കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളമൊന്നാകെ കണ്ണൂരിലേക്ക്.. വിലാപയാത്ര 14 സ്ഥലത്ത് നിര്‍ത്തും; ക്രമീകരണങ്ങളിങ്ങനെ

Google Oneindia Malayalam News

കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സി പി ഐ എം നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് കണ്ണൂരില്‍ എത്തിക്കും. പാര്‍ട്ടിയിലെ സമുന്നതനായ നേതാവിനെ അവസാനമായി കാണാന്‍ നിരവധി പേര്‍ കണ്ണൂരിലേക്ക് എത്തും എന്നാണ് സി പി ഐ എമ്മിന്റെ വിലയിരുത്തല്‍. അതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയില്‍ ഒരുക്കുന്നത്.

ജില്ലയില്‍ 14 കേന്ദ്രങ്ങളില്‍ വിലാപയാത്ര നിര്‍ത്തി എല്ലാവര്‍ക്കും അനുശോചനം അറിയിക്കാന്‍ അവസരം ഒരുക്കും സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. ജില്ലയിലുള്ളവര്‍ പയ്യാമ്പലത്തേക്ക് വരരുതെന്നും മട്ടന്നൂര്‍ മുതല്‍ തലശേരി വരെ 14 കേന്ദ്രങ്ങളില്‍ വിലാപയാത്ര നിര്‍ത്തും എന്നുമാണ് എം വി ജയരാജന്‍ പറയുന്നത്.

1

ഞായറാഴ്ച രാവിലെ 11.40ന് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങുക. ശേഷം തുറന്ന വാഹനത്തില്‍ വിലാപ യാത്രയായാണ് തലശ്ശേരി ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകുന്നത്.

വി.എസ്-പിണറായി യുദ്ധത്തിലെ മധ്യസ്ഥന്‍; അടിമുടി പാര്‍ട്ടിയായി ജീവിച്ച കോടിയേരി വിടപറയുമ്പോള്‍വി.എസ്-പിണറായി യുദ്ധത്തിലെ മധ്യസ്ഥന്‍; അടിമുടി പാര്‍ട്ടിയായി ജീവിച്ച കോടിയേരി വിടപറയുമ്പോള്‍

2

ഈ വിലാപ യാത്ര കടന്ന് പോകുന്ന 14 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളില്‍ വിലാപയാത്ര നിര്‍ത്തുക എന്ന് എം വി ജയരാജന്‍ പറഞ്ഞു.

വിഷമം വരുമ്പോള്‍ ഒന്നിച്ച് സംസാരിക്കും, രണ്ടാള്‍ക്കും അതൊരു ആശ്വാസമായിരുന്നു; കോടിയേരിയെ ഓര്‍മിച്ച് ബാലന്‍വിഷമം വരുമ്പോള്‍ ഒന്നിച്ച് സംസാരിക്കും, രണ്ടാള്‍ക്കും അതൊരു ആശ്വാസമായിരുന്നു; കോടിയേരിയെ ഓര്‍മിച്ച് ബാലന്‍

3

തുടര്‍ന്ന് ഞായറാഴ്ച മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളിലാണ് പൊതുദര്‍ശനം ഉണ്ടായിരിക്കുക. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ കോടിയേരിയുടെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും. തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്ത് വെച്ചാണ് സംസ്‌കാരം. ഇതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്.

പിണറായിയുടെ കണ്ണും കാതും, സിപിഎമ്മിന്റെ 'ചിരി മുഖം'; ആ ചരിത്രനേട്ടവും കണ്ട് കോടിയേരിയുടെ മടക്കംപിണറായിയുടെ കണ്ണും കാതും, സിപിഎമ്മിന്റെ 'ചിരി മുഖം'; ആ ചരിത്രനേട്ടവും കണ്ട് കോടിയേരിയുടെ മടക്കം

4

പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇതിനോടകം കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ കണ്ണൂരിലെത്തും. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും.

5

കോടിയേരിയോടുള്ള ആദര സൂചകമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി പി ഐ എം പതാക പകുതി താഴ്ത്തിക്കെട്ടിയിട്ടിട്ടുണ്ട്. പലയിടങ്ങളിലും അനുശോചന യോഗങ്ങളും സി പി ഐ എം സംഘടിപ്പിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ആണ് കോടിയേരി ബാലകൃഷ്ണന്റെ അന്ത്യം സംഭവിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു.

6

രോഗം മൂര്‍ധന്യാവസ്ഥയില്‍ എത്തിയപ്പോഴാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് സ്വയം പിന്‍വാങ്ങി അദ്ദേഹം ചികിത്സയ്ക്ക് പോയത്. സി പി ഐ എമ്മിനുള്ളിലെ തര്‍ക്കങ്ങളില്‍ നയതന്ത്രജ്ഞന്റെ റോള്‍ വിജയകരമായി വഹിച്ച കോടിയേരിയുടെ നഷ്ടം പാര്‍ട്ടിയുടെ തീരാനഷ്ടമാണ്. 2006-11 ലെ വി. എസ് സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്നു.

7

പൊലീസ് വകുപ്പില്‍ കാതലായ മാറ്റം വരുത്തിയ കോടിയേരി മികച്ച ഭരണാധികാരിയുമായിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണന്‍ എസ് എഫ് ഐയിലൂടെയാണ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കെത്തുന്നത്. അടിയന്തരാവസ്ഥ കാലത്ത് ജയില്‍ ജീവിതം അനുഷ്ഠിച്ചിട്ടുണ്ട്.

English summary
Kodiyeri Balakrishnan's demise: huge arrangements are being made in kannur to control congestion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X