കൃഷ്ണ ജ്വല്ലറി കേസ്; പ്രതിയായ മുന്‍ജീവനക്കാരി മുന്‍കൂര്‍ ജാമ്യഹർജി നല്‍കി
തലശേരി: കണ്ണൂര്‍ താവക്കരയിലെ കൃഷ്ണാജ്വല്ലറിയില്‍ നിന്നും കോടികളുടെ തട്ടിപ്പു നടത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും മുന്‍ജീവനക്കാരിയുമായ ചിറക്കല്‍ കൃഷ്ണാഞ്ജലിയിലെ കെ.സിന്ധുവിന് വേണ്ടി ശനിയാഴ്ച്ചരാവിലെ പതിനൊന്നുമണിക്ക് മുന്‍കൂര്‍ ജാമ്യഹരജി നല്‍കി.തലശേരി ജില്ലാസെഷന്‍സ് കോടതിയില്‍ സിന്ധുവിന് വേണ്ടി അഡ്വ.കെ.വി മനോജ്കുമാര്‍, അഡ്വ.വിപിന്‍സുരേന്ദ്രന്‍, എന്നിവരാണ് ഹരജി ഫയല്‍ ചെയ്തത്.
ജ്വല്ലറി മാനേജിങ് പാര്‍ട്ണല്‍ ഡോ സി.വി രവീന്ദ്രനാഥിന്റെ പരാതിയില്‍ ജൂലൈ മൂന്നാം തീയ്യതിയാണ് ഇവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തത്. സ്ഥാപനത്തിലെ ചീഫ് അക്കൗണ്ടന്റായ സിന്ധു കണക്കുകളില്‍ കൃത്രിമം കാണിച്ചു ഏഴരകോടിതട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്. പരാതി നല്‍കി മൂന്നാഴ്ച പിന്നിട്ടിട്ടും പൊലിസിന് പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഇതിനിടെയാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി തലശേരി കോടതിയെ സമീപിച്ചത്. എന്നാല്‍ ഇവര്‍ കേരളത്തിന് പുറത്തേക്ക് കടന്നുവെന്നാണ് പൊലിസ് സംശയിക്കുന്നുത്. പ്രതിക്കായി ലുക്കൗട്ട് പൊലിസ് ഇറക്കിയിരുന്നുവെങ്കിലും മൂന്നാഴ്ച്ചയും ഇനിയും കണ്ടെത്താനായിട്ടില്ല. കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്ത് രണ്ടു ദിവസത്തിനകം തന്നെ പ്രതി ബംഗളൂരൂ വഴി വിദേശത്തേക്ക് കടന്നിരുന്നുവെന്നാണ് സൂചന.
സിന്ധുവിന് മറ്റുബാങ്കുകളില്‍ അക്കൗണ്ടുണ്ടായിരുന്നുവെന്നും പൊലിസ് അന്വേഷണംഘം പരിശോധിച്ചുവരുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് സ്ഥാപനത്തിലെ ഓഫീസിലെത്തി ജീവനക്കാരുള്‍പ്പെടെയുളളവരെ ചോദ്യം ചെയ്തിരുന്നു. ക്രമക്കേട് മാനേജ്മെന്റ് കണ്ടെത്തിയതായി അറിഞ്ഞ സിന്ധു ചില ഫയലുകള്‍ നശിപ്പിച്ചതായാണ് പറയപ്പെടുന്നത്. സിന്ധുവിന്റെചിറക്കലിലെ വീട് ഇപ്പോഴും അടച്ചുപൂട്ടിയ നിലയിലാണ്. കണക്കുകളില്‍ കൃത്രിമം നടത്തിയത് കണ്ടുപിടിക്കാന്‍ മാനേജ്മെന്റ് നിയമിച്ച ഓഡിറ്റര്‍ 2021-ശേഷമുുളള കണക്കുകളും നോക്കി വരികയാണ്.പരിശോധന പൂര്‍ത്തിയാകുമ്പോള്‍ തട്ടിപ്പിന്റെ വ്യാപ്തി കൂടാനും സാധ്യതയുണ്ടെന്നാണ് പൊലിസ് പറയുന്നത്.












Click it and Unblock the Notifications