുമുറികള്‍, അടുക്കള എന്നിവ ഉള്‍പ്പെടുന്നതായണ് ഫ്ളാറ്റുകള്‍. ഭിന്നശേഷിക്കാര്‍ക്കായി താഴത്തെ നിലയാണ് ഒരുക്കിയിട്ടുളളത്. ഉത്സവാന്തരീക്ഷത്തില്‍ നടന്നപരിപാടിയില്‍ നാട്ടുകാരും ജനപ്രതിനിധികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.












Click it and Unblock the Notifications