സുധാകരന്റെ പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചു... വിവാഹവീട്ടിന്റെ മതില്‍ കരി ഓയില്‍ ഒഴിച്ചു വികൃതമാക്കി!
ഉരുവച്ചാല്‍: ശിവപുരത്ത് വിവാഹം നടക്കുന്ന വീട്ടുമതിലില്‍ കരിഓയില്‍ ഒഴിച്ചു. കണ്ണൂര്‍ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ബോര്‍ഡ് വെച്ചതിന് വിവാഹം നടക്കുന്ന വീടിനുനേരെയാണ് എതിരാളികള്‍ കരി ഓയില്‍പ്രയോഗം നടത്തിയത്. ശിവപുരം വെള്ളിലോട് ഹസൈനാര്‍ ഹാജിയുടെ വീടാണ് കരി ഓയില്‍ ഒഴിച്ചു വികൃതമാക്കിയത്. ഇന്ന ്ഹസൈനാര്‍ ഹാജിയുടെ മകന്റെ വിവാഹമാണ്.
പി രാജീവിന് 16 ലക്ഷം ആസ്തി; 2012 മോഡല്‍ ഇന്നോവ കാര്‍, എട്ടു ലക്ഷം രൂപയുടെ ബാധ്യതയും
ഇതിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതിനിടെയാണ് ഒരുസംഘമാളുകള്‍ കരി ഒായില്‍ പ്രയോഗം നടത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് വീട്ടുമതിലില്‍ കരി ഓയില്‍ ഒഴിച്ചത് വീട്ടുകാര്‍ കാണുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മാലൂര്‍ പൊലിസ് സ്ഥലത്തെത്തി. വീട്ടുമതിലിനു സമീപം യു.ഡി. എഫ് സ്്ഥാനാര്‍ഥി കെ.സുധാകരന്റെ ബോര്‍ഡുവച്ചിരുന്നു.
ഇതും കരി ഓയില്‍ ഒഴിച്ചു വികൃതമാക്കിയിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. തെരഞ്ഞെടുപ്പ് കമ്മിഷനും പോലിസ് മേധാവിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകകയാണ് കുടുംബം. വിവാഹവീടിനു നേരെയുണ്ടായ കരി ഓയില്‍ പ്രയോഗത്തില്‍ യു.ഡി. എഫ് പ്രതിഷേധിച്ചു. നേരത്തെ തലശ്ശേരിയില്‍ എല്‍.ഡി. എഫ് സ്ഥാനാര്‍ഥി പി.ജയരാജന്റെ പ്രചാരണചുമരെഴുതിയ വീട്ടുമതില്‍ തകര്‍ത്തിരുന്നു.ഇതിനു പിന്നില്‍ ആര്‍. എസ്. എസ് പ്രവര്‍ത്തകരാണെന്നായിരുന്നു സി. പി. എം ആരോപണം.തകര്‍ത്ത മതില്‍ ദിവസങ്ങള്‍ക്കുള്ളില്‍ സി. പി. എം പ്രവര്‍ത്തകര്‍ പുനര്‍നിര്‍മിച്ചിരുന്നു.